സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് Read More…
Author: editor
ആഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങി ആറ് വയസ്സുള്ള വിദ്യാർത്ഥി
ആഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള വിദ്യാർത്ഥി. അതി സാഹസികമായഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിൽ ആണ് മുവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥി യായ ശ്രാവൺ എസ് നായർ. 2024 ഫെബ്രുവരി 28 തീയതി വാരപ്പെട്ടി പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ പഞ്ചായത്തിന്റെ പരിധി യിൽ ഉള്ള എട്ട് വയസ്സിന് മേളിൽ ഉള്ള കുട്ടികൾക് സൗജന്യ നീന്തൽ പരിശീലനം കൊടുത്തിരുന്നു.അന്ന് ശ്രാവണിന് 5 വയസ്സ് Read More…
എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ ഭരണങ്ങാനം അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ തീർത്ഥാടനംനടത്തി
ഭരണങ്ങാനം: എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 19 ആം തീയതി അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് തീർത്ഥാടനം നടത്തപ്പെട്ടു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് യുവജനങ്ങൾക്ക് സന്ദേശം നൽകി. വിശുദ്ധ കുർബാനയിലും തുടർന്ന് നടത്തപെട്ട ജപമാല പ്രദിക്ഷണത്തിലും രൂപതയിലെ യുവജനങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു.
ഹാരിസ് ബീരാൻ എം പി ക്ക് നാളെ ഈരാറ്റുപേട്ടയിൽ സ്വീകരണം
ഈരാറ്റുപേട്ട: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ഹാരിസ് ബീരാൻ എം പി യ്ക്ക് നാളെ ഈരാറ്റുപേട്ടയിൽ പൗരസ്വീകരണം നൽകും. വൈകുന്നേരം 7 മണിക്ക് നടയ്ക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് കെ എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും. മത രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിക്കും.
ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിനു കൊടി ഉയർത്തി. ഇനി 9 ദിവസത്തേക്ക് രാവിലെ 5.30 മുതൽ 7.00 വരെ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുനാളിന്റെ മുഴുവൻ ദിവസങ്ങളിലും 11.30 ന് ഉള്ള വിശുദ്ധ കുർബാന അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിലായിരിക്കും നടക്കുക. മേജർ ആർച്ച് ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, കർദി നാൾ ബസേലിയോസ് മാർ ക്ലി മീസ് കാതോലിക്കാ ബാവ, Read More…
കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള നിര്യാതനായി
പൂഞ്ഞാർ: കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള (90) (റിട്ട: ആരോഗ്യ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ (20-7-24, ശനി) 2 ന് വീട്ടൂവളപ്പിൽ. ഭാര്യ: ശാരദാമ്മ (അമ്മിണി) ചേർത്തല പാണാവള്ളി പത്മാലയം കുടുംബാംഗം. മക്കൾ: എം.ബി സാനു (റിട്ട: സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്, പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം), എം.ബി സേതു മരുമക്കൾ: ഗീതാ (റിട്ട: അധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ) ചെങ്ങന്നൂർ, സജീവൻ ശിവാലയം കാക്കൂർ (സജി എൻ്റർപ്രൈസസ്) കൂത്താട്ടുകുളം.
വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ PTA വാർഷിക പൊതുയോഗം നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ PTA വാർഷിക പൊതുയോഗം ഇന്ന് 1.30 PM-ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. PTA പ്രസിഡന്റ് ശ്രീ.ജിമ്മി തോമസ് കൊച്ചെട്ടൊന്നിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിനോയി ജോസഫ് നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീമതി. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡ്രീം പ്രോജക്ട് Read More…
പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു
നീലൂർ : സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു. കടനാട് പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു ബിനു വേദി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയിൽ നിന്ന് Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
ഭരണങ്ങാനം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ സെലിൻ ലൂക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ഡയറക്ടർ ബോർഡ് അംഗവും ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവനുമായ പ്രൊഫ: റോയി തോമസ് കടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സീറ്റ് ഒഴിവ്
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എം കോം കോഴ്സ്സിൽ മനേജ്മെൻ്റ് കോട്ടായിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ചേരാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക.9495749325.











