obituary

കരിപ്പായിൽ കെ. എം. ഇബ്രാഹിം നിര്യാതനായി

കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ. എം. ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ : പരേതയായ ഹൗവ ബീവി. മക്കൾ: ഷംസുദ്ധീൻ, ഷാജഹാൻ, നൗഷാദ്, ഷൈല, ഷക്കീല. മരുമക്കൾ: റംല, സൈനബ, സലീന, നൗഷാദ്, അസ്സിയപ്പൻ. കബറടക്കം തിങ്കളാഴ്ച ( 22/06/2024) ഉച്ചക്ക് ഒന്നിന്കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.

Main News

കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് Read More…

Main News

മലപ്പുറത്ത് 14 കാരന് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് Read More…

mundakkayam

ഓൾ കേരള ചെസ്സ് ടൂർണമെന്റ് 2024

മുണ്ടക്കയം :ആറാമത് ഓൾ കേരള ചെസ്സ് ടൂർണമെന്റ്, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. CBSE, ICSE, STATE സിലബസ്സിലുള്ള നാൽപതോളം സ്കൂളുകളിൽനിന്ന് 250 ൽ പരം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ SFS ഏറ്റുമാനൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു . PTA പ്രസിഡന്റ് ശ്രീ ജിജി നിക്കോളാസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും എരുമേലി ഫൊറോന വികാരി റവ. ഫാ. സ്കറിയ വട്ടമറ്റം സമ്മാനദാനം Read More…

teekoy

തീക്കോയിൽ ആൻ്റോ ആൻ്റണി എം.പി. പര്യാടനം നടത്തി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും നന്ദി പറയുന്നതിനുായി ആൻ്റോ ആൻ്റണി എം.പി. പര്യടനം നടത്തി. വഴിക്കടവിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി അനിയിളപ്പിൽ സമാപിച്ചു.അഡ്വ. ജോയി എബ്രാഹംഎക്സ് എം.എൽ.എ. ഉൽഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. ജോമോൻ ഐക്കര, PH നൗഷാദ്, അഡ്വ. വി.എം. ഇല്ല്യാസ് കെ.സി. ജെയിംസ്, ഹരി മണ്ണുമടം, അഡ്വ. വി.ജെ. ജോസ്, മജുപുളിക്കൻ, പയസ് കവളംമാക്കൽ, എം. ഐ. ബേബി, എ Read More…

obituary

വെള്ളിയേപ്പള്ളി മറ്റത്തിൽ എം ജെ ബേബി നിര്യാതനായി

പാലാ: ലേബർ ഇന്ത്യാ ചീഫ് എഡിറ്റർ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വെള്ളിയേപ്പള്ളി മറ്റത്തിൽ എം ജെ ബേബി (ബേബി സാർ – 87) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (21/07/2024) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: മേലുകാവ് നടൂപ്പറമ്പിൽ ചിന്നമ്മ മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, നടുവട്ടം, കോഴിക്കോട്), സോയി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, സെൻ്റ് ജോസഫ്സ് എൽ പി Read More…

general

ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ട് :മന്ത്രി ശിവൻകുട്ടി

ഇടക്കുന്നം :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവ് ലക്ഷ്യം വെച്ചുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന് വിദ്യാഭ്യാസ വി.മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. ജനപ്രതിനിധികളുടെ ഇത്തരം ഇടപെടലുകൾ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറെ ഗുണപ്രദമാകുമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു. എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തന Read More…

erattupetta

ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലീം എൽ.പി സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : കേരള സർക്കാർ പൊതു വിദ്യഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പ്രെജക്ടിൻ്റെ ഭാഗമാമായി നിർമിച്ച വർണകൂടാരം മാതൃകാ പ്രി പ്രൈമറി സ്‌കൂൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ .എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് പദ്ധതി വിശദീകരിച്ചു. ഹെഡ്‌മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു. ഡി.പി.സി, എസ്.എസ്.കെ, കെ. ജെ. പ്രസാദ് കൗൺസിലർമാരായ Read More…

general pala

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

കരൂർ തിരുഹൃദയ ദേവാലയ പാരിഷ് ഹാളിൽ വച്ച് 2024 ജൂലൈ 21 ഞായറാഴ്ച രാവിലെ 7:30 മുതൽ 1 PM വരെ പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ കരൂർ സ്വാശ്രയ സംഘവും, പിതൃവേദി, മാതൃവേദിയും ചേർന്ന് സൗജന്യ കേൾവി പരിശോധന ക്യാമ്പും, സംസാര വൈകല്യ നിർണയവും, കേൾവി സഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു. ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്‌ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിനു നേതൃത്വം നൽകുന്നു. 8136 889 100, 9632 351600 എന്നീ നമ്പറുകളിൽ വിളിച്ചു Read More…

aruvithura

അരുവിത്തുറ കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ : അരുവിത്തുറ കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അന്തർദേശീയ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി ” ആരോഗ്യ, മാനുഷിക മേഖലകളിൽ ലഹരി ഉയർത്തുന്ന വെല്ലുവിളികൾ എങ്ങനെ നേരിടാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കണ്ണദാസൻ കെ സെമിനാർ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ലഹരിക്കെതിരായ സാമൂഹികാവബോധം വളർത്തുന്നതിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കു വഹിക്കാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെയും മൊബൈൽ ഫോണിൻ്റെ യും ദുരുപയോഗം Read More…