പാലാ: പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ (പാലാ ഹെഡ്പോസ്റ്റ് ഓഫീസിനു എതിർവശം) സൗജന്യ എച്ച്ബിഎ1സി മെഡിക്കൽ ക്യാമ്പ് 21 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനായി വിളിക്കേണ്ട ഫോൺ നമ്പർ. 7907742620.
Author: editor
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന Read More…
ഈരാറ്റുപേട്ട നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി കെ.ഇ.എ.ഖാദറിനെ നിയമിച്ചു
ഈരാറ്റുപേട്ട: നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി.കെ.ഇ.എ.ഖാദറിനെ നിയമിച്ചതായി ജില്ലാ യു ഡി.എഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അറിയിച്ചു. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വീക്ഷണം, പ്രാദേശിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
കെ.സി.വൈ.എൽ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും നടത്തപ്പെട്ടു
ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും കൈപ്പുഴ പള്ളിയിൽ വെച്ച് നവംബർ മാസം 16-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. 3000 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കൈപ്പുഴയിൽ എത്തിച്ചേർന്നത്. കോട്ടയം അതിരൂപത പ്രൊക്യൂറേറ്റർ റവ ഫാ അബ്രഹാം പറമ്പേട്ട് ൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിന ആഘോഷത്തിൽ ഇടവക വികാരി ഫാ റവ.ഫാ.സാബു മാലിത്തുരുത്തേൽ എല്ലാ യുവജന സുഹൃത്തുക്കളെയും ഇടവകയിലേക്ക് സ്വാഗതം ചെയ്തു. അതിരൂപത ചാപ്ലയിൻ ഫാ Read More…
രാമപുരം കോളേജിൽ കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തിയ 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ജോയൽ ജൂബി, ആദർശ് സിബി- ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ ഒന്നാം സ്ഥാനവും കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, അജീന സി ജയൻ, ഷെറിൻ രഞ്ചൻ- സെന്റ് മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് മാനേജർ Read More…
ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ റവന്യൂ കൺട്രോൾ റൂം തുറന്നു
കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സേവനങ്ങളും ലക്ഷ്യമിട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച (നവംബർ 17 ) രാവിലെ 10 മണി മുതൽ 2026 ജനുവരി 20 വരെ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ Read More…
പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഇവാ സൂസൻ സോണി സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി
പാലായിലെ ചാവറ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാ സൂസൻ സോണി, കോട്ടയം, മരങ്ങാട്ടുപള്ളിയിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി. നേരത്തെ, പ്ലാസിഡ് വിദ്യാലയ സ്കൂളിൽ നടന്ന സഹോദയ സർഗസംഗമം 2025 , വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും രണ്ടാം സമ്മാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി. സോണി ജേക്കബിന്റെയും ജിഷ ലീലാമ്മ മാത്യുവിന്റെയും മകളാണ്. സ്കൂളിലെ കലാ അധ്യാപികമാരായ Read More…
പഠനത്തിലെ “ഡിസ്റ്റിങ്ങ്ഷൻ ” തെരഞ്ഞെടുപ്പിലും നേടാൻവിദ്യാർത്ഥിനി നേതാവ് കിഴപറയാറിൽ അങ്കത്തിനിറങ്ങുന്നു
പാലാ: മത്സര രംഗത്തേയ്ക്ക് ചുവടുവയ്ക്കുവാൻ യുവത്വം മടിച്ചു നിൽക്കുമ്പോൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഒഴിവാകുമ്പോൾ മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ മാറ്റുരയ്ക്കുവാനാണ് വിദ്യാർത്ഥി നേതാവ് കൂടിയായ വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചന തെരേസ് മാത്യു കളത്തിലിറങ്ങിയിരിക്കുന്നത്. പ്രായം 21മാത്രം’ പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥികളിൽ ഇടം പിടിച്ച വിദ്യാർത്ഥിനി. കേരള കോൺഗ്രസ് (എം) ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി യുടെ മണ്ഡലം സെക്രട്ടറിയും പാലാ സെ.തോമസ് കോളജിലെ മലയാളം ബിരുദ വിദ്യാർത്ഥിനിയുമാണ് അഞ്ചന. ഹിന്ദിയിലും ബിരുദമുണ്ട്. മററു Read More…
കോൺഗ്രസ് (ഐ) നേതാവും മഹിളാ കോൺഗ്രസ് പാലാ ബ്ലോക്ക് മുൻ പ്രസിഡന്റും മുൻ ളാലം ബ്ലോക്ക് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫും സഹപ്രവർത്തകരും കേരള കോൺ (എം) – ൽ ചേർന്നു
പാലാ: പാലായിൽ കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്.കോൺഗ്രസ് (ഐ) വനിതാ വിഭാഗം മുൻ ബ്ലോക്ക് പ്രസിഡണ്ടും ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫ് എഴുത്തുപള്ളിക്കലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസു പ്രവർത്തകർ കേരള കോൺ.(എം)ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ്.കെ. മാണിയിൽ നിന്നും അഗം ത്വം നൽകി സ്വീകരിച്ചു.കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മേവിടഈസ്റ്റ് വാർഡിൽ കേരള കോൺ (എം) സ്ഥാനാർത്ഥിയായി മത്സരിക്കും. കേ.കോൺ ‘ (എം) മണ്ഡലം പ്രസിഡന്റ് സണ്ണി നായി പുരയിടം, നിയോജക മണ്ഡലം സെക്രട്ടറി Read More…
അദ്ധ്യാപനത്തിലെ എ .ഐ (Al) യുമായി ജില്ലാ പഞ്ചായത്തിലേയ്ക്ക് നിമ്മിയും ഗ്രാമപഞ്ചായത്തിലേയ്ക്ക് ഭർത്താവ് ടിങ്കിൾ രാജും
പാലാ: മുൻ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ അംഗവും ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ എ.ഐ.(A।) വകുപ്പ് മേധാവിയുമായ നിമ്മി ടിങ്കിൾ രാജ് ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിലേയ്ക്കും ഭർത്താവ് ടിങ്കിൾ രാജ് കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് തോടനാൽ വെസ്റ്റ് വാർഡിലും കേരള കോൺ.(എം) ടിക്കറ്റിൽ ജനവിധി തേടും. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുധ ധാരിയായ നിമ്മി ഇതേ വിഷയത്തിൽ ഗവേഷണ വിദ്യാർത്ഥിയും ജലനിധി പദ്ധതിയുടെ സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പറും വനിതാ Read More…











