കോട്ടയം: കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളിലും സംരക്ഷിത മേഖലകളിലും ഡ്രോൺ ഉപയോഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ഉപയോഗത്തിന് നിരോധനം ബാധകമല്ല.
Author: editor
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശി വിനോദ് തോമസിനു ( 38) പരുക്കേറ്റു. മുക്കൂട്ടുതറ ഇടകടത്തിയിൽ വച്ച് രാവിലെയായിരുന്നു അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു കുരുവിക്കൂട് സ്വദേശി ബിജു.കെ.എസിനു ( 52) പരുക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ചായിരുന്നു അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പൂവരണി സ്വദേശി രാഹുൽ സജിക്ക് ( 26) Read More…
വീട് പുതുക്കി പണിയുന്ന യജ്ഞത്തിനായി നാടൊന്നിച്ചു
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നേതൃത്വത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്തിൽ 1-ാം വാർഡിൽ താമസിക്കുന്ന തങ്കമ്മ താളിമലയിൽ എന്ന വ്യക്തിയുടെ വീട് പുതുക്കി പണിയുന്ന യജ്ഞത്തിന് നാടൊന്നിച്ചു. പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽപെട്ട ഇവർക്ക് ബന്ധുക്കൾ ആരുമില്ല. പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യവുമില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിൻ്റെ പരിമിതമായ ഫണ്ടു കൊണ്ട് ഇവരുടെ സ്വപ്നമായ ഒരു ചെറിയ വീട് പണിതു കൊടുക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതോടു കൂടി പഞ്ചായത്തിലെ 8 വ്യക്തികളുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന സർക്കാർ പദ്ധതിയുടെ ലക്ഷ്യം Read More…
കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഭരണം യു ഡി എഫ് വീണ്ടും പിടിച്ചെടുത്തു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് വൻവിജയം. നിലവിലുള്ള സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി സതീഷ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നിലനിർത്തി. യുഡിഎഫ് പാനലിൽ മത്സരിച്ച അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ അഡ്വ.അഭിലാഷ് ചന്ദ്രൻ, അഡ്വ.സുനിൽ തേനംമാക്കൽ, തോമസ് മാടത്താനിയിൽ, ബോബി കെ.മാത്യു, പ്രകാശ് പുളിക്കൻ, ആനിയമ്മ എം.ജെ., എൽഡിഎഫ് പാനൽ നിന്നും എ.ജെ.ഗിരീഷ് കുമാർ, പ്രസാദ് പി.വി എന്നിവരും വിജയിച്ചു. Read More…
കേരള വാട്ടർ അതോറിറ്റി, ജല ജീവൻ മിഷൻ മീനച്ചിൽ മലങ്കര പദ്ധതി 100% പണം ലഭ്യതയും വെള്ളലഭ്യതയും ഉറപ്പ് വരുത്തിയെ നടപ്പാക്കാവൂ എന്ന് ഇടമറുക് പൗര സമിതി
ഇടമറുക് : ജല ജീവൻ മിഷൻ മീനച്ചിൽ മലങ്കര കുടി വെള്ള പദ്ധതി ഭാഗമായി മലങ്കരഡാമിൽ നിന്ന് നീലൂരിൽ വെള്ളം എത്തിച്ച് 15 ഓളം പഞ്ചായത്ത് കളിൽ വെള്ളം എത്തിക്കാൻ ഉള്ള പദ്ധതി ജനങ്ങളുടെ കുടി വെള്ളം ആവിശ്യം എന്ന ബലഹീനത മുതലെടുത്ത് അവരെ പറ്റിക്കുകയാണ് എന്ന് ഇടമറുക് പൗര സമിതി. ഇപ്പോൾ ഹൈദ്രബാദ് നിന്ന് കൊണ്ട് വരുന്ന 700 mm വ്യാസം ഉള്ള പൈപ്പുകൾ വാഹന ഗതാഗത ത്തിന് ഉണ്ടാക്കിയ റോഡുകളിൽ കോടതി ഉത്തവുകൾ ലംഘിച്ചു Read More…
എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികൾ
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്‌കൂള്‍ മൈതാനത്ത് നടന്ന എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികളായി. പൊൻകുന്നം ചിയേഴ്സ് ക്ലബ് റണ്ണറപ്പ് ആയി. ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വല്ല്യേടത്ത് കൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ.ഗിരിഷ്. എസ്. നായർ, ബേബിച്ചൻ ഏർത്തയിൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, കെ.ടി. സുരേഷ്, ബാലചന്ദ്രൻ ഉറുമ്പിൽ, എം.ടി. ജോണി, ജോർജ്കുട്ടി കടമപുഴ എന്നിവർ സംസാരിച്ചു. വിജയികളായ എരുമേലി എം.എഫ്.സിക്ക് വല്ല്യേടത്ത് രാജ്കൃഷ്ണ മെമ്മോറിയല്‍ Read More…
കട്ടിക്കയം അരുവിയിലേക്കുള്ള നടപ്പാലം ഉദ്ഘാടനം ചെയ്തു
മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കട്ടിക്കയം അരുവിയിലേക്ക് എത്തുന്ന നടപ്പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പ്രദേശത്തേയ്ക്ക് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായിരുന്നു. ഇതിന് പരിഹാരമായാണ് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി വെള്ളച്ചാട്ടം കാണാൻ കഴിയുന്ന രീതിയിൽ പ്രദേശത്തേക്ക് എത്തിച്ചേരുവാൻ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ മാർമല അരുവിയിലും, ഇലവീഴാപൂഞ്ചിറയിലും ടൂറിസം വികസനത്തതിനായി കൂടുതൽ Read More…
ജല ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിച്ച, പ്രധാന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പരാതി നൽകി
പൂഞ്ഞാർ : ജല ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി മൂന്ന് മാസങ്ങൾക്ക് മുൻപ്, പൂഞ്ഞാർ ടൗൺ ഭാഗത്തും പരിസര റോഡുകളിലും വലിയ പൈപ്പ്കൾ കുഴിച്ചിട്ടിരുന്നു. അതിനു ശേഷം മൂടിയ കുഴികൾ തന്നെ, വീണ്ടും രണ്ടാമത് അടുത്ത കാലത്തു വീണ്ടും കുഴിച്ചു. മഴ പെയ്തപ്പോൾ മണ്ണ് മുഴുവനായി ഒഴുകി പോയി, വലിയ ഓടകൾ പോലെ ഗർത്തങ്ങൾ റോഡിൽ രൂപപ്പെട്ടിരിക്കുകയാണ്. കൂടാതെ വെള്ളം കെട്ടികിടന്ന് ചെളിക്കളം ആകുന്നു. മണ്ണ് ഒഴുകി പോയ ഭാഗങ്ങളിൽ വലിയ കുഴികൾ ഉണ്ടായ കാരണം എല്ലാ Read More…
തടത്തില്‍പറമ്പില്‍ ബ്രിജിറ്റ് തോമസ് നിര്യാതയായി
മണിമല: പൊന്തന്‍പുഴ തടത്തില്‍പറമ്പില്‍ തോമസ് കുര്യന്റെ ഭാര്യ ബ്രിജിറ്റ് തോമസ് (ഈത്തമ്മ 82) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ (15 വ്യാഴം) രാവിലെ 10 ന് ഭവനത്തില്‍ ആരംഭിച്ച് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിലെ കുടുംബ കല്ലറയില്‍ സംസ്ക്കരിക്കും. പരേത എരുമേലി നാഗനൂലില്‍ കളപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: വിമല അലക്സ്, അനു സജി, സിറിള്‍ തോമസ് ( പ്രസിഡന്റ് മണിമല ഗ്രാമപഞ്ചായത്ത് ), ദീപ ജിബി. മരുമക്കള്‍ : അലക്സ് കിഴക്കേമുറി കാഞ്ഞിരപ്പള്ളി, സജി കൊല്ലംകുന്നേല്‍,തോട്ടയ്ക്കാട്, ഷിജി വട്ടക്കുഴിയില്‍ Read More…
കൊടുവന്താനം ടോപ്പ് റോഡ് ഉൽഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി പഞ്ചായത്ത് ഒൻപതാം വാർഡിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കൊടു വന്താനം ടോപ്പ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി ആർ അൻഷാദ് , മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ അധ്യക്ഷയായി.