erattupetta

ആം ആദ്മി പാർട്ടി നവരാഷ്ട്രീയ സന്ദേശ യാത്ര ഇന്ന്

ഈരാറ്റുപേട്ട: ആം ആദ്‌മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎപി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കപ്പറമ്പിൽ നയിക്കുന്ന നവരാഷ്ട്രീയ സന്ദേശയാത്ര ഇന്ന് രവിലെ 9 ന് പൂഞ്ഞാറിൽ ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. മണ്ഡലത്തിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ ചേരുന്ന സമാപന സമ്മേളനം എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോളജ് റോഡിൽ Read More…

aruvithura

പോഷകാഹാരവും ഭക്ഷണ ക്രമീകരണവും’; ബോധവൽക്കരണ സെമിനാർ

അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി ‘പോഷകാഹാരവും ഭക്ഷണക്രമീകരണവും’ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡിപ്പാർട്മെന്റ് മേധാവി മിനി മൈക്കിൾ നിർവഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് വിഭാഗം ഡിഇഎംഒ ജെയിംസ് സി.ജെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് ജേക്കബ് ആശംസകൾ അറിയിച്ചു. ബോധവൽക്കരണ ക്ലാസുകൾ ഡയറ്റീഷ്യൻ സന്ധ്യ രാജു, രെഞ്ചുമോൾ പി.വി. തുടങ്ങിയവർ നയിച്ചു.

pala

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് തോമസ് ചാഴിക്കാടൻ എം. പി

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കർശന നടപടി വേണം. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദികനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം. പരുക്കേറ്റ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദീകനെ തോമസ് ചാഴികാടൻ എം പി സന്ദർശിച്ചു.

kottayam

തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം

കോട്ടയം: പാർലമെന്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം മണ്ഡലത്തിലും കേരളത്തിൽ എമ്പാടും മതേതരവും, വികസനോത്മകവുമായി നിലപാടിൽ മുന്നോട്ടുപോകുന്ന ഇടതുപക്ഷ മുന്നണി വൻവിജയം നേടുമെന്നും, ഇന്ന് പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റുകൾ ഇടതുപക്ഷ മുന്നണി പിടിച്ചെടുത്തു. ഇടതുപക്ഷ മുന്നണിക്കുള്ള വമ്പിച്ച ജനപിന്തുണയുടെ സാക്ഷ്യപത്രമാണ് ഇതെന്നും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എം. പി. എന്ന നിലയിൽ എല്ലാ തലത്തിലും 100% വിജയിച്ച Read More…

general

പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും, പാഠപുസ്തകം തയ്യാറാക്കിയത് 2014-ൽ: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന പരാമര്‍ശം നേരത്തെ വാര്‍ത്തയായിരുന്നു. സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നായിരുന്നു വര്‍ഗീയതയെ ചെറുക്കാനുള്ള നിര്‍ദേശങ്ങളിൽ ഒന്നായി എഴുതിയത്. പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ Read More…

erattupetta

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി : പൂഞ്ഞാർ പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലജീവന്‍ മിഷൻ മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പൂഞ്ഞാർ പനച്ചിപ്പാറയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാ പുരയിടം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ നായർ, സുശീല മോഹൻ, മെമ്പർമാരായ രഞ്ജിത്ത് എംആർ, വിഷ്ണുരാജ്, Read More…

pala

മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നടത്തി

പാലാ: ചികിത്സയ്ക്ക് ഒപ്പം അധ്യാപനം, ഗവേഷണം എന്നിവ കൂടി നടത്തുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നിർവ്വവഹിക്കുകയായിരുന്നു മന്ത്രി. മധ്യതിരുവതാംകൂറിലെ ഏറ്റവും ശ്രദ്ധേയമായ ആതുരശുശ്രൂഷ കേന്ദ്രമായി കുറഞ്ഞ കാലം കൊണ്ട് പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് മാറാൻ സാധിച്ചതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ Read More…

kuravilangad

വജ്രജൂബിലി നിറവില്‍ ദേവമാതാ കോളേജ് ധനതത്വശാസ്ത്ര പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

കുറവിലങ്ങാട് : വജ്രജൂബിലി പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കുറവിലങ്ങാട് ദേവമാതാ കോളേജ് ധനതത്വശാസ്ത്രവിഭാഗം ഒരു മഹാസംഗമത്തിന് ഒരുങ്ങുന്നു. ദേവമാതാ കോളേജില്‍ 1964- ല്‍ പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പും 1968-ല്‍ ധനതത്വശാസ്ത്ര ബിരുദവിഭാഗവും 2020-ല്‍ ധനതത്വശാസ്ത്ര ബിരുദാനന്തരബിരുദവും ആരംഭിച്ചു. 1964 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ധനതത്വശാസ്ത്രവിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അദ്ധ്യാപകരും പങ്കെടുക്കുന്ന ഈ മഹാസംഗമം 2024 ഫെബ്രുവരി 25-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കും. ധനതത്വശാസ്ത്രവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ. എം. Read More…

poonjar

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 റോഡുകൾക്ക് 37ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സംസ്ഥാന റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 37 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ചുവടെ കൊടുത്തിരിക്കുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്: എരുമേലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എം.എസ്.എം.ആർ-സെന്റ് തോമസ് ചർച്ച് റോഡ് -5 ലക്ഷം രൂപ, 13,14 വാർഡുകളിലെ വാർഡുകളിലെ എരത്വാപ്പുഴ- കീരിത്തോട് റോഡ് – 10 ലക്ഷം രൂപ. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം Read More…

Main News

ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ….

സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് എന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 15 Read More…