general

കാളകെട്ടി എ എം എച്ച് എസ് എസിലെ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കാളകെട്ടി : രക്തദാനം ജീവദാനം, രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലും സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, എച്ച് ഡി എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ Read More…

kottayam

വയനാട് കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട്ട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുകയും മുഖ്യമന്തി നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും ഇതുവരെ ഒരു Read More…

erattupetta

സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി

ഈരാറ്റുപേട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ 2024 ന് തുടക്കമായി. ഈരാറ്റുപേട്ട ഓണം ഫെയറിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ 14 വരെ ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ചാണ് ഓണം ഫെയർ. ഇക്കാലയളവിൽ ഓണം ഫെയറിലും എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഉച്ചതിരിഞ്ഞ് രണ്ടു മുതൽ നാലു മണി വരെ പർച്ചേസ് ചെയ്യുന്ന സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവും കൂടാതെ എല്ലാ ഔട്ട്ലറ്റുകളിലും 200ലധികം Read More…

kaduthuruthy

കടുത്തുരുത്തിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; കടബാധ്യത മൂലമെന്ന് സംശയം

കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടി‍ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എ‌‌ട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

kottayam

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കംകുറിക്കും

കോട്ടയം :അക്ഷരനഗരിയായ കോട്ടയം അടുത്തവർഷം മാർച്ചോടെ മാലിന്യമുക്തപ്രവർത്തനങ്ങളിൽ സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തിലുള്ള ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോട്ടയം ജില്ലാതല നിർവഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാന്ത്രികമായി നീങ്ങിയാൽ ആഗ്രഹിച്ച ഫലമുണ്ടാകില്ല. എല്ലാ മേഖലയിലും ഇതിന്റെ സന്ദേശമെത്തിക്കണം. രാഷ്ട്രീയപാർട്ടികൾ, സന്നദ്ധസംഘടനകൾ, മത സാമുദായിക സംഘടനകൾ, സ്‌കൂളുകൾ, ക്ലബുകൾ എന്നിവയെല്ലാം കൂടിച്ചേർന്നുകൊണ്ട് പരിപാടി വിജയിപ്പിക്കണം. Read More…

Accident

പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

മുണ്ടക്കയം : പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വണ്ടൻപതാൽ സ്വദേശി വിധുവിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുണ്ടക്കയം വണ്ടൻ പതാലിന് സമീപമായിരുന്നു അപകടം.

teekoy

തീക്കോയിൽ ആയുഷ് – വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

തീക്കോയി : വയോജനങ്ങളുടെ ക്ഷേമത്തിനായി നാഷണൽ ആയുഷ് വിഷനും, ഹോമിയോപ്പതി വകുപ്പും, ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മാജി തോമസ്, ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ നജീമ പരിക്കോച്ച്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു. കുറവിലങ്ങാട് ആയുർവേദ ഡിസ്പെൻസറി നാച്ചുറോപതിക് വിഭാഗം ഡോ: Read More…

teekoy

ആനിയിളപ്പിൽ അപകട ഭീഷണിയായി നിന്നിരുന്ന വാകമരം മുറിച്ചുമാറ്റി

തീക്കോയി : ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ആനിയിളപ്പ് ജംഗ്ഷനിൽ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ വാകമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. വാഹനങ്ങൾക്ക് കാഴ്ച മറവ് ആയി നിന്നിരുന്ന വാകമരം മുറിച്ചു നീക്കണമെന്നുള്ളത് ഗ്രാമപഞ്ചായത്തിന്റെ നിരന്തര ആവശ്യമായിരുന്നു. ശിഖരങ്ങൾ മുറിച്ച മരത്തിന്റെ താഴ്ത്തടി ഉൾപ്പെടെ പൊതുമരാമത്ത് ഇനി ലേലം ചെയ്യും. ഗ്രാമപഞ്ചായത്ത്, പിഡബ്ല്യുഡി, കെഎസ്ഇബി തുടങ്ങിയ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് മരം മുറിക്കൽ നടപടികൾ നടന്നത്.

pala

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക: ടോമി കല്ലാനി

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിലക്കയറ്റം നിയത്രിക്കാനോ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാർ ആയി പിണറായി മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോമി കല്ലാനി കുറ്റപെടുത്തി. സതീശ് ചൊള്ളാനി,ഷോജി ഗോപി,സാബു എബ്രഹാം,ബിബിൻ രാജ്,രാഹുൽ പിഎൻആർ,കിരൺ അരിക്കൽ, അർജുൻ സാബു, വിജകുമാർ തിരുവോണം,സന്തോഷ് മണർകാട്ട്,സണ്ണി വി സ്കറിയ,മാത്യൂ മൂഴിയിൽ,കൃഷ്ണജിത്ത് ജിനിൽ, മാത്യൂകുട്ടി കണ്ടത്തിൽപറമ്പിൽ,ശശി ചെത്തിമറ്റം, സതീനേശൻ തോപ്പിൽ, Read More…

kanjirappalli

മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം “വല്യോണം കുഞ്ഞിനൊപ്പം”

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം “വല്യോണം കുഞ്ഞിനൊപ്പം”… തിരഞ്ഞെടുക്കപ്പെടുന്ന 3 വിജയികൾക്ക് യഥാക്രമം 3001, 2001, 1001 രൂപ വീതം സമ്മാനം. ഒപ്പം 1299 രൂപ ചെലവ് വരുന്ന ഒരു പീഡിയാട്രിക് പാക്കേജ് ചെക്കപ്പ് സൗജന്യം. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള നിബന്ധനകൾ: നിങ്ങളുടെ കുഞ്ഞിൻ്റെ ഓണ നിമിഷങ്ങളോട് കൂടിയ ഫോട്ടോ (പ്രായപരിധി 0-10 വയസ്സ്) മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിലെ +91 91882 28226 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക. ഫോട്ടോകൾ 2024 സെപ്റ്റംബർ10 Read More…