പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി രാമപുരം പള്ളിയാമ്പുറം ഭാഗത്തു നെടുംതൊട്ടിയിൽ ഷാജി (56) എന്നയാളെ 11 വർഷം 3 മാസം കഠിന തടവിനും,70,500/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 60,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ Read More…
Author: editor
ലഹരിക്കെതിരായ പോരാട്ടം സാമൂഹിക ചുമതലയാകണം : ജോസ് കെ മാണി
ചേർപ്പുങ്കൽ: ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിൽ കായിക താരങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാൻ കഴിയും. ഓരോ വീടുകളെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമായി രാസ ലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു. ലഹരിക്ക പോരാട്ടം ഓരോരുത്തരും നിറവേറ്റേണ്ട സാമൂഹിക ചുമതലയാണെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി ചേർപ്പുങ്കലിൽ നിന്നും ആരംഭിച്ച Read More…
എസ്.എം.വൈ.എം. പാലാ രൂപത ഫുട്ബോൾ ടൂർണമെൻ്റിൽ കൂട്ടിക്കൽ ടീം ചാമ്പ്യന്മാരായി
പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഇലഞ്ഞി ഫൊറോനയുടെയും, വടകര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ 9’s ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. വടകര സീറോ മലബാർ പള്ളി വികാരി ഫാ. ജോൺ പുതിയാമറ്റം ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. 37 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൂട്ടിക്കൽ ഫൊറോനയിലെ കൂട്ടിക്കൽ യൂണിറ്റ് ചാമ്പ്യന്മാരായി. പാലാ ഫൊറോനയിലെ കുടക്കച്ചിറ, അരുവിത്തുറ ഫോറോനയിലെ തിടനാട് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എറണാകുളം ഡിവൈഎസ്പി പയസ് Read More…
അഡ്മിഷൻ ആരംഭിച്ചു
ചേർപ്പുങ്കൽ ബി വി എം കോളേജിൽ MSW, MSc Actuarial Science എന്ന വിഷയങ്ങൾക്ക് അഡ്മിഷൻ ആരംഭിച്ചു.മെറിറ്റ് അഡ്മിഷൻ ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ നൽകുക. നേരിട്ട് കോളജിൽ വന്നാൽ മാനേജ്മെൻ്റ് സീറ്റ് ലഭിക്കുന്നതാണ്. ഡിഗ്രീയുടെ മെറിറ്റ് അഡ്മിഷൻ ജൂൺ ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846540157 9447776741.
തലനാട് – പാറേക്കയം – ചൊവ്വൂർ റോഡ് ഉദ്ഘാടനം ചെയ്തു
തലനാട്: തലനാട് പാറേക്കയം ചൊവ്വൂർ റോഡ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി,തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ രോഹിണി ഭായ് ഉണ്ണിക്കൃഷ്ണൻ, ബേബി പൊതന പ്രകുന്നേൽ, താഹ അടുക്കം തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷത്തി നാൽപതിനായിരം രൂപ മുടക്കി 90% വും പണിതീർത്ത ബാലവാടി പാറക്കയും ചൊവ്വൂർ റോഡ് ചൊവ്വര് തലനാട് പഞ്ചായത്തിൽ ആണെങ്കിലും ചൊവ്വൂർകാർക്ക് തലനാട്ടിൽ എത്തണമെങ്കിൽ മൂന്നിലവ് വന്ന് ഈരാറ്റുപേട്ട ബസ്സ് Read More…
എം.ജി. ബിരുദ പരീക്ഷ: റാങ്കുകളുടെ നിറവിൽ ദേവമാതാ കോളേജ്
കുറവിലങ്ങാട്: എം.ജി. യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ നിരവധി റാങ്കുകളുമായി കുറവിലങ്ങാട് ദേവമാതാ കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. പാഠ്യപാഠ്യേതര രംഗങ്ങളിൽ ദേവമാതാ കോളേജ് പുലർത്തിപ്പോരുന്ന അതുല്യമായ മികവിന്റെ സാക്ഷ്യ മായി ദേവമാതായിലെ കുട്ടികൾ നിരവധി റാങ്കുകൾ കരസ്ഥമാക്കി. ദേശീയ സംസ്ഥാനതല മൂല്യനിർണയങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുള്ള കോളേജിൻ്റെ പ്രവർത്തനമികവിന്റെ മറ്റൊരു ഉദാഹരണമാണ് റാങ്കുകൾ. ബി. എ. മലയാളത്തിന് വിവേക് വി. നായർ ഒന്നാം റാങ്കും ടി. അശ്വതി ഏഴാം റാങ്കും എലിസബത്ത് ജോസ് ഒൻപതാം റാങ്കും നേടി. Read More…
ലയൺസ് മൾട്ടിപ്പിൾ ബെസ്റ്റ് PRO പുരസ്‌കാരം അഡ്വ. ആർ. മനോജ് പാലായ്ക്ക്
കേരളത്തിലെ 14 റവന്യു ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് മൾട്ടിപ്പിൾ 318 ലെ 5 ലയൺസ് ഡിസ്ട്രിക്റ്റു കളിലെ മികച്ച പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കുള്ള 2023-24 ലെ ബെസ്റ്റ് PRO പുരസ്‌കാരം അഡ്വ. ആർ. മനോജ് പാലായ്ക്ക് ലഭിച്ചു. എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മൾട്ടിപ്പിൾ കൺവെൻഷനിൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാറും, മുൻ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ V.P നന്ദകുമാറും ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് Read More…
PSWS അരുവിത്തുറ സോൺ വാർഷികം
അരുവിത്തുറ: PSWS വാർഷികവും ബോധവൽക്കരണ ക്ലാസും 2025 മെയ് മാസം 20 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പാരീഷ് ഹാളിൽ നടക്കും. സെമിനാറുകൾ, വിവിധ സ്റ്റാളുകൾ, നൈറ്റി മേള തുടങ്ങിയവയും 10am മുതൽ 11 am വരെ കുടുംബാംഗങ്ങൾ ആധുനിക ലോകത്തിൽ എന്ന വിഷയത്തിൽ ഫിസിഷ്യനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം.ചാക്കോയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും തുടർന്ന് പൊതുസമ്മേളനവും നടക്കും.
മെയ് 20 കരിദിനമായി ആചരിക്കും
പാലാ: കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 ന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും പ്രകടനവും നടത്താന്‍ തീരുമാനിച്ചു. വൈകിട്ട് 5 ന് പാലാ ഗവ. ജനറല്‍ ആശുപത്രി ജഗ്ഷനില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ച് ളാലം ജംഗ്ഷനില്‍ ചേരുന്ന സമാപന യോഗം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തില്‍ ജോര്‍ജ് പുളിങ്കാട്, എന്‍.സുരേഷ്, ചാക്കോ Read More…
മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത്
ഉഴവൂർ :മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാല രോഗങ്ങൾക്ക് തടയിടുന്നതിനും, വെള്ളപ്പൊക്കം, മഴക്കെടുതി എന്നിവ ഒഴിവാക്കുന്നതിനുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൂർത്തീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ടൌണുകളും ഓടകളും വൃത്തിയാക്കുക, കൊതുക് നിവാരണം നടത്തുക, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക, തോടുകൾ വൃത്തിയാക്കുക, അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി നീക്കുക, വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയാണ് അടിയന്തിരമായി നടത്തുന്ന പ്രവർത്തനങ്ങൾ. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി അടിയന്തരിമായി തന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ് Read More…