bharananganam

ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും

ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സഹകരണരംഗത്തെ പ്രതിസന്ധി ഒരു തരത്തിലും ബാധിക്കാത്ത ചൂണ്ടച്ചേരി ബാങ്കിന്റെ പ്രവർത്തനം സ്തുത്യർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവിത്താനം ഫൊറോന പള്ളി വികാരി റവ. ഫാ. ജോർജ് വേളുപറമ്പിൽ ആദ്യനിക്ഷേപം ഏറ്റുവാങ്ങി. ഒരു ദിവസം കൊണ്ട് മൂന്നുകോടി രൂപ ലക്ഷ്യംവച്ച നിക്ഷേപ Read More…

general

പൂഞ്ഞാറിൽ ഫാ.ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങികൊടുക്കണം :ലിജിൻ ലാൽ

പൂഞ്ഞാറിൽ ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാൻ ചോലീസ് തല്ലാറാവണം എന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അതിന് ശക്തമായ ഇടപെടൽ നടത്തണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ വരുന്ന പരിശുദ്ധ ദേവാലയത്തിൻ്റെ പരിസരത്ത് ഇത്തരത്തിൽ സാമൂഹ്യവിരുദ്ധർക്ക് വിഹരിക്കാൻ ഉള്ള അവസരങ്ങൾ സൃഷിച്ചെടുത്തത് അഭ്യന്തരവകുപ്പിൻ്റെ പരാജയം മൂലം ആണെന്നും ലിജിൻലാൽ ആരോപിച്ചു.

Blog

പാലാ രൂപത കുടുംബകൂട്ടായ്മ 26-ാമത് വാർഷികം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്  ഉദ്ഘാടനം ചെയ്തു

പാലാ: ഏറ്റവും ആഴമായ ബന്ധമാണ് പുരുഷനും സ്ത്രിയും തമ്മിലുള്ളത്. വിവാഹത്തിലുടെയും കുട്ടികളിലൂടെയും ഇവർ ഒന്നായി തീരുന്ന കുടുംബം കുട്ടായ്മയാണ്. അനാദി മുതൽ ദൈവം കൂട്ടായ്മ പ്ലാൻ ചെയ്തിരുന്നു. ദൈവത്തിൻ്റെ കരം പിടിച്ച് ആദിമാതാപിതാക്കൾ ഏദൻ തോട്ടത്തിലുടെ  ഉലാത്തിയതാണ് ഏറ്റവും നല്ല കൂട്ടായ്മ. ദൈവം തന്നെ കുട്ടായ്മയാണ്. ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നതും കൂട്ടായ്മയാണ്. കൂട്ടായ്മയുടെ പ്രവർത്തന മൂലമാണ് രൂപത ഒറ്റക്കെട്ടായി പോകുന്നതെന്നും  26ആമത്  പാലാ രൂപത കുടുംബകൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് Read More…

general

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രഥമ സിൻഡിക്കേറ്റ് മീറ്റിംഗ് നടത്തപ്പെട്ടു

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രഥമ സിൻഡിക്കേറ്റ് മിറ്റിംഗ് കോട്ടയം ചൈതന്യ പാസറ്ററൽ സെൻ്ററിൽ നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻറ് ശ്രീ. ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ സ്വാഗതം അറിയിച്ചു. അതിരൂപത ചാപ്ലയിൻ ഫാ.ചാക്കോ വണ്ടൻ കുഴിയിൽ ആമുഖ സന്ദേശം നൽകി. അതിരൂപത ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട് സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡൻറ് നിതിൻ ജോസ് പനന്താനത്ത്, ജോയിൻ്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ,ട്രഷറർ അലൻ Read More…

kottayam

റെയിൽ രംഗത്തെ സഹസ്രകോടി വികസനത്തിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം നാളെ തുടങ്ങും

കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് Read More…

general

ഡി. സി. എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ

തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് ,വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശാക്തീകരണ പരിശീലനം ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. ചർച്ചാ ക്ലാസുകൾ , പരിശീലന വേദികൾ , ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖങ്ങൾ , സംവാദം , അതിഥി വചനങ്ങൾ , ഗ്രാമ ദർശനം , പഠന യാത്ര , മൽസരങ്ങൾ , കലാസന്ധ്യ , അവാർഡ് നൈറ്റ് തുടങ്ങിയവ ഉണ്ടായിരിക്കും. 4 മുതൽ Read More…

erattupetta

പൂഞ്ഞാർ സംഭവം അപലപനീയം ; ഈരാറ്റുപേട്ട നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം

ഈരാറ്റുപേട്ട: വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിലെ എതാനും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ നഗരസഭ Read More…

kanjirappalli

കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിന് 3.70 കോടി രൂപ മുടക്കി 15000 ചതുരശ്ര അടിയിൽപുതിയ കെട്ടിടം; ഉദ്ഘാടനം തിങ്കളാഴ്ച

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിൽ 3.70 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (ഫെബ്രുവരി 26) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാവും. നബാർഡ് ഫണ്ട് രണ്ടുകോടി രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് നിർമ്മാണം. 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം Read More…

poonjar

പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എസന്ദർശിച്ചു

പൂഞ്ഞാർ: വാഹനം ഇടിപ്പിച്ച് വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിററ്റി ആശുപത്രിയിൽ എത്തി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. ഈ അക്രമവുമായി ബന്ധപ്പെട്ട് മിക്ക പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായും അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതമായി മുന്നോട്ടു പോകുന്നുണ്ട്. അക്രമം കാട്ടിയവർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്. മേലിൽ ഇത്തരം സംഭവങ്ങൾ Read More…

general

അരീക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഞായറാഴ്ച രാവിലെ 08:15 മുതൽ അരീക്കര സെന്റ് റോക്കീസ് സ്കൂൾ ൽ ആരംഭിക്കുന്നതാണ്. മോനിപള്ളി ആശുപത്രിയിൽ നിന്നും 25 ജീവനക്കാർ അടങ്ങുന്ന ടീം ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ എത്തിച്ചേരുന്നത്. ശിശുരോഗ വിഭാഗം, ഓർത്തോ വിഭാഗം,ജനറൽ മെഡിസിൻ എന്നീ പരിശോധന വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.ഷുഗർ Read More…