aruvithura

അരുവിത്തുറ വോളി പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കൾ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 – 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് Read More…

obituary

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഊഫ് അന്തരിച്ചു

ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരണപെട്ടു. മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കം. മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: അദീബ(എം.ഇ.എസ് Read More…

pala

പാലാ, രാമപുരം, ഉപജില്ല കായികോത്സവം -2024 പാലായിൽ ആരംഭിച്ചു

പാലാ: പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങൾ പങ്കെടുക്കുന്നു.ഷാജു തുരുത്തൻ. (മുൻസിപ്പൽ ചെയർമാൻ, പാലാ) കായിക ഉത്സവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. ബൈജു കൊല്ലം പറമ്പിൽ. (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‌മാൻ) അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.ഷൈല ബി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാലാAEO) സ്വാഗതം ആശംസിച്ചു. സജി കെ.ബി. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമപുരം AEO), ഷിബുമോൻ ജോർജ്. (സെക്രട്ടറി, എച്ച് എം Read More…

erattupetta

സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും

ഈരാറ്റുപേട്ട: ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതിക ദുർബ്ബല പ്രദേശമായി പ്രഖ്യാ പിക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കണ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും നടത്തും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപെട്ട കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളുടെയും പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് വില്ലേജും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര – പരിസ്ഥിതി മന്ത്രാലയം ജൂലൈ 31-ന് പുറപ്പെടുവിച്ച Read More…

erattupetta

ഇ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കണം: കേരള കോൺഗ്രസ്‌ (എം)

ഈരാറ്റുപേട്ട: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയിൽ ഉൾപെടുത്തിയിരിക്കുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വീല്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കേരള കോൺഗ്രസ്‌ (എം) നേതൃയോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകണമെന്നും യോഗം. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ദേവസ്യാച്ഛൻ Read More…

general

മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

മാസപ്പടി കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. Read More…

general

6വയസുകാരി വേമ്പനാട്ട് കായൽ 7കിലോമീറ്റർ നീന്തിക്കടന്നു

മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ ഡി നായർ ആണ് 3 മണിക്കൂർ 45മിനിറ്റ് കൊണ്ട് ചരിത്രനേട്ടം കൈവരിച്ചത്. കോതമംഗലം കറുകടം സെൻമേരീസ് ഒന്നാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആദ്യ. രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. ഏഴ് കിലോമീറ്റർ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്ക്

വാഗമൺ: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ആലപ്പുഴ സ്വദേശി എബിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയതിനിടെ വാഗമൺ ഭാഗത്തു വച്ചായിരുന്നു അപകടം.

mundakkayam

മുണ്ടക്കയം മണിമലയാർ 12 ഏക്കർ തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: രണ്ടാം വാർഡ് 12 ഏക്കർ താഴെ ഭാഗത്തെ കുറച്ചു ആളുകൾ മാത്രമായി രണ്ടു പതിറ്റണ്ടായി തുടരുന്ന ശ്രമധാന പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ മെമ്പർ സി വി അനിൽകുമാർ നേതൃത്വം നൽകിയതോടെ റോഡ് യാഥാർദ്യമായി. മണിമലയാർ തീരത്തിലൂടെ ഒരു റോഡ്‌ എന്ന സ്വപ്നം സന്നദ്ധ സംഘടനകളും, പഞ്ചായത്തും ഒത്തൊരുമിച്ചപ്പോൾ ദുരിത നാളുകൾക്കു വിരാമം ആയി. മരിച്ചവരെ തോളിൽ ഏറ്റി കൊണ്ടുപോകേണ്ട ദുരിതത്താൽ, പലരും വീടൊഴിഞ്ഞു. കുറേ വീടുകൾ പ്രളയത്തിലും ഒലിച്ചു പോയതോടെ അവശേഷിക്കുന്നവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. എന്നാൽ പുതു Read More…

erattupetta

ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും നവീകരിച്ച തുമ്പൂർമുഴിയുടെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ക്ഷേമ കാര്യം ചെയർമാൻ പി.എം. അബ്ദുൽ ഖാദർ സംസാരിച്ചു. വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി. വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, Read More…