kottayam

ആയുർവേദത്തിൻ്റെ പ്രസക്തി ലോകമെമ്പാടും പ്രചരിച്ചു: മോൻസ് ജോസഫ്

കോട്ടയം: ഭാരതം ലോകത്തിനു സംഭാവന ചെയ്ത ചികിത്സാ സമ്പ്രദായമാണ് ആയുർവേദമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണവും പ്രഭുലാൽ പ്രസന്നൻ സ്മാരക പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവിക രോഗശാന്തി പ്രദാനം ചെയ്യുന്ന ആയുർവേദം ലോകരാജ്യങ്ങളിൽ പ്രചാരം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ അവതാരകൻ ഹരി പത്തനാപുരം, നളൻ ഷൈൻ, കവി തൃക്കുന്നപ്പുഴ പ്രസന്നൻ, Read More…

general

സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം

13-ാം മത്‌ സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി. പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ അഷ്ടാംഗ സ്കൂൾ ഓഫ് യോഗ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മൂന്ന് ജില്ലകളിൽ നിന്നും യോഗാസന, ഫ്രീ ഫ്ലോ വിഭാഗങ്ങളിലായി 8 വയസുമുതൽ 18 വയസ്സുവരെയുള്ള 400 കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 150 പോയിന്റുകൾ നേടി മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ Read More…

thalanad

ബിജെപി പ്രതിഷേധ സമരം നടത്തി

തലനാട് :-ചാമപ്പാറ- വെള്ളാനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തലനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാമപ്പാറയിൽ വെച്ച് പ്രതിഷേധ സമരം നടത്തി. ബിജെപി നേതാവും മുൻ MLA-യുമായ ശ്രീ. പിസി ജോർജ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് ഒരാഴ്ച മുമ്പ് പണി തുടങ്ങുകയും ഇലക്ഷൻ കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കുകയും ചെയ്യുകയാണുണ്ടായത്. നിരന്തരം അപകടങ്ങൾ തുടർക്കഥയായ ഈ റോഡിന്റെ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. ബിജെപി ഭരണങ്ങാനം മണ്ഡലം Read More…

uzhavoor

ഉഴവൂർ മിനി സിവിൽ സ്‌റ്റേഷന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി

ഉഴവൂർ നിർമിക്കാൻ പോകുന്ന മിനി സിവിൽ സ്റ്റേഷൻ ന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി. ഉഴവൂർ ഗ്രാമഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി ശ്രീ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് ശിലാഫലകം അനാച്ചാദനം ചെയ്തു. ഉഴവൂർ ഗ്രാമത്തിന്റെ എക്കാലത്തെയും വികസന സ്വപ്നങ്ങളിൽ ഒന്നായ ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ യാഥാർദ്യമാവുകയാണ്. ഉഴവൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനു ബഹു മോൻസ് ജോസഫ് Read More…

aruvithura

വിജയത്തേരിലേറി അരുവിത്തുറ സെന്റ്.മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല,ശാസ്ത്ര ഗണിത ശാസ്ത്ര സോഷ്യൽ സയൻസ് പ്രവൃത്തിപരിചയ മേളകളിൽ അരുവിത്തുറ സെന്റ്.മേരീസ് . എൽ.പി സ്കൂൾ തിളക്കമാർന്ന വിജയമാണ് നേടിയത്. പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ഫസ്റ്റ്, ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ സെക്കന്റ്, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റ്,സയൻസ് മേളയിൽ ഓവറോൾ തേർഡ്. ഇങ്ങനെ മികച്ച വിജയമാണ് സ്കൂൾ നേടിയെടുത്തത്. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും, പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേലും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ Read More…

ramapuram

കമ്പ്യൂട്ടര്‍ സയൻസ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് ഡേറ്റാസയന്‍സ് വിഭാഗം മേധാവി ഡോ. സിസ്റ്റര്‍ ജിന്‍സി ജോസ് നിര്‍വ്വഹിച്ചു. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോയി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ഡിപ്പാര്‍ട്‌മെന്റ് മേധാവി പ്രകാശ് ജോസഫ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അര്‍ച്ചന ഗോപിനാഥ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആല്‍വിന്‍ സിബി, തെരേസ് ജിമ്മി, ഡെല്‍ന വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് Read More…

general

കാണക്കാരി ഗവ. വി. എച്ച്. എസ്. എസിലെ പുതിയ കെട്ടിടം ഇന്ന് നാടിനു സമർപ്പിക്കും

കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. സ്‌കൂളിൽ കിഫ്ബി സഹായത്തോടെ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് Read More…

kottayam

മണിമലയിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി

കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ കരിക്കാട്ടൂരിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഖാദി ദേശീയതയുടെ പ്രതീകമാണെന്നും അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും മാറ്റിനിർത്താനോ വിസ്മരിക്കാനോ കഴിയുകയില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ളോക്ക് പഞ്ചായത്തംഗം കെ.എസ്. Read More…

general

ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ

കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാംക്ലാസ്സ്‌ വിദ്യാർഥിനിയും കൊടുങ്ങല്ലൂർ മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിൻ്റെയും, സിനിയ റഫീക്കിൻ്റെയും ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ. റെന പർവ്വിൻ സഹോദരിയും റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. ഈ കഴിഞ്ഞ ഓണ അവധി സമയം മുതലാന്ന് ഹൂലാഹൂപ്പ് ഒരു വിനോദം എന്ന രീതിയിൽ ഉപയോഗിക്കുന്നത്. വാപ്പിച്ചി അയച്ച് കൊടുക്കുന്ന യൂറ്റുബ് വീഡിയോകൾ കണ്ട് ഹൂലാഹുപ്പിൽ പല വിത്യാസങ്ങൾ കണ്ടുപിടിച്ച് പരിശ്രമിക്കുമ്പോൾ എല്ലാത്തിനും സപ്പോർട്ടായി കൂടെ നിന്നത് സഹോദരങ്ങളാണ്. സഹോദരിയാണ് ഇത്തരം ഒരു Read More…

pala

ആലോചനാ യോഗം ചേർന്നു

പാലാ: 42 -മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം ജൂബിലി Read More…