erattupetta

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന ചതുരംഗപ്പാറ ഉല്ലാസയാത്ര ; നവംബർ 3 ന്

ഈരാറ്റുപേട്ട:ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ നവംബർ 3 ന് ചതുരംഗപ്പാറയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. കുറഞ്ഞ ബഡ്ജറ്റിൽ കല്ലാർകുട്ടി ഡാം, എസ്‌എൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്രപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 9745653467 , 9656850555.

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി Read More…

poonjar

വയലാർ രാമവർമ്മ സ്മൃതി സദസ്സും, കാവ്യ സന്ധ്യയും

പൂഞ്ഞാർ: മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 49ാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും കലാസൂര്യ പൂഞ്ഞാറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ സ്മൃതി സദസും കാവ്യ സന്ധ്യയും നടത്തി. അനുസ്മരണ സമ്മേളനം പാലാ സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളം വിഭാഗത്തിന്റെ മേധാവിയുമായിരുന്ന ഡോക്ടർ ഡേവിസ് സേവിയർ ഉദ്ഘാടനം ചെയ്തു. കലാസൂര്യ പൂഞ്ഞാറിന്റെ കൺവീനർ രമേഷ്ബി വെട്ടിമറ്റം അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് എം കെ Read More…

general

കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ; കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം സമ്മാനിക്കും

കൃഷി വകുപ്പ് ജീവനക്കാരാനും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഷിഹാബ് കെ സൈനു ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് അർഹനായി. മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ Read More…

pala

മുനമ്പം വഖഫ് ഭീകരതയ്‌ക്കെതിരെ പാലായിൽ പ്രതിഷേധ ജ്വാല

പാലാ: നാല് തലമുറയായി ജീവിച്ച മണ്ണിൽ നിന്നും വഖഫ് കരിനിയമത്തിൻ്റെ കരാളഹസ്തങ്ങളിൽ നിന്നും ഒരു ജനതയെ രക്ഷിക്കാൻ, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനമ്പം നിവാസികളുടെ അവകാശ പോരാട്ടത്തിന് പിന്തുണ അറിയിച്ച് ന്യൂനപക്ഷ മോർച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലാ കുരിശു പള്ളി കവലയിൽ നടന്ന സമ്മേളനം ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജൻ ജോർജ്, മൈക്കിൾ ജോർജ്, Read More…

kottayam

കോട്ടയം കൾച്ചറൽ ഫെസ്റ്റിന് തുടക്കം കുറിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം, ഫിൽക്കോസ് , ആത്മ, നാദോപാസന, കളിയരങ്ങ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടത്തുന്ന കോട്ടയം കൾച്ചറൽ ഫെസ്റ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ വി എൽ ജയപ്രകാശ് , പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, കലാമണ്ഡലം ദേവകി അന്തർജ്ജനം എന്നിവരെ Read More…

general

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

വെള്ളികുളം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ (42) ,സത്യവതി( 65), ഷീല (4 1), ഹനീഷ് കാ (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്ന് 5.30 യോടെ വെള്ളികുളം ഭാഗത്ത് വച്ചാണ് അപകടം. കുടുംബാഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Accident

പാലായിൽ വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു. ഹിറ്റാച്ചി മറിഞ്ഞ് രാജുവിൻ്റെ തല റബർ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

melukavu

സൗജന്യ മെഡിക്കൽ ക്യാമ്പ് മേലുകാവുമറ്റത്ത്

മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലാ, മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവക എന്നിവയുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 3 (ഞായാറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നതാണ്. കാർഡിയോളജി , പൾമനറി മെഡിസിൻ , ന്യൂറോളജി, ജനറൽ മെഡിസിൻ,ഫാമിലി മെഡിസിൻ, ഫിസിക്കൽ‌ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി പി.എഫ്.ടി, ഇ.സി.ജി, ബ്ലഡ് ഷു​ഗർ Read More…