poonjar

പൂഞ്ഞാർ രാജകുടുംബത്തിലെ അത്തംനാൾ അംബിക തമ്പുരാട്ടിയുടെ സംസ്‍കാരം നടത്തി

പൂഞ്ഞാർ: രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാൾ അംബിക തമ്പുരാട്ടി (98) തീപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റൻ കേരളവർമ്മയാണ് ഭർത്താവ്. പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബ തമ്പുരാട്ടിയുടെയും പുത്രിയായി ജനിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി . സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ Read More…

pala

സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറിന് തുടക്കമായി

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറുകൾക്ക് തുടക്കമായി. രൂപതാ തല ഉദ്ഘാടനം കോതനല്ലൂർ വിശുദ്ധ ​ഗർവാസീസ് വിശുദ്ധ പ്രോതാസീസ് ഫൊറോന പള്ളിയിൽ വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടറുമായ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. രോഗം വന്നവർക്ക് ഏറ്റവും ആധുനിക ചികിത്സ ഒരുക്കുന്നതിനൊപ്പം തന്നെ രോഗം വരാതിരിക്കാനുള്ള Read More…

poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം

പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി,നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്ര ശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ സ്കന്ദഷഷ്ഠി (നവംബർ 7 വ്യാഴം) മഹോത്സവമായിത്തന്നെ നടത്തപ്പെടുന്നു. ക്ഷേത്ര പുനർനിർമ്മാണത്തിനും പ്രതിഷ്ഠാ കർമ്മങ്ങൾക്കും ശേഷം ആദ്യമായി നടക്കുന്ന സ്കന്ദഷഷ്ഠി പൂജ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലശപൂജയുൾപ്പടെ പൂർണ്ണ പൂജാ വിതാനത്തോടുകൂടി നടത്തപ്പെടുകയാണ്. ദേശാധിപനായ സുബ്രഹ്മണ്യ ഭഗവാനോടൊപ്പം ത്രിലോകനാഥനായ ശ്രീ മഹാദേവനും തുല്യ പ്രാധാന്യം കൽപ്പിച്ചുള്ള രണ്ട് ശ്രീ കോവിലുകളോടു കൂടിയ ക്ഷേത്ര സങ്കേതത്തിൽ ഗുരുദേവ ക്ഷേത്രവും Read More…

ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘റ്റിൻ ടെക്സ്’ ശിൽപ്പശാല

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് മാനേജ്‌മന്റ് ഇംഗ്ളീഷ് ഡിപ്പാർട്‌മെന്റുകളുടെ നേതൃത്വത്തിൽ കേരളത്തിലെ ഹ്യുമാനിറ്റീസ് കോമേഴ്‌സ് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ‘റ്റിൻ ടെക്സ്’ ശിൽപ്പശാല നടത്തുന്നു. വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാല നവംബർ 14 ,15 തിയതികളിൽ നടത്തുന്നു. സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ പ്രമുഖരും പ്രശസ്ത സംരംഭകരും ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടി വളർന്നുവരുന്ന വിദ്യാർഥി സമൂഹത്തിന് വ്യവസായ Read More…

job

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തലനാട് കുടുംബാരോഗ്യേകന്ദ്രത്തിൽ ആരംഭിക്കുന്ന ലാബിൽ ദിവസവേതന നിരക്കിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 2025 മാർച്ച് 31 വരെയാണ് നിയമനം. യോഗ്യത: വി.എച്ച്.എസ്.സി.(എം.എൽ.ടി) അല്ലെങ്കിൽ പ്ലസ്ടു സയൻസ്/തത്തുല്യയോഗ്യത, ഡിപ്ലോമ ഇൻ പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. യോഗ്യരായവർ നവംബർ 12ന് വൈകിട്ട് നാലിനകം അപേക്ഷ നേരിട്ടോ മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യകേന്ദ്രം, തലനാട്, പിൻ: 686580 എന്ന വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 9446809362.

kottayam

കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സെന്റ് ജോസഫ് പബ്ലിക് സ്കൂൾ കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്റിൽ 64 സി ബി എസ് സി സ്കൂളുകൾ മത്സരിച്ചു. ഒക്ടോബർ 26 നവംബർ 1 ദിവസങ്ങളിലായാണ് മത്സരം നടന്നത്. നവംബർ 1 നു മേരി മാതാ പബ്ലിക് സ്കൂൾ, ഗുഡ് ഷെഫർഡ് പബ്ലിക് സ്കൂൾ ചങ്ങനാശ്ശേരി ആയിട്ടുള്ള ഫൈനൽ മത്സരത്തിലാണ് മേരി Read More…

obituary

ആലപ്പാട്ട്പുളിക്കീൽ ഗ്രേസി നിര്യാതയായി

മേവട: മേവട ആലപ്പാട്ട്പുളിക്കീൽ പരേതനായ പി സി ജോസഫിന്റെ ഭാര്യ ഗ്രേസി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മേവട സെൻ്റ് മേരീസ് പള്ളിയിൽ. പരേത ഇളങ്ങുളം കാനത്തിൽ കുടുംബാഗമാണ്. മക്കൾ: ബാബു (റിട്ട. ടീച്ചർ) ജോർജുകുട്ടി (എയ്ഞ്ചൽ ഓട്ടോ സ്കാൻ , കോട്ടയം), ഡോ. ആൻ്റണി ജോസ് (ഗവ. ആയുർവേദ ആശുപത്രി, മീനച്ചിൽ). മരുമക്കൾ: ഷിജി ചേന്നാട്ട് ഏറ്റുമാനൂർ, ഷാൽവി ഇടത്തട്ടം രാമപുരം (ടീച്ചർ, സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ Read More…

obituary

പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു

പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു.

general

കവീക്കുന്നിൻ്റെ സ്വന്തം കൃഷിയച്ചൻ

പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാർഷികരംഗത്തും മികവാർന്ന പ്രവർ ത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ് കൃഷിയച്ചൻ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. ജോസഫ് വടകര. കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാർഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്നതാണ് 75 കാരനായ അച്ചൻ്റെ പതിവ് രീതി. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകര അച്ചൻ്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്ത കാലത്ത് ആശുപത്രി Read More…

mundakkayam

വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ

മുണ്ടക്കയം :കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്‌കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് മത്സരിച്ചാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ഗണിതശാസ്ത്ര മേളയിൽ എൽ.പി വിഭാഗത്തിലും യു. പി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ, ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം സെക്കൻ്റ് ഓവറോൾ, സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ തേർഡും നേടിയാണ് സ്കൂൾ Read More…