36 വർഷത്തെ അദ്ധ്യാപന ജീവിതത്തിനു ശേഷം കളത്തൂക്കടവിന്റെ പ്രിയങ്കരനായ ബേബി തോമസ് സാർ വിരമിക്കുന്നു. 1989ൽ ആരംഭിച്ച അദ്ധ്യാപന ജീവിതത്തിന് ഈ വർഷം വിരമാമാകുമ്പോൾ അനേകായിരം കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം കൊളുത്തിയ ശിക്ഷണത്തിന്റെ, അറിവിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ ഓർമ്മകൾ മായാതെ, മങ്ങാതെ നിലനിൽക്കുന്നു. വിനയത്തിന്റെ, ലാളിത്യത്തിന്റെ, കരുതലിന്റെ എല്ലാം സമുന്നയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1989ൽ ഗവ. യുപിഎസ് അട്ടപ്പാടിയിൽ തുടങ്ങിയ അദ്ധ്യാപന യാത്ര, രാമപുരം സെന്റ് അഗസ്റ്റിൻ എച്ച്എസ്, തീക്കോയി സെന്റ് മേരീസ് എച്ച്എസ്, ഭരണങ്ങാനം സെന്റ് Read More…
Author: editor
തീക്കോയി – വാഗമൺ റോഡ് മാലിന്യ കൂമ്പാരത്താൽ പൊറുതിമുട്ടി
വെള്ളികുളം:തീക്കോയി മുതൽ വാഗമൺ വരെയുള്ള റോഡിന്റെ ഇരുവശവും മാലിന്യ കൂമ്പാരത്താൽ യാത്രക്കാർ പൊറുതിമുട്ടി.കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ പാതയോരമാണ് മാലിന്യ അഭിഷേകത്താൽ വീർപ്പുമുട്ടുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ആണ് വാഗമണ്ണിലേക്ക് കടന്നുവരുന്നത്. നാളുകൾ ഏറെയായിട്ടും ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുവാൻ ആവശ്യമായ പാതയോര വിശ്രമ കേന്ദ്രമോ ബാത്റൂം സൗകര്യമോ ഒന്നും നിലവിലില്ലാത്തത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നത് തീരെ നിസ്സാരമല്ല.പാതയോരങ്ങളുടെ ഇരുവശവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളുമാണ് ഉള്ളത്. ഓരോ ദിവസവും ഇത്തരം വേസ്റ്റുകൾ കുമിഞ്ഞുകൂടുന്നതുമൂലം പരിസര ശുചിത്വമില്ലായ്മയും Read More…
മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ്- വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് UDF ജനകീയ ധർണ നടത്തുന്നു
മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണ മെന്ന് ആവശ്യപ്പെട്ടു കൊണ്ട് തീക്കോയി മണ്ഡലം UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ധർണാ സമരം 28-1-2026 (ബുധനാഴ്ച) നടത്തുന്നു. രാവിലെ 9.30 മുതൽ ആനിയിളപ്പ് ജംഗ്ഷനിൽ ആണ് ധർണാ സമരം നടത്തുന്നത്. പ്രസ്തുത സമരത്തിൽ UDF ൻ്റെ പ്രമുഖ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പെങ്കെടുക്കും.
സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ്: കിരീടപ്പോരാട്ടം മുറുകുന്നു
പാലാ: രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സി ഫുട്ബോൾ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച വൈകുന്നേരം കടനാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് പാലായെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആതിഥേയരായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വിജയം കൊയ്തു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച പോരാട്ടത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും കടനാടിന്റെ പ്രതിരോധ നിരയും ഗോൾകീപ്പറും പാലായുടെ ഗോൾ ശ്രമങ്ങളെ വിഫലമാക്കി. Read More…
പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് 9 കോടി അനുവദിച്ച് ബിഎം&ബിസി ടാറിങ് : ടെൻഡർ ഉറപ്പിച്ചു
ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് Read More…
വെള്ളികുളം പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ
വെള്ളികുളം: വെള്ളികുളം ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംപരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ ജനുവരി 24 ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 28-ാം തീയതി ബുധനാഴ്ചവരെ ഉച്ചകഴിഞ്ഞ് 2.30 ന് ഇടവകയിലെ വിവിധ വാർഡുകളിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം. 3.30 pm ന് ജപമാല പ്രാർത്ഥന . 4.00 pm ന് ആഘോഷമായ പാട്ട് കുർബാന,നൊവേന. ഫാ. ഡാരീസ് മൂലയിൽ, ഫാ. ജോയി വള്ളിയാംതടത്തിൽ, ഫാ.പോൾ ചിറപ്പുറത്ത്, ഫാ.മൈക്കിൾ Read More…
അരുവിത്തുറ കോളേജിൽ വൺ ഡേ ഡയറ്റ് ക്ലിനിക്
അരുവിത്തുറ: വിദ്യാർത്ഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെൻറ് ജോർജെസ് കോളേജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഇടയിൽ ശരീര ഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ നിയാമോൾ ജോസഫ്, ആൻ മരിയ ജോർജ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു. പരിപാടിയോട് അനുബന്ധിച്ച് Read More…
രാമപുരം കോളേജിൽ പ്ലേസ്‌മെന്റ്, കരിയർ ഗൈഡൻസ് സെൽ പ്രവർത്തനോദ്ഘാടനം
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് പ്ലേസ്‌മെന്റ്, കരിയർ ഗൈഡൻസ് സെൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്, ക്യാമ്പസ് പ്ലേസ്‌മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് അവബോധം നൽകുന്നതിനും വിവിധ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇൻസ്പയേർഡ് എന്റർടെയ്ൻമെൻറ് വൈസ് പ്രസിഡന്റ് ജീവൻ ധനഞ്ജയൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഇൻസ്പയേർഡ് എന്റർടെയ്ൻമെന്റ് ഓഫീസ് മാനേജർ രാജേഷ് പുല്ലാടി, സെവൻ Read More…
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്; ജില്ലാതല മത്സരത്തിന് 40 ടീമുകൾ
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾ വിഭാഗത്തിൽ കോട്ടയം ജില്ലാതല മത്സരത്തിന് 40 ടീമുകൾ യോഗ്യത നേടി. ഇന്നലെ (ജനുവരി 22) നടന്ന വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ വിജയികളായ ടീമുകളാണ് ജില്ലാതലത്തിൽ മാറ്റുരയ്ക്കുക. ഒരോ ടീമിലും രണ്ടു പേർ വീതമാണുള്ളത്. സ്‌കൂൾതല മത്സരത്തിലെ വിജയികളാണ് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം, എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ തലയോലറപ്പമ്പ്, സെന്റ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയം പാലാ, എസ്.ഡി Read More…
സിവിൽ സർവ്വീസ്: റോഷ്ണി തോംസണുമായി മുഖാമുഖം സംഘടിപ്പിക്കുന്നു
പാലാ: ഇന്ത്യൻ സിവിൽ സർവ്വീസിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ ഐ എഫ് എസ്സുമായി സംവദിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അവസരമൊരുക്കുന്നു. ഫെബ്രുവരി 3 ന് രാവിലെ 11 ന് അരുണാപുരത്തെ സൺ സ്റ്റാർ കൺവെൻഷൻ സെൻ്ററിലാണ് റോഷ്ണി തോംസണുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. സിവിൽ സർവ്വീസിനെക്കുറിച്ചും ഇന്ത്യൻ ഫോറിൻ സർവ്വീസിനെക്കുറിച്ചും ചടങ്ങിൽ വിശദീകരിക്കും. സിവിൽ Read More…











