തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിക്കാരുടെയും അംഗീകൃത ഷൂട്ടർമാരുടെയും യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിട്ടുള്ള 15 ഓളം ഷൂട്ടർമാർ യോഗത്തിൽ പങ്കെടുത്തു. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഷൂട്ടർമാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. ഷൂട്ടർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് കർഷകർക്കായി പ്രസിദ്ധീകരിക്കും. ജനപ്രതിനിധികൾ, ഷൂട്ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കർഷകർ, Read More…
Author: editor
കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ നടന്നു
ഏറ്റൂമാനൂർ: കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ കെ റ്റി യു സി ബി കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ സുനു സി പണിക്കരുടെ അധ്യക്ഷതയിൽ ഏറ്റുമാനൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ: കെവിൻ ജോസഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് കുമാർ മഞ്ചേരിയിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിനെ കുറിച്ചുള്ള കാര്യങ്ങളും, തെക്കൻ മേഖലാ സമ്മേളനത്തെ കുറിച്ചും, ക്ഷേമനിധിയിൽ Read More…
കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു
ഇലക്കാട് : കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു. മേഖലയിലെ 11 യൂണിറ്റുകളിൽ നിന്നും 70 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം വിജയപുരം രൂപത സഹായ മെത്രാൻ അഭി. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് – എബിൻ ജോസഫ് (പാലാ യൂണിറ്റ്), വൈസ് പ്രസിഡന്റ് – ഷെറിൻ കെ സി (മണ്ണക്കനാട് യൂണിറ്റ്), സെക്രട്ടറി – ധന്യ മോഹൻരാജ് (വെട്ടിമുകൾ Read More…
42 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42 മത് ബൈബിൾ കൺവൻഷന് ഇന്ന് പാലാ സെൻ്റ് .തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ വെരി. റവ. ഫാ. മാത്യു പുല്ലുകാലായിലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് വികാരി ജനറാൾ മോൺ.ജോസഫ് മലേപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജോസഫ് തടത്തിൽ (സീനിയർ), ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ക്രിസ്റ്റി Read More…
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ 2024ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോളേജ് അങ്കണത്തിൽ മനോഹരമായ പുൽക്കൂട് ഒരുക്കി. ക്രിസ്മസ്സ് കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമായത് വിദ്യാർഥികൾക്കായി പുൽക്കൂട് മത്സരവും സന്താ മൽത്സരവും ക്രിസ്മസ് കരോളും മറ്റ് കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഘോഷ പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ Read More…
ഹെഡ് പോസ്റ്റോഫീസ് ധർണ്ണ നടത്തി
പാലാ: കേന്ദ്ര സർക്കാർ സർവ്വശിക്ഷാ കേരളയോടു കാണിക്കുന്ന അവഗണനയ്ക്കും വിവേചനത്തിനും എതിരെ കെ.എസ്.ടി.എ യുടെയും കെ.ആർ.റ്റി.എ യുടെയും നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. സി.ഐ റ്റി യു.പാലാ ഏരിയാ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അശോക് ജി.അധ്യക്ഷത വഹിച്ചു. അനിത സുശീൽ, കെ.രാജ് കുമാർ, അനുശ്രീ സി.കെ,അനീഷ് നാരായണൻ, ലിജോ ആനിത്തോട്ടം, പ്രമോദ് കെ.വി ,അനൂപ് സി. മറ്റം എന്നിവർ പ്രസംഗിച്ചു.
42-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ; ഡിസംബർ 19 മുതൽ 23 വരെ
പാലാ :42-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 19 വ്യാഴം മുതൽ 23 തിങ്കൾ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമാണ്. ഹൃദയവിശുദ്ധീകരണത്തിനും കുടുംബനവീകരണത്തിനും ദൈവ-മനുഷ്യ ബന്ധങ്ങളുടെ പുനർനിർമ്മിതിക്കും ആഹ്വാനം നൽകിക്കൊണ്ട് പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാഗതമാവുകയാണ്. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിച്ച്, പരിശുദ്ധാത്മാവിനാൽ പൂരിതരായി, കുമ്പസാരം, വിശുദ്ധ കുർബാന എന്നീ Read More…
പങ്കുവെയ്ക്കലിൻ്റെ നേർചിത്രമായി മാറി കുന്നോന്നിയിലെ ആദ്യ വിത്തുക്കുട്ട
ഭൂമികയുടെ 157-ാമത് വിത്തുകുട്ട കുന്നോന്നിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ 8 വർഷമായി മീനച്ചിൽ താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ നടത്തി വരുന്ന വിത്തുക്കുട്ട കുന്നോന്നിയിൽ ആദ്യമായി സംഘടിപ്പിയ്ക്കപ്പെട്ടത്. പ്രദേശവാസികളെ സംബസിച്ച് വിത്തുക്കുട്ടയിലെ പങ്കിടൽ വെറിട്ട ഒരു അനുഭവമായി മാറി. മലപ്പുറം കെ.എം. സി.റ്റി ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ബി. എസ്.ഡബ്ലു വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി പ്രോഗ്രാമിന് നേതൃത്വം നൽകി. ജൈവ വൈവിധ്യം സംരക്ഷിക്കുക വഴി നമുക്ക് പങ്കുവയ്ക്കാൻ സാധിക്കുന്ന ഔഷധങ്ങൾ, പഴ വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറികൾ, പൂച്ചെടികൾ, Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ: വിശാലമായ പന്തൽ സജ്ജമായി
പാലാ: സെന്റ് തോമസ് ഗ്രൗണ്ടിൽ നടക്കുന്ന 42-ാമത് പാലാ രൂപത ബൈബിൾ കൺവൻഷന്റെ പന്തൽ പണികൾ പൂർത്തിയായി. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്ന് തിരുവചനം ശ്രവിക്കുന്നതിനും ദൈവാരാധന യ്ക്കുമായി ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള വിശാലമായ പന്ത ലിൽ മുപ്പതിനായിരം പേർക്ക് ഇരുന്ന് വചനം കേൾക്കാൻ സൗകര്യമുണ്ടായിരിക്കും. ആധുനിക നിലവാരത്തിലുള്ള ശബ്ദവെളിച്ച ക്രമീകരണങ്ങൾ പന്തലിൽ ഒരുക്കിയിട്ടുണ്ട്. ദൈവവചനപ്രഘോഷണത്തിനയി ഒരുലക്ഷം വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തിരുന്നാലും ശുശ്രൂഷകൾ നേരിട്ടു കാണുന്നതിനുള്ള ആധുനിക ദൃശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ Read More…
എൽദോ വന നിയമത്തിന്റെ രക്തസാക്ഷി : ബി.ജെ.പി
കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിന്റെ രക്തസാക്ഷിയെന്ന് ബി. ജെ. പി നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു,സംസ്ഥാന കമ്മിറ്റി അംഗം പി.പി.സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. നടരാജൻ, മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണി മാങ്കോട്ട്, അഡ്വ. സൂരജ് ജോൺ,മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ കുട്ടമ്പുഴയിലെത്തി എൽദോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം Read More…









