കോട്ടയം: അപേക്ഷകൾ തീർപ്പാക്കാനായി കോട്ടയം ആർ.ടി. ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 31 വരെ കോട്ടയം ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ച നാളിതുവരെ തീർപ്പാകാത്ത അപേക്ഷകളിൽ തുടർനടപടിയെടുക്കാനാണ് അദാലത്ത്. ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കോട്ടയം ആർ.ടി. ഓഫീസിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കുക. വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.ഒ. അറിയിച്ചു.
Author: editor
മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാഞ്ജലി; സംസ്കാരം നാളെ
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. Read More…
എം ടി അനുസ്മരണം ;എ.ടി.എം ലൈബ്രറി പൂഞ്ഞാർ
പൂഞ്ഞാർ :പൂഞ്ഞാർ ശ്രീ അവിട്ടംതിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) 4.30 PMന് ലൈബ്രറി അങ്കണത്തിൽ മലയാളത്തിന്റെ കാലാതിവർത്തിയായ യുഗ പ്രഭാവൻ ശ്രീ എം ടി യെ അനുസ്മരിക്കുന്നു. അനുസ്മരണയോഗത്തിൽ ബി രമേഷ് ( കൺവീനർ കലാസൂര്യ പൂഞ്ഞാർ) അദ്ധ്യക്ഷ വഹിക്കും. വികെ ഗംഗാധരൻ ( സെക്രട്ടറി എടിഎം ലൈബ്രറി) സ്വാഗതം ആശംസിക്കും. ഡോ. റോയ് തോമസ് ( ടീച്ചർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ ) അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. റോയ് Read More…
കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി
ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു Read More…
വലിയവീട്ടിൽ മുക്കാലടിയിൽ തോമസ് വീഡൻ (അച്ഛൻകുഞ്ഞ്) നിര്യാതനായി
അരുവിത്തുറ :കൊണ്ടൂർ വലിയവീട്ടിൽ മുക്കാലടിയിൽ തോമസ് വീഡൻ (അച്ഛൻകുഞ്ഞ്-69) (25-12-2024) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി കല്ലുവെട്ടാങ്കുഴി സൂസി. മക്കൾ: ജിൻസി (യുകെ), ജോർജ് തോമസ് (ഓസ്‌ട്രേലിയ). മരുമക്കൾ: ബിനോ ഓടക്കൽ മീനച്ചിൽ, രശ്മി തിരുവനന്തപുരം. ഭൗതീകശരീരം 28-12-2024 ശനിയാഴ്ച രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ (28-12-2024) ശനിയാഴ്ച വൈകുന്നേരം 4.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ
ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ഡിസംബർ 25 മുതൽ ജനുവരി 2 വരെ തീയതികളിൽ നടക്കും. ഡിസംബർ 26 ന് രാവിലെ 5:30, 6:30, 7:15നും വി. കുർബാന. ഡിസംബർ 27ന് രാവിലെ 5 30,, 6:30, 7 15, 8:45, വൈകിട്ട് 5:00 ന് എന്നീ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും. ഡിസംബർ 28 ശനിയാഴ്ച രാവിലെ 5 30, 6 30, 7:15 നും വി. കുർബാന തുടർന്ന് Read More…
സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര; എം.ടിക്ക് മലയാളം ഇന്ന് വിട നല്‍കും
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞു പോകുന്നതു പോലെ മരിക്കാനാണ് എനിക്കാഗ്രഹം’–മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിൽ. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. എംടിയുടെ Read More…
പാലയൂർ പള്ളിയിലെ പോലീസ് ഗുണ്ടായിസം ഗൂഢാലോചന: കത്തോലിക്ക കോൺഗ്രസ്
പാലയൂർ പള്ളി കോമ്പൗണ്ടിൽ രാത്രി 9 മണിക്ക് കരോൾ തടഞ്ഞ പോലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണ്. നാനാജാതി മതസ്ഥർ ഒന്നിച്ച് ആഘോഷമാക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ സംഘർഷം ഉണ്ടാക്കാനും മതപരമായ വേലിക്കെട്ടുകൾ ഉണ്ടാക്കാനും ഉള്ള ഗൂഢമായ ശ്രമങ്ങൾ ഈ ക്രിസ്തുമസ് നാളുകളിൽ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പോലീസ് അധികാരികൾ ശ്രമിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കേരള സമൂഹം ഒന്നായി കൊണ്ടാടുന്ന ആഘോഷങ്ങളെ മതപരമായ ആഘോഷമാക്കി സമൂഹത്തിൽ അകൽച്ച ഉണ്ടാക്കാനുള്ള വർഗ്ഗീയ ശക്തികളുടെ തന്ത്രങ്ങളിൽ കേരളം വീണു പോകരുത്. സീറോ മലബാർ Read More…
പുരോഗമന കലാ സാഹിത്യ സംഘം ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു
ഈരാറ്റുപേട്ട : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഈരാറ്റുപേട്ട മേഖലാ തല രൂപീകരണ യോഗം സംഘടനയുടെ പൂഞ്ഞാർ ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ആസീഫ് മുണ്ടക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ബി ഫെസൽ, വി.എച്ച് സിറാജ്, വിഷ്ണു ശശിധരൻ മാഹിൻ സലിം, സലിം കുളത്തിപ്പടി, റഫീഖ് പേഴുംങ്കാട്ടിൽ, റയീസ് പടിപ്പുരയ്ക്കൽ, തൂമ ഷെരീഫ്, സ്വദ്ഖ് ഇളപ്പുങ്കൽ, അമീൻ പാറയിൽ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് വി.എച്ച് സിറാജ് , വൈസ് Read More…
മണിമലയിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മണിമലയിൽ ഇന്നലെ കാണാതായ വിനോദിന്റെ മൃതദേഹം കണ്ടെത്തി. വെള്ളാവൂർ ടീം എമർജൻസിയുടെ ക്യാപ്റ്റൻ സഫിൻ ജെയിംസിന്റെ നേതൃത്വത്തിൽ വെള്ളാവൂർ പുത്തൂർക്കടവ് തടയണയിൽ നിന്നും അംഗങ്ങളായ ഉണ്ണി പള്ളത്തുപാറ, ജിജു, സന്തോഷ്, സുരേഷ്, ശ്രീജിത്ത് എന്നിവർ ചേർന്ന് കരയ്ക്കെത്തിച്ചു. ടീം അംഗങ്ങളായ ജെയിംസ് അരീക്കുഴി, അനിൽകുമാർ, രാഹുൽ വെള്ളാവൂർ, കുഞ്ഞുമോൻ മുളയ്ക്കൽ, ജിജി പൊന്നെടെത്താംകുഴിയിൽ, എന്നിവർ നേതൃത്വം നൽകി.










