pala

മാർ സ്ലീവാ മെഡിസിറ്റിക്കു ദേശീയ പുരസ്കാരം ലഭിച്ചു

പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ​ ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ ചേർന്നു എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു പുരസ്കാരം ഏറ്റു വാങ്ങി. എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് Read More…

general

കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി.ജോർജ്

കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി വിശദമായ ചർച്ച നടത്തിയതായും, അദ്ദേഹവുമായുള്ള ചർച്ചയിൽ കേരളത്തിന്റെ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പഠനം നടത്തി എങ്ങനെ കാർഷിക മേഖലയെ രക്ഷപ്പെടുത്താം എന്നതിനെ സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കുവാൻ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ,രാജീവ് Read More…

obituary

കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സിസി ജയിംസ് ഐപ്പൻപറമ്പിൽ കുന്നേലിൻ്റെ പിതാവ് കെ ജെ സെബാസ്റ്റ്യൻ നിര്യാതനായി

കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ടും, ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ സിസി ജെയിംസ് ഐപ്പൻ പറമ്പിക്കുന്നേലിന്റെ പിതാവ്, കെ. ജെ സെബാസ്റ്റ്യൻ (83) കുഴിവേലി, തുരുത്തിപള്ളി നിര്യാതനായി. മൃതസംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് തുരുത്തിപ്പളിളി സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ.

general

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് : ജി. ലിജിൻ ലാൽ

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. നികുതിഭാരം അടിച്ചേൽപ്പിക്കാതെ വികസിത ഭാരതമെന്ന മഹാലക്ഷ്യത്തിലേക്കുള്ള റോഡ് മാപ്പാണ് ധനമന്ത്രി വരച്ചുകാട്ടിയത്. രാജ്യത്തെ അഭൂത പൂർവ്വമായ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും സാധാരണക്കാരെയും കർഷകരെയും ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉള്ളത്. റെയിൽവേ ഇടനാഴികളും Read More…

pala

പാലാ ഡിപ്പോയുടെ ദീർഘദൂര സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു

പാലാ: കുടിയേറ്റ മേഖലയിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസുകൾ പലതും ഒന്നൊന്നായി വെട്ടിക്കുറയ്ക്കുവാൻ നടപടി ആരംഭിച്ചു. വയനാട്ടിലെ കുടിയേറ്റ പ്രദേശത്തേക്ക് കാലങ്ങളായി സർവ്വീസ് നടത്തി വരുന്ന പാലാ- പെരിക്കല്ലൂർ സർവ്വീസിനാണ് ആദ്യ പ്രഹരം നൽകിയിരിക്കുന്നത്.ഈ സർവ്വീസ് സുൽത്താൻ ബത്തേരി വരെ സർവ്വീസ് നടത്തിയാൽ മതിയെന്നാണ് കോർപ്പറേഷൻ്റെ ഉത്തരവ്. 35000 മുതൽ 50000 രൂപ വരെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന സർവ്വീസ് കൂടിയാണിത്.പെരികല്ലൂർ നിന്നും പുറം ലോകത്തേയ്ക്കുള്ള ആദ്യ സർവ്വീസും ഇതു തന്നെയാണ്. സർവ്വീസ് വെട്ടി കുറച്ചതിനെ Read More…

uzhavoor

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി വോളന്റീർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. JPHN സി. റജിമോൾ പദ്ധതി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകാന്ത്‌ കെ ജി ക്ലാസ്സ്‌ നയിച്ചു. വാർഡ് കുടുംബശ്രീ ചെയർപേഴ്സൺ രാഖി അനിൽ സ്വാഗതം ആശംസിച്ചു. സി. ജിസ്‌മോൾ ജോബി, ആശ പ്രവർത്തക മോളി മാത്യു അംഗൻവാടി അധ്യാപകരായ മിനി സതീശ്, ഇന്ദു ഗോപി, സി. ലിജോമോൾ ജേക്കബ്, സി Read More…

general

അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ തിരുനാളിനു കൊടിയേറി

അരീക്കര: കോട്ടയം അതിരൂപതയിൽ 1900 ൽ സ്ഥാപിതമായ അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളിനും വിശുദ്ധ റോക്കീസിൻ്റെ തിരുനാളിനും കൊടിയേറി. രാവിലെ ഇടവക വികാരി ഫാദർ സ്റ്റാനി ഇടത്തിപറമ്പീൽ പതാക ഉയർത്തി തുടർന്ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന ഫാ വിൻസൺ പുളീവേലിൽ നേതൃത്വം നൽകി. തുടർന്ന് 12 മണീക്കൂർ ആരാധന വാർഡ് അടിസ്ഥാനത്തിൽ, വൈകുന്നേരം 6.15 ന് ആരാധന സമാപനം, മെഴുകുതിരി പ്രദക്ഷിണം , ക്നായിതോമായുടെ പ്രതിമ അനാച്ഛാദനം, Read More…

general

റബര്‍ കര്‍ഷകരെ തഴഞ്ഞ ബജറ്റ്; ഇടക്കാല ബജറ്റ് നിരാശാജനകം :തോമസ് ചാഴികാടന്‍ എംപി

ധനമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് തികച്ചും നിരാശാജനകമാണെന്ന് തോമസ് ചാഴികാടന്‍ എംപി. കര്‍ഷകരെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞു. സ്വാഭാവിക റബ്ബറിന്റെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകര്‍ക്കു വേണ്ടി യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് കൃഷിക്കാര്‍ക്ക് കൊടുക്കുന്ന 6000രൂപയുടെ കൃഷി സമ്മാന്‍ നിധിയില്‍ പോലും യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന യുവാക്കളില്‍ 25 ശതമാനവും തൊഴില്‍ രഹിതരാണ്. Read More…

erattupetta

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് സ്കൂളിന് ഹരിത വിദ്യാലയ പുരസ്കാരം

ഈരാറ്റുപേട്ട : ഹരിത കേരള മിഷൻ്റെ ഹരിത വിദ്യാലയ പുരസ്കാരം മുസ്‌ലീം ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിന് ലഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല റ്റീച്ചർ സ്കൂൾ പ്രിൻസിപ്പൽ ഫൗസിയ ബീവിയ്ക്ക് പുരസ്കാരം കൈമാറി. തുടർന്ന് ഹരിത കേരള മിഷൻ്റെ ദേവഹരിതം പദ്ധതിയുമായി സഹകരിച്ച് സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് തിടനാട് മഹാക്ഷേത്രത്തിലേയ്ക്ക് തയ്യാറാക്കിയ പൂജാപുഷ്പ സസ്യ തൈകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം. പി ലീന ക്ഷേത്രഭാരവാഹി സജികുമാറിന് മന്ദാര തൈ Read More…

ramapuram

രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി

രാമപുരം : മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. രാമപുരം പോലീസ് സബ് ഇൻസ്‌പെക്ടർ വിൽസൺ സല്യൂട് സ്വീകരിച്ചു പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. സ്പോർട്സ് ഡേ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. കോളേജ് സ്പോർട്സ് വിഭാഗം മേധാവി Read More…