kottayam

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിലക്കയറ്റത്തിനും, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനങ്ങൾ പ്രതികരിക്കണം: പി. ജെ.ജോസഫ്

കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. വന്യജീവികൾ മനുഷ്യനെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും വനത്തിൽ വെള്ളവും ഭക്ഷണം ലഭിക്കാഞ്ഞിട്ട ണെന്നും വനത്തിൽ തടയണകൾ നിർമ്മിക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സിപിഎമ്മും എസ്എഫ്ഐയും മനുഷ്യരെ കൊല്ലുന്നത് എന്തിൻ്റെ പേരിലാണെന്നും വ്യക്തമാക്കണമെന്നും പി. ജെ ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം Read More…

aruvithura

യുവത്വത്തിൻ്റെ ആഘോഷവുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു

അരുവിത്തുറ : കോളേജ് യൂണിയൻ്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കാലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ റമീസ് ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ സ്റ്റാഫ് അഡ്വസൈർ ജോബി ജോസഫ്, യൂണിയൻ ഭാരവാഹികളായ ദേവനാരായണൻ, Read More…

kottayam

ശിവരാത്രി ദിനത്തിലെ തൊഴിലുറപ്പ് ശുചിത്വ ആസൂത്രിത നീക്കം; ശക്തമായ പ്രതിഷേധം : ജി. ലിജിൻ ലാൽ

കോട്ടയം : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ശുചിത്വ ക്യാമ്പയിൻ ശിവരാത്രി ദിനമായ മാർച്ച് എട്ടിന് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത് വിശ്വാസത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് ബി.ജെ. പി. ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതിയ കാമ്പയിൻ നാടെങ്ങും വ്രത അനുഷ്ഠാനത്തിലും ആഘോഷത്തിലും മുഴുകുന്ന ദിനത്തിൽ തന്നെ ആരംഭിക്കുന്നത് തികച്ചും ആസൂത്രിതമാണെന്ന് കരുതുന്നു. തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ ആയിരക്കണക്കിന് വനിതകൾ ശിവഭജനത്തിലും വ്രതത്തിലും മാത്രം കഴിയുന്ന ദിനമാണ് അന്ന്. ആലുവ അടക്കമുള്ള പുണ്യക്ഷേത്രങ്ങളിൽ Read More…

kottayam

അഡ്വ. പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം നാളെ ദർശനയിൽ

കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8 ,വെള്ളി) വൈകിട്ട് 4 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷൻ പ്രഭാഷണം നടക്കും. റീക്ലെയിമിങ് റിപ്പബ്ലിക്ക് ആണ് പ്രഭാഷണ വിഷയം. പ്രവേശനം സൗജന്യം. ഫോൺ :9400896783, 9188520400.

kottayam

കാൽലക്ഷം മുതൽ 34 ലക്ഷം വരെ 282 പദ്ധതികളിൽ ചാഴികാടൻ മാജിക്

കോട്ടയം: ലഭ്യമായ ഫണ്ട് മുഴുവൻ വിനിയോഗിക്കുക, അതും ചെറുതും വലതുമായ പദ്ധതികൾക്ക് തുല്യപ്രാധാന്യം നൽകി വിജയകരമായി നടപ്പിലാക്കുക. ഇതാണ് ചാഴികാടൻ മാജിക്. കഴിഞ്ഞ നാലേമുക്കാൽ വർഷത്തിനിടയിൽ ലോകസഭാംഗമെന്ന നിലയിൽ പ്രാദേശിക വികസനത്തിന് ലഭിച്ച ഫണ്ട് പൂർണ്ണമായി വിനിയോഗിക്കാൻ തോമസ് ചാഴികാടൻ സ്വീകരിച്ച നിലപാടുകൾ ജനപ്രതിനിധികൾക്കും നാടിനും മാതൃകാപരമാണ്. കോടികൾ ചെലവിടുന്ന ചുരുക്കം പദ്ധതികൾക്കായി തുക അനുവദിച്ചാൽ പദ്ധതിയുടെ നിർവഹണം എളുപ്പത്തിൽ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യാമെന്നിരിക്കെ ഓരോ മേഖലയിലും തുല്യമായ പ്രാധാന്യം നൽകിയാണ് ഫണ്ട് അനുവദിച്ചത്. 18 ഇനങ്ങളിലായാണ് Read More…

kuravilangad

ദേവമാതായിൽ അന്തർദേശീയ സെമിനാർ ആരംഭിച്ചു

കുറവിലങ്ങാട്: ദേവമാതാ കോളേജ് വിമൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ സെമിനാർ കുറവിലങ്ങാട് ദേവമാതാ കോളെജിൽ ആരംഭിച്ചു. ദി മില്ലനിയൽ വുമൺ ആൻറ് ക്വസ്റ്റിൻ ഓഫ് ഇൻക്ലൂഷൻ എന്ന സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ.എൽ. സുഷമ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളെജ് ബർസാർ റവ.ഫാ.ജോസഫ് മണിയഞ്ചിറ, ഡോ.സി. ഫാൻസി Read More…

aruvithura

അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ വാഷികവും അധ്യാപക രക്ഷാകർതൃസമ്മേളനവും

അരുവിത്തുറ: അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന്റെ അറുപതാമത് വാർഷികവും അധ്യാപക രക്ഷാകർതൃസമ്മേളനവും അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഉദ്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളേജ് അസിസ്റ്റൻ്റ് പ്രൊഫ. Lt അനു ജോസ് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് മേരീസിലെ കുരുന്നുകളുടെ വിവിധ കലാവിരുന്നുകളും കരാട്ടെ, സ്കേറ്റിംഗ്, യോഗ തുടങ്ങിയവയുടെ സ്റ്റേജ് ഷോയും ഡാൻസ് അരങ്ങേറ്റവും ഉണ്ടായിരുന്നു.

general

സർക്കാർ പദ്ധതികളിൽ കേന്ദ്ര വിഹിതം മറച്ചുവെക്കുന്നു : അഡ്വ.ഷോൺ ജോർജ്

സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തെയും സംഭാവനകളെയും മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. ഇടമറുക് സർക്കാർ ആശുപത്രിയുടെ രണ്ട് കോടി ഇരുപത് ലക്ഷം രൂപ ചിലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടന വേദിയിലാണ് ഷോൺ ജോർജ് ആരോപണം ഉന്നയിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുതിയ ഒ.പി. ബ്ലോക്കിൽ ഒന്നരക്കോടി രൂപയിലധികവും കേന്ദ്ര സർക്കാർ വിഹിതമായി ലഭിച്ച പണമാണ്. എങ്കിലും ഉദ്ഘാടന വേളയിലോ Read More…

general

പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും; അക്കൗണ്ടുകൾ ലോഗൗട്ട് ആയി

മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് തകരാർ സംഭവിച്ചത്. ലോ​ഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ്വേർഡ് നൽകി ലോ​ഗിന് ശ്രമിക്കുമ്പോൾ‌ ലോ​ഗിൻ ചെയ്യാൻ‌ കഴിയാതെ വരുന്നു. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രം​​ഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല. ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ‌ ട്രോൾ മഴയാണ് നിറയുന്നത്. ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം.

kottayam

വന്യജീവി ആക്രമണം; സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണം: ജോസ് കെ.മാണി

കോട്ടയം: വിലപ്പെട്ട മനുഷ്യജീവനുകള്‍ ഓരോ ദിവസവും വന്യജീവി ആക്രമണത്തില്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സാമൂഹികാവസ്ഥ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പരിഹാരത്തിന് അടിയന്തിര ശ്രമം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഇതിന് മുന്നോടിയായി ഒരു സര്‍വ്വകക്ഷിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം. കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ ഈ സാമൂഹ്യപ്രശ്‌നത്തിന്റെ പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ച് അണിനിരക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.