പാതാമ്പുഴ: എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ 5951 പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ യൂണിയൻ അഡ്മിനിസട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയ ത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സുധീഷ് ചെമ്പംകുളം യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽ ശാഖാ സെക്രട്ടറി മനോജ് പുന്നോലിൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗവും റിട്ടേണിംഗ് ഓഫീസറും ആയിരുന്ന സജി കുന്നപ്പള്ളി തിരഞ്ഞെടുപ്പ് റിപ്പോർട്ട Read More…
Author: editor
തിരഞ്ഞെടുപ്പ് പൂരം
കോട്ടയം : തിരുനക്കര പൂരം കൊട്ടി കേറുമ്പോൾ ആവേശത്തിന് മാറ്റ് കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് തിരുനക്കരയിലെത്തി. തിരുനക്കരയപ്പൻ്റെ അനുഗ്രഹവും ഏറ്റുവാങ്ങി പൂരത്തിനെത്തിയ ഗജവീരന്മാരെയും പൂരപ്രേമികളെയും കണ്ടാണ് സ്ഥാനാർഥി മടങ്ങിയത്. കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ മുതൽ കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് സ്ഥാനാർത്ഥി പൂരത്തിനെത്തിയത്. ലൂർദ്ദ് ഫെറോന പള്ളിയിൽ വികാരി ഫാദർ ഫിലിപ്പ് നെൽപ്പുര പറമ്പിലിനെ സന്ദർശിച്ചു. തുടർന്ന് Read More…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കൊടുങ്ങൂർ: ബൈക്ക് വളവിൽ കിടന്ന കല്ലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊടുങ്ങൂർ സ്വദേശി ശ്രീജിത്ത് (23) പള്ളിക്കത്തോട് സ്വദേശി ജെസ്വിൻ (23) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്തു വച്ചായിരുന്നു അപകടം.
ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.
പുലിയന്നൂരിൽ ട്രാഫിക് ക്രമീകരണത്തിൽ നേരിയ മാറ്റം; മരിയൻ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു
പാലാ: ഏതാനും ദിവസം മുൻപ് ഏറ്റുമാനൂർ -പാലാ സംസ്ഥാന പാതയിൽ പുലിയന്നൂർ പാലം ജംഗ്ഷനിൽ നടപ്പാക്കിയ താത്കാലിക ട്രാഫിക് ക്രമീകരണത്തിൽ ഭേദഗതി വരുത്തി. ഏറ്റുമാനൂർ ഭാഗത്തേയ്ക്കുണ്ടായിരുന്ന മരിയൻ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നിലവിലുള്ള പ്രകാരം വൺവേ ആയി തന്നെ പോകണം.പാലാ ഭാഗത്തേയ്ക്കുള്ള മരിയൻ ബസ് സ്റ്റോപ്പ് റെസ്റ്റ് ഹൗസ് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കും. പുലിയന്നൂർ പാലത്തിൽ ഉള്ള കാഴ്ച്ച മറയ്ക്കുന്ന കോൺക്രീററ് പാരപ്പെറ്റ് നീക്കം ചെയ്ത് ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ താത്കാലിക Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം
പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പാമ്പൂരാംപാറയിൽ (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ ജോസഫ് വടകര നേതൃത്വം നൽകും. രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ Read More…
എൽ ഡി എഫ് കൺവെൻഷൻ കൂട്ടിക്കൽ പഞ്ചായത്ത്
കൂട്ടിക്കൽ: ഇടതുപക്ഷ ജനാധിപത്യമുന്നണി പത്തനംതിട്ട ലോക് സഭ മണ്ഡലം സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കൂട്ടിക്കൽ പഞ്ചായത്ത് കൺവെൻഷൻ സി പി എം ജില്ലാ കമ്മിറ്റി അംഗം ജോയി കെ ജോർജ് ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി എ കെ ഭാസിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗം വി ജെ കുര്യാക്കോസ്, സി പി ഐ എം ഏരിയ കമ്മിറ്റിയംഗം Read More…
പുളിക്കകുന്നേൽ പി വി അബ്രഹാം നിര്യാതനായി
കൈപ്പള്ളി : പുളിക്കകുന്നേൽ പരേതനായ വർക്കി മകൻ പി വി അബ്രഹാം (മാനിചേട്ടൻ) (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് കൈ പ്പള്ളി സെന്റ് ആന്റണിസ് പള്ളിയിൽ. ഭാര്യ: മേരി (അച്ചാമ്മ) , മേലോരം തൊടുകയിൽ കുടുംബം. മക്കൾ: (സോമി) കൈപ്പള്ളി, സിസ്റ്റർ സോണിയ ഒ. എസ്. എഫ് (ബിലാസ്പൂർ), സിസ്റ്റർ സോഫി മിഷനറീസ് ഓഫ് മേരി മീഡിയട്രിക്സ് (തെലങ്കാന), സ്വപ്ന സാബു (വെള്ളികുളം), സോജോ എബ്രഹാം (സെന്റ് തെരെസാസ് പബ്ലിക് സ്കൂൾ, ആയംകുടി. മരുമക്കൾ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം പുരോഗമിക്കുന്നു: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ
പതിനെട്ടാമത് ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മാർച്ച് 28ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലുവരെ നാമനിർദ്ദേശപത്രിക നൽകാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന് ജൂൺ ആറുവരെ പ്രാബല്യമുണ്ട്. രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരുമടക്കം മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. സ്‌ക്വാഡുകൾ Read More…