Main News

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി Read More…

erattupetta

ഡാർക്ക് വെബ് പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഷാജി മഞ്ജരി എഴുതിയ ക്രൈം നോവലായ ഡാർക്ക് വെബ് മർഡർ ഓഫ് എ ടീച്ചർ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരാറ്റുപേട്ടയിൽ വച്ചുനടന്നു. ഇന്നലെ രാവിലെ 11 മണിക്ക് പാലാ സെൻ്റ് തോമസ് കോളേജ് ടി.ടി.ഐ പ്രിൻസിപ്പൽ സണ്ണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ,വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഷാജു ജോസ് പുസ്തകം പ്രകാശനം ചെയ്തു. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല Read More…

pala

ഇന്ത്യ കണ്ട ഏറ്റവും വലിയ ഔദ്യോഗിക അഴിമതിയാണ് ഇലക്ടറൽ ബോണ്ട് അഴിമതി: പ്രൊഫ. ലോപ്പസ് മാത്യു

പാലാ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി നടത്തിയിരിക്കുന്നത് എന്നും അതിൽ കോൺഗ്രസ് പാർട്ടിയും പങ്കാളികളായത് പ്രതിഷേധാർഹവും ആണെന്ന് എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു. പാല നിയോജക മണ്ഡലം എൽഡിഎഫ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2019 മുതൽ ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയിരിക്കുന്നത് ബിജെപിയാണ്. ബിജെപി കഴിഞ്ഞാൽ കൂടുതൽ ബോണ്ട് വാങ്ങിയിരിക്കുന്നത് കോൺഗ്രസും, തൃണമൂൽ കോൺഗ്രസ്സും ആണ് ഇത് രാജ്യത്തെ ജനാധിപത്യത്തിന് ഏറ്റ കനത്ത വെല്ലുവിളിയാണ്. രാജ്യത്തെ Read More…

general

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിൽ; ദില്ലിയിൽ കനത്ത പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കേജ്‌രിവാളിന്റെ വസിതിയ്ക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി Read More…

pala

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു

പാലാ: പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത് ലേ ഹേം ആർട്ട്സിലെ വിൻസെൻ്റാണ് ഫൈബറിൽ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിൻ്റെ നിർമ്മാണ ചിലവ്. ശില്പത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം Read More…

vakakkad

മാർച്ച് 22: ലോക ജലദിനം; സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക

വാകക്കാട് : ലോകജലദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ മീനച്ചിലാറിൽ മൂന്നിലവ് വാകക്കാട് ചെക്ക് ഡാമിൽ കുട്ടികൾ സന്ദർശിക്കുകയും വെള്ളവും ശുചിത്വപ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് സംവാദം നടത്തുകയും ചെയ്തു. 2024ലെ ലോക ജലദിന പ്രമേയമായ സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തി അമൂല്യമായ ജലം പാഴാക്കാതെ സമാധാനപരമായി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നമ്മുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് കുട്ടികൾ ചർച്ച നടത്തുകയും ചെയ്തു. കുടിവെള്ളത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും Read More…

pala

വിശ്വാസികളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എസ്. എം. വൈ.എം.

പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് Read More…

pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു

പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ Read More…

obituary

കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ നിര്യാതയായി

അരുവിത്തുറ: പെരുന്നിലം കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ  (80) ഇന്നലെ   (20/03/2024) നിര്യാതയായി.  ഭൗതികശരീരം ഇന്ന് 22-03-2024 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ   (23-03-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

pala

പാലായിലെ സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു

പാലാ : സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.