ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി മൂന്നിലവ് ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു സെബാസ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണ പ്രകാരം തീക്കോയി ഡിവിഷൻ മെമ്പർ രാജി വച്ച ഒഴിവിലേക്ക് ആണു മത്സരം നടന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ നിന്നും തീക്കോയി ഡിവിഷന് മെമ്പർ ഓമന ഗോപാലൻ വിട്ടു നിന്നു. സമിതിയിലെ പ്രതിപക്ഷ അംഗമായ ജെറ്റോ ജോസ്, കോറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന സാഹചര്യത്തിനുമുമ്പ് തന്നെ എത്തി പിന്തുണ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Author: editor
ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയം : എസ്.എം.വൈ.എം. പാലാ രൂപത
പാലാ : ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ഇന്നലെ തിടനാട് ഊട്ടുപാറ കുരിശുമലമുകളിലെ ചാപ്പലിൽ നടന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പ്രതിഷേധാർഹമാണ്. അധികാരികൾ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കടനാട് കാവുംകണ്ടം പള്ളിയുടെ ഗ്രോട്ടോ സാമൂഹിക വിരുദ്ധർ തകർത്തത്. അതിൽ ഉൾപ്പെട്ട പ്രതികളെ എട്ട് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് ഏറെ ദൗർഭാഗ്യകരമെന്നും, പോലീസിൻ്റെ നിസംഗത ഇത്തരം Read More…
മന്നം പാലക്കൽ ഗോപി നായർ നിര്യാതനായി
പാതാമ്പുഴ: മന്നം പാലക്കൽ ഗോപി നായർ (74) നിര്യാതനായി. സംസ്കാരം നാളെ ( 21- 3- 25) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ രാധാമണി കുന്നോന്നി കിഴക്കേ പറമ്പിൽ കുടുംബാഗം. മക്കൾ: ശ്രീജ,റീജ. മരുമക്കൾ: പരേതനായ അനിൽ തിടനാട്, സുരേഷ് (മണി) തോടനാൽ.
ക്ലീന്‍ കേരള – ക്ലീന്‍ കാഞ്ഞിരപ്പളളി പദ്ധതിയ്ക്ക് തുടക്കമായി
കാഞ്ഞിരപ്പളളി : കേരള സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും മാലിന്യ മുക്തമായി പ്രഖ്യാപ്പിക്കുന്ന 2025 മാര്‍ച്ച് 31 മുന്‍മ്പായി ക്ലീന്‍ കാഞ്ഞിരപ്പളളി പദ്ധതിയിലുടെ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും മാലിന്യം നീക്കം ചെയ്യുകയും പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയാതിരിക്കുന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 1 വര്‍ഷമായി നടന്നു വരികയാണ്. ടൗണുകളിലെ കടകളില്‍ പ്രത്യേകം സ്വാകാഡ് ഇറങ്ങി മാലിന്യം റോഡിലും , തോട്ടിലും ഇടുന്നവര്‍ക്ക് ഫൈന്‍ ഉള്‍പ്പടെ ശിക്ഷാനടപടികള്‍ സ്വീകരിച്ചു വരുകയാണ്. ജൈവ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ തന്നെ ഉറവിടെ മാലിന്യ സംസ്കരണം നടത്തിയും, പ്ലാസ്റ്റിക്ക് Read More…
തലപ്പലം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു
തലപ്പലം: മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തലപ്പലം ഗ്രാമപഞ്ചായത്തിനെ ഉദ്യാന ഗ്രാമമാക്കി മാറ്റുന്നതിന് മുൻഗണന നൽകിക്കൊണ്ട് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനന്ദ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീമതി സ്റ്റെല്ല ജോയി അവതരിപ്പിച്ചു. 191323855 രൂപ വരവും 183266900 രൂപ ചെലവും 8056955 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉദ്പാദന മേഖലയ്ക്ക് 12591000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 26850000 രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന രൂപയും മേഖലയ്ക്ക് 88143400 മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി 40 Read More…
മന്നം ആക്കത്തകിടിയേൽ സുമതി ശ്രീധരൻ നിര്യാതയായി
പാതാംപുഴ: മന്നം ആക്കത്തകിടിയേൽ പരേതനായ ശ്രീധരൻ്റെ ഭാര്യ സുമതി ശ്രീധരൻ (82) നിര്യാതയായി. സംസ്കാരം നാളെ (21-3-25) 2 pm ന് വീട്ടുവളപ്പിൽ. മക്കൾ: അജിതകുമാരി, പ്രസന്നകുമാരി, സതികുമാരി,ജിജിമോൻ,സാലു, റെജി, റെനി, പുഷ്പറാണി, അജയൻ. മരുമക്കൾ: അനിൽകുമാർ (കുന്നുംപുറത്ത്, മന്നം), പരേതനായ വിജയൻ (ഇരുമ്പൂന്നിര), അനിൽകുമാർ (കുട്ടൻ പുഴ), നിയ (കല്ലേപ്പള്ളിൽമന്നം), രജനി (അടിമാലി ,കൊന്നത്തടി), നീതു (മന്നം), ശശി (കോസടി),അഭിലാഷ് (കൊച്ചു വീട്ടിൽ, മന്നം) സാനു (കോസടി).
ലഹരിയുടെ ഉറവിടത്തെ തടയാതെ ‘തൊലിപ്പുറത്തെ ചികിത്സയ്‌ക്കെന്തു ഗുണം :പ്രസാദ് കുരുവിള
പാലാ: ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്തി തടയാതെ ഇപ്പോഴത്തെ ‘തൊലിപ്പുറത്തെ ചികിത്സ’ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പാലാ രൂപതയുടെ ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാംഘട്ട പരിപാടിയുടെ മൂന്നാം ദിനത്തില്‍ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ കുറവിലങ്ങാട്ട് സന്ദേശം നല്‍കുകയായിരുന്നു പ്രസാദ് കുരുവിള. ‘ലഹരിക്കെതിരെയുള്ള അധികാരികളുടെ ആരംഭശൂരത്വം നൈമിഷികമാണ്.’ കോവിഡ് മഹാമാരിയെ നേരിട്ട അതേ ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണം. മുളയിലെ നുള്ളിയിരുന്നെങ്കില്‍ പകര്‍ച്ചവ്യാധി Read More…
ഗ്രാജുവേഷൻ ഡേ ആചരിച്ചു
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ഗ്രാജുവേഷൻ ഡേ ആചാരണംനടത്തി. ഈ വർഷം വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ 322 വിദ്യാർത്ഥികൾക്ക് വെരി റവ. ഫാ.മാത്യു തെക്കേൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകി. ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സോമി കോളേജ് ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ എന്നിവർ ആശംസ നേർന്നു. മികച്ച വിദ്യാർഥികളായി തിരഞ്ഞെടുത്ത പ്രിൻസ് സിറിയക്, നീനു സണ്ണി എന്നിവർക്ക് സ്വർണ മോതിരം സമ്മാനിച്ചു. Read More…
ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
അന്തീനാട് : ളാലം ബ്ലോക്ക് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് 20.03.2025 ൽ വൈസ് പ്രസിഡന്‍റ് ശ്രീ. ആനന്ദ് മാത്യു ചെറുവള്ളീൽ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിൽ പാലാ കെ. എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള റേഡിയേഷൻ ഉപകരണം വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി പത്തു ലക്ഷം രൂപ വകയിരുത്തി. പാലീയേറ്റീവ് കെയറിന് 12 ലക്ഷം രൂപ, ആശാ വർക്കർമ്മാർക്ക് ബി.പി അപ്പാരറ്റസ്സും യൂണിഫോമും വാങ്ങി നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഉള്ളനാട് സി.എച്ച്.സിയിലേക്ക് മരുന്ന്, Read More…
രാമപുരം പത്മനാഭമാരാർ സ്മൃതി പുരസ്കാരം ഇത്തിത്താനം സന്തോഷ് കുമാറിന്
രാമപുരം : രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രണ്ടാം തിരുവുത്സത്തോടനുബന്ധിച്ച് പത്മനാഭമാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠനഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ ആറാമത് പത്മനാഭമാരാർ സ്മൃതി പുരസ്കാരംക്ഷേത്രവാദ്യകലാകാരൻ ഇത്തിത്താനം സന്തോഷ് കുമാറിന് ലഭിച്ചു. ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ദേഹത്തിന് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. തിരുവരങ്ങിൽ വെച്ച് നടന്ന അനുമോദന യോഗത്തിൻ വാദ്യകലാകേന്ദ്രം പ്രസിഡൻ്റ് പ്രസാദ് മാരാർ, സെക്രട്ടറി സുമേഷ് മാരാർ, രക്ഷാധികാരി ശ്രീകുമാർ പിഷാരടി, ശ്രീ.ഗോപാലകൃഷ്ണൻ സമൂഹത്തുമഠം, തുടങ്ങിയവർ സംസാരിച്ചു.











