crime

ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശി എം ഡി എം എ യുമായി പിടിയിൽ

കോട്ടയം: ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി എം ഡി എം എയുമായി പിടിയിലായി. കോട്ടയത്തുവച്ചാണ് എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിലായത്. മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന്‍റെ വലയിലായത്. 86 ഗ്രാം എം ഡി എം എ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

kanjirappalli

മധ്യവയസ്കനെ കാണാതായതായി പരാതി

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മധ്യവയസ്കനെ കാണാതായി. തോമസ് (റ്റോമി ) – 62 വയസ് എന്നയാളെ 21/3/2025 വെള്ളിയാഴ്ച രാവിലെ 7 മുതൽ കാൺമാനില്ല. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക. 9847318953.

general

വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആശുപതിയുടെ പത്താം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. 37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികൾക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ ആറാഴ്ച ആയി വത്തിക്കാനിൽ അദ്ദേഹത്തിന് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ശ്വാസ​കോ​ശ Read More…

cherpunkal

മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ചേർപ്പുങ്കൽ YMCWA യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ YMCWA യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.ചേർപ്പുങ്കലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനാൽ, 4പഞ്ചായത്തുകളിലെ ചേർപ്പുങ്കൽ ചുറ്റുവട്ട പ്രദേശത്തെ ജനപ്രതിനിധികളെയും, സമൂഹത്തിലെ നാന തുറയിലുള്ള ആളുകളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുക ചെയ്തു. പ്രസിഡണ്ട്‌ ഷൈജു കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. തമാശക്ക് മയക്കുമരുന്ന് ഉപയോഗിക്കുവാൻ തുടങ്ങി, പക്ഷേ ഇപ്പോൾ ജീവിതം നശിച്ച അവസ്ഥയിൽ ആയി ജീവിക്കുന്നവർക്ക്, തിരികെ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈത്താങ്ങ് ആവാൻ സമിതി തീരുമാനിച്ചു. കൗൺസിലിംഗ്, ചികിത്സ തുടങ്ങിയതൊക്കെ Read More…

crime

ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്, പ്രതികളെ കോടതിയിൽ ഹാജരാക്കും

തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്. ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം. ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഒംനി വാൻ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകൾക്കായി പൊലീസ് Read More…

obituary

ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ) നിര്യാതനായി

തീക്കോയി: ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ–56) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മരിയ കിഴക്കേക്കര. മക്കൾ: അലീന, അലൻ (യുകെ), ആൽബി. മരുമക്കൾ: ഗിൽറോയി ആർപ്പത്താനത്ത് കാളിയാർ, അലീന വലിയപറമ്പിൽ (യുകെ).

crime

കോട്ടയം റാഗിങ് കേസിൽ കുറ്റപത്രം അടുത്തയാഴ്ച; കോടതിയിൽ സമർപ്പിക്കും മുൻപ് നിയമോപദേശം തേടും

കോട്ടയം : കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസിലെ പ്രതികൾ ഒരാഴ്ച മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ Read More…

kottayam

വിശപ്പടക്കാൻ ശ്രമിക്കുന്നത് പുണ്യകർമ്മം: ഗവർണർ പി എസ് ശ്രീധരൻപിള്ള

കോട്ടയം: ഈശ്വരസേവയെന്നാൽ മാനവസേവയാണെന്നും വിശക്കുന്ന മനുഷ്യൻ്റെ വിശപ്പടക്കാൻ ശ്രമിക്കുമ്പോൾ അത് പുണ്യകർമ്മമാണെന്നും ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പടക്കാനും പ്രാഥമികമായ ചികിത്സ ലഭിക്കാനും കയറിക്കിടക്കാൻ ഒരു കൂരയും ഭക്ഷണവും വെള്ളവും വായുവും നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യഥാർത്ഥ ഗാന്ധിയൻ പ്രവർത്തനങ്ങളുടെ അടിവേരുകൾ പരിശോധിക്കുമ്പോൾ 1947 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ Read More…

melukavu

സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് നടത്തി

മേലുകാവ് : അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ:  ഡെന്റൽ കോളേജ്,  സംയുക്തമായി  സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ലാലിച്ചൻ ജോർജ്  ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ്  അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ Read More…

obituary

ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ നിര്യാതയായി

തലനാട് : ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടപ്പൻ. മക്കൾ:ശശി, വിജയൻ, രാധാമണി, ബിന്ദു, സിന്ധു. മരുമക്കൾ: ശാന്തമ്മ, രമ, ബിജു, രാജു, സജീവ്.