general

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും. കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില. എന്നാൽ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിൾ വില കുത്തനെ കുറഞ്ഞു. പവന്1000 രൂപയോളമാണ് Read More…

general

SSLC- പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും; സ്‌കൂളുകളില്‍ കർശന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങൾ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്‌കൂൾ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. Read More…

Accident

പ്രവിത്താനത്ത് സ്ക്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി

പ്രവിത്താനത്ത് സ്ക്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാർട്ടിൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. പ്രവിത്താനം – പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇബ്രാഹിം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഇരുവരേയും പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. വെൺമണി സ്വദേശിയുടേതാണ് കാർ. സ്‌കൂട്ടർ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്.

aruvithura

അരുവിത്തുറ കോളേജിൽ യൂണിയൻ ബജറ്റ് അവലോകനം സംഘടിപ്പിച്ചു

അരുവിത്തുറ: സെന്റ് ജോർജ് കോളജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 യൂണിയൻ ബജറ്റ് അവലോകന പരിപാടി സംഘടിപ്പിച്ചു. ഫിസ്ക്കൽ ഫോർ സൈറ്റ് എന്ന പരിപാടിയിൽ നയവും വികസനവും ജനങ്ങളും എന്ന വിഷയത്തിലാണ് സംവാദം നടന്നത്. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി, പ്രോഗ്രാം കോഓർഡിനേറ്റർ ബിനോയ് സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ Read More…

general

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ധര്‍ണ്ണ മാര്‍ച്ച് 27 ന് ഡല്‍ഹിയില്‍

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) ല്‍ വ്യക്തത ആവശ്യപ്പെട്ടും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം)എം.എല്‍.എമാരും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും മാര്‍ച്ച് 27 ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുകയാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പത്രസമ്മേളനത്തില്‍ അറിയിച്ചു. 1.വന്യമൃഗ ആക്രമണങ്ങളുടെ ഭയാനക സാഹചര്യം കേരളത്തിലെ മലയോര മേഖലകളിലുള്ള ജനവാസ മേഖലകളില്‍ അതിരൂക്ഷമായ വന്യമൃഗ ആക്രമണങ്ങളാണ് ദിവസവും നടക്കുന്നത്.കേരളത്തിലെ വനങ്ങള്‍ക്ക് Read More…

pala

പാലാ ജനറൽ ആശുപത്രിയ്ക്കായി വീണ്ടും ജോസ് കെ.മാണി എം.പിയുടെ കൈത്താങ്ങ് ;മൊബൈൽ ഡിസ്പൻസറിക്കായി വാഹനത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലേയ്ക് മൊബൈൽ സിസ്പൻസറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാൻ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു. ഈ വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന് ജില്ലാ കളക്ടറുടെ ഭരണാനുമതി ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. ഈ വർഷം രണ്ടാം തവണയാണ് ആശുപത്രിക്കായി തുക അനുവദിക്കുന്നത്.നേരത്തെ ക്യാൻസർ വിഭാഗത്തിൽ റേഡിയേഷൻ ബ്ലോക്കിനായി 2.45 കോടി രൂപയും അനുവദിച്ചിരുന്നു. ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സിസ്റ്റം Read More…

crime

14 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് 4 വർഷം കഠിന തടവും 10,000/- രൂപ പിഴയും

ഈരാറ്റുപേട്ട : സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിലെ പ്രതി എരുമേലി വണ്ടൻപതാൽ ഭാഗത്തു വെള്ളൂപ്പറമ്പിൽ ഷെഹീർ (41) എന്നയാളെ 4 വർഷം കഠിന തടവിനും,10,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 7500/- രൂപ ആൺകുട്ടിക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത് 10/6/24 ൽ ആയിരുന്നു Read More…

Accident

തലപ്പലത്തിന് സമീപം ലോഡുമായിപ്പോയ ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരുക്ക്

തലപ്പലം : തലപ്പലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് അപകടം. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റു. വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ സൈഡിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡ് സൈഡിലെ കൈതത്തോട്ടത്തിലേക്ക് ലോറി മറിയുകയായിരുന്നു. ഒരു വശത്തേക്ക് മറിഞ്ഞ ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് പ്രദേശമാകെ ചിതറി വീണു. രാത്രി ഒന്നരയോട് കൂടി 30 Read More…

pala

മാർ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തിൽ ഏപ്രിൽ 1 മുതൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു

പാലാ: നാച്ചുറോപ്പതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിലുള്ള നാച്ചുറോപ്പതി വിഭാഗത്തിൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ കൂടെ ഭാഗമായാണ് ഈ വിഭാഗത്തിലെ കൺസൾട്ടേഷൻ തുകയിൽ സൗജന്യം വരുത്തിയിരിക്കുന്നത് ഏപ്രിൽ 1 മുതൽ ഈ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യ കൺസൾട്ടേഷൻ തുകയിൽ ലഭിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു. നാഡിയുടെ Read More…

Accident

പ്രവിത്താനത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

പാലാ : പ്രവിത്താനം പള്ളിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരുക്ക്. വെണ്മണിയിൽ നിന്ന് ഭരണങ്ങാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഈരാറ്റുപേട്ടയിൽ നിന്ന് പാലാ ഭാഗത്തേക്ക് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഈരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേലും നാട്ടുകാരും ചേർന്ന് ബൈക്ക് യാത്രക്കാരായ 2 പേരെയും ഉടനെ തന്നെ പാലാ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ Read More…