general

പി.സി. ജോർജിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ബിജെപി നേതാവ് പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വായ തുറക്കുന്ന ആളാണ് പി.സി.ജോർജെന്നും പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി സി ജോർജിനൊപ്പം പോയില്ല. രാഷ്ട്രീയ ഉച്ഛിഷ്ടങ്ങൾ അടിഞ്ഞു കൂടുന്ന പാർട്ടിയായി ബിജെപി മാറി യെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണെന്ന് Read More…

erattupetta

പരിസ്ഥിതി സംഗമത്തിൽ തല ഉയർത്തി പിടിച്ച് ഈരാറ്റുപേട്ടയിൽ നിന്ന് മാർമല അരുവിയും പൂഞ്ഞാർ IHRD കോളേജിലെ പത്ത് ഏക്കർ പച്ചത്തുരുത്തും

ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 2025 മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ച് നടന്ന പരിസ്ഥിതി സംഗമം സംസ്ഥാനത്ത് നടപ്പിലാക്കിയ മികച്ച പാരിസ്ഥിതിക ഇടപെടലുകളുടെ സംഗമവേദി ആയി മാറി. പരിസ്ഥിതി സംഗമ വേദി ഉത്ഘാടനം ചെയ്ത് സംസാരിച്ചത് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. പരിസ്ഥിതി സംഗമവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഹരിത കേരളം മിഷനുമായി കൈ കോർത്ത് മികച്ച പരസ്ഥിതി ഇടപെടൽ നടത്തിയ കുറഞ്ഞ കാലയളവിൽ Read More…

aruvithura

അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി രസതന്ത്ര ശില്പശാല

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ രസതന്ത്ര വിഭാഗം, +2 സയൻസ് വിദ്യാർത്ഥികൾക്കായി 2025 മാർച്ച് 27 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ “ബ്രേക്കിംഗ് ബോണ്ട്സ് & മേക്കിംഗ് വണ്ടേഴ്സ്: ദി പവർ ഓഫ് കെമിസ്ട്രി” എന്ന ആവേശകരമായ രസതന്ത്ര വർക്ക്ഷോപ്പ് നടത്തുന്നു. രസതന്ത്ര പഠനത്തിനുള്ള തൊഴിൽ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള സെമിനാർ, രസകരമായ രസതന്ത്ര പരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം, രസതന്ത്ര തീം ഗെയിമുകൾ, ആകർഷകമായ സമ്മാനങ്ങളോടെ ട്രഷർ ഹണ്ട് എന്നിവ Read More…

crime

കോട്ടയത്ത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ്

കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സ്‌കൂള്‍ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് സ്‌കൂളില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽനിന്ന് വാനോടിച്ചു വന്ന് ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.

kottayam

സർക്കാർ ഇടപെട്ടു, പ്രതിസന്ധി നീങ്ങി; നെല്ല് സംഭരണം പുനരാരംഭിക്കും

കോട്ടയം : നെല്ലുസംഭരണം പുനരാരംഭിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധിയിലായതിനെത്തുടർന്നാണ് സർക്കാർ കർഷകരുടെ വിഷയത്തിലിടപെട്ടു പരിഹാരമുണ്ടാക്കിയത്. തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സംഭരണം. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു. കൊയ്ത്തു നടക്കാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമവും വേഗത്തിലുമാക്കുന്നതിനായി കൊയ്ത്തു Read More…

kottayam

കോട്ടയം ജില്ല സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം ഏപ്രിൽ ഏഴിന്

കോട്ടയം: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ല സമ്പൂർണ ശുചിത്വപ്രഖ്യാപനം ഏപ്രിൽ ഏഴിന് വിപുലമായ പരിപാടികളോടെ തിരുനക്കര മൈതാനത്തു നടക്കും. രണ്ടുവർഷമായി നടക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിനു വിജയകരമായ സമാപ്തി കുറിച്ചുകൊണ്ടാണ് മാലിന്യമുക്ത പ്രഖ്യാപനം നടത്തുന്നത്. പ്രഖ്യാപനത്തോടനുബന്ധിച്ചു വിപുലമായ റാലി സംഘടിപ്പിക്കും. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവു കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കും. പ്രഖ്യാപനച്ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായ വിപുലമായ സംഘാടകസമിതിയും രൂപീകരിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ടു സെമിനാർ, കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങൾ, Read More…

poonjar

ആശ വർക്കർമാരും കോൺഗ്രസ്‌ പ്രവർത്തകരും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പടിക്കൽ ധർണ നടത്തി

പൂഞ്ഞാർ : കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം, സെക്രട്ടറിയറ്റ് പടിക്കൽ, മഴയും, മഞ്ഞും വെയിലും സഹിച്ചു, ന്യായമായ ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗൻ വാടി ജീവനക്കാർക്കും, ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. ധർണയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ലെ ഭൂരിഭാഗം ആശ Read More…

aruvithura

രാജ്യത്തിൻ്റെ ഭരണനിർവഹണ പ്രക്രിയയിൽ നിന്നും യുവജനങ്ങൾ പിൻമാറുന്നത് അപകടകരം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

അരുവിത്തുറ : രാജ്യത്തിൻ്റെ ഭരണ നിർവഹണ സംവിധാനങ്ങളിൽ നിന്നും യുവജനങ്ങൾ പിൻമാറുകയാണെന്ന് സെബാസ്റ്റാൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. രാഷ്ട്രീയത്തിലെ മോശം പ്രവണതകളിൽ യുവജനങ്ങൾ അസംതൃപ്തരാണ്. ജനാധിപത്യ ഭദ്രതയെ വർഗ്ഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോൾ യുവജനങ്ങളാണ് ഇതിനുള്ള മറുപടിനൽ കേണ്ടതെന്നും അദ്ധേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജസ് കോളേജ് പൊളിറ്റിക്സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ യൂത്ത് പാർലമെൻറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ നടപടിക്രമങ്ങളും, കീഴ് വഴക്കങ്ങളും അദ്ധേഹം വിശദീകരിച്ചു. 2025 ലെ റിപ്പബ്ളിക്ക് ദിന Read More…

Accident

കൊല്ലപ്പള്ളിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലാ തൊടുപുഴ റോഡിലാണ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. സ്കൂട്ടർ പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു. ധനേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

crime

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പോലീസിനോട് വിശദമായ റിപ്പോർട്ട്‌ ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. മുമ്പ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി Read More…