job

അധ്യാപക ഒഴിവ്

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലേക്ക് (CBSE) മാത്തമാറ്റിക്സ്, ഫിസിക്സ്, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപന പരിചയവും ബിരുദാനന്തര ബിരുദവും ഉള്ളവരെ ക്ഷണിക്കുന്നു. Ph: 04828 – 274486, 272253 : stjosephscentralschool@gmail.com

general

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ടെമ്പറന്‍സ് കമ്മീഷന്‍

പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി കെ.സി.ബി.സി.യുടെ ടെമ്പറന്‍സ് കമ്മീഷനുമായി ബന്ധപ്പെടാവുന്നതാണ്. കാല്‍നൂറ്റാണ്ടിലധികക്കാലമായി കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയും മറ്റ് കൂട്ടായ്മകള്‍ മുഖേനയും ലഹരിവിരുദ്ധ പരപാടികളും ബോധവല്‍ക്കരണ ക്ലാസുകളും സമിതി ചെയ്തുവരുന്നുണ്ട്. പോലീസ്-എക്‌സൈസ്-ഫോറസ്റ്റ്-റവന്യു വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമുദായ സംഘടനകള്‍ക്കും റിസോഴ്‌സ് പേഴ്‌സണെ ലഭിക്കാന്‍ മുന്‍കൂട്ടി അറിയിക്കേണ്ട നമ്പര്‍: 8921095159, 9446084464.

education

അടുത്ത അക്കാദമിക് വർഷം മുതൽ സ്കൂൾ പ്രവേശനപ്രായം 6 വയസാക്കും: മന്ത്രി ശിവൻകുട്ടി

സ്‌കൂള്‍ പ്രവേശന പ്രായം 2026-27 അക്കാദമിക വര്‍ഷം മുതല്‍ 6 വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി Read More…

pala

കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം

പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് Read More…

aruvithura

രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ കോളേജ്

അരുവിത്തുറ : രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി ഗവേഷണ പി.ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്ര ശില്പശാല സംഘടിപ്പിച്ചു. പ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് നിർവഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് അദ്ധ്യക്ഷയായിരുന്നു. രസതന്ത്രത്തിലെ കരിയർ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള ക്ലാസുകളും രസതന്ത്രത്തിലെ പ്രായോഗിക പരിശീലനം, രസകരമായ ഗെയിമുകൾ തുടങ്ങിയവയും ആവേശകരമായ Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയറിൻ്റെ ഉദ്ഘാടനം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-.25 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി മാമാത്യു, മെമ്പർമാരായ ശ്രീ. ജോസഫ് Read More…

entertainment

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് എമ്പുരാന്‍ തിയേറ്ററുകളിൽ

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തി. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് എംപുരാൻ. മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതും റിലീസ് Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുര്യൻ തോമസ്‌ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റിയും ബ്ലോക്ക്‌ കോർഡിനേറ്റർ ശ്രീ. രാജേന്ദ്ര പ്രസാദ്, കില ഫാക്കൽറ്റി ജോർജ് മാത്യു (വക്കച്ചൻ) ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ബ്ലോക്ക്‌ മെമ്പർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Accident

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേർക്ക് പരുക്ക്

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ കല്ലിൽ വച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തിരുവനന്തപുരം സ്വദേശിനി ജോനി അലക്സ് ( 25 ) ആസിഫ് ( 28 ) എന്നിവർക്ക് പരുക്കേറ്റു. വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുറവിലങ്ങാട് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു കുറവിലങ്ങാട് സ്വദേശി ജോസ് പുത്തനങ്ങാടിക്ക് ( 65 ) പരുക്കേറ്റു.

obituary

പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു നിര്യാതനായി

എരുമേലി: പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു (76) അന്തരിച്ചു. സംസ്കാരം നാളെ (27 – 03 – 2025 വ്യാഴം) രാവി.ലെ 10ന് പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ ജോസഫ് അരുവിക്കുഴി ചെറുശ്ശേരി ക്കുന്നേൽ കുടുംബാംഗം. മക്കൾ – ഹണിമോൾ ജോസഫ് (അദ്ധ്യാപിക ,സെൻ്റ് മാത്യൂസ് , എൽ പി എസ്, കണ്ണമ്പള്ളി ) ഉല്ലാസ് മാത്യു ജോസഫ് (പി.എസ്.സി , പത്തനംതിട്ട) മരുമക്കൾ – ബിനു മറ്റക്കര ( ബ്ലോക്ക് കോൺഗ്രസ് Read More…