കുന്നോന്നി – ആലുന്തറ ടോപ്പ് കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഏതു നിമിഷവും അപകടം സംഭവിക്കാവുന്നവിധം പാലത്തിന്റെ ഇരുഭിത്തികളുടെയും അടിത്തറ മുക്കാല്‍ഭാഗത്തോളം ഒലിച്ചുപോയിരിക്കുകയാണ്. ആയതിനാല്‍ ആലുന്തറ – ഈന്തുപള്ളി റൂട്ടിലേക്കുള്ള ഭാരവാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ബലക്ഷയം സംഭവിച്ചിരിക്കുന്ന പാലം അടിയന്തിരമായി ബലപ്പെടുത്തണം. ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീര്‍ത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയത്. Read More…
Author: editor
JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും നടന്നു
JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി റിന്നിട് കുര്യൻ ജോൺ , JC മുൻ നാഷണൽ ട്രെയിനെർ ചെറിയാൻ വർഗീസ്, സോൺ വൈസ് പ്രസിഡന്റ് പൂജാ വെങ്കിട്ട്, ബെറ്റി കുര്യൻ , പി റ്റി രാജു, ഷാജിലാൽ, ലക്ഷ്മി നായർ തോമസ് ഫിലിപ്പ്, സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.
“സഹദായുടെ അമരക്കാരൻ ഇനി ഭരണങ്ങാനത്തേയ്ക്ക്”
അരുവിത്തുറ: അരുവിത്തുറ ദേശത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച്കൊണ്ട് മറ്റു പ്രദേശങ്ങൾക്ക് മാതൃകയായി മാറിയ സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക മുന്നേറ്റമായ “സഹദാ”യുടെ (റിനൈസൻസ് 2022-23) അമരക്കാരനും അരുവിത്തുറ പള്ളിയുടെ വികാരിയുമായ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ അന്തർദേശീയ തീർഥാനകേന്ദ്രത്തിന്റെ റെക്ടർ ആയി ചുമതലയേൽക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയായ “സഹദാ” സമാനതകളില്ലാത്ത കർമ്മ പദ്ധതിയാണ്. സുകൃത ജിവിതം, സുകൃത കുടുംബം, Read More…
പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ്
പാലാ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും, പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജിന്റെയും, അഡാർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പും, ലഹരി വിരുദ്ധ പ്രചരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രദർശനവും, ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റീ കണക്ടിങ് യൂത്ത് പ്രോജെക്ടിന്റെയും ഭാഗമായി ലഹരി വിരുദ്ധ Read More…
കാരുണ്യ ദിനം ആചരിച്ചു
ഈരാറ്റുപേട്ട: കെ.എം. മാണി സാറിന്റെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു. ഈരാറ്റുപേട്ട ക്രസന്റ് സ്പെഷ്യൽ സ്ക്കൂളിൽ നടന്ന ദിനാചരണം വനിതാ കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫസർ. ആൻസി ജോസഫ് ഉൽഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിoസ് ജോസ് വലിയ വീട്ടി, അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി. പി.പി.എം നൗഷാദ്, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്, Read More…
കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
കടപ്ലാമറ്റം: വായ്പയെടുത്തു ദീർഘകാലമായി കുടിശിക വരുത്തിയ വായ്പക്കാർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ സലി കെ കെ കറ്റിയാനിയേൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായിവായ്പക്കാർ ബാങ്കിൽ ഈട് നൽകിയിരിക്കുന്ന സ്ഥലം അളന്ന് തിരിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്പെഷ്യൽ സെയിൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയുംപോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് ഈട് വസ്തു അളന്ന് തിരിച്ചത്. കുടിശ്ശികരായ ബാക്കി ആളുകൾക്കെതിരെ തുടർദിവസങ്ങളിൽ ലേല Read More…
യൂത്ത് ഫ്രണ്ട് (എം) മീനച്ചിൽ മണ്ഡലം കമ്മിറ്റി കെ.എം മാണിസാറിൻ്റെ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു
യൂത്ത് ഫ്രണ്ട് (എം) മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുംമരുത് സെൻ്റ് റോക്കിസ് അസൈലത്തിലെ അന്തേവാസികൾക്കൊപ്പം കെ എം മാണിസാറിൻ്റ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജ്യോതിഷ് ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം കാരുണ്യദിന സന്ദേശം നൽകി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ കേരളാ കോൺഗ്രസ് (എം) മീനച്ചിൽ മണ്ഡലം പ്രസിഡൻ്റ് ബിനോയി നരിതൂക്കിൽ, യൂത്ത്ഫ്രണ്ട് Read More…
ഓമ്പള്ളിൽ മേരി മാത്യു നിര്യാതനായി
ഇടപ്പാടി: ഓമ്പള്ളിൽ മേരി മാത്യു (70) അന്തരിച്ചു. സംസ്കാരം നാളെ 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഇടപ്പാടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. രാമപുരം തൊണ്ണങ്കുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു തോമസ്. മക്കൾ: ബെന്നി, ബെറ്റി, ബീന. മരുമക്കൾ: ജൂലി കുന്നത്തുമാക്കൽ (കാഞ്ഞിരമറ്റം), ജോമി നെല്ലിത്താനത് (ഇടവെട്ടി), ജിന്റോ നന്തികാട്ടുപടവിൽ (മരങ്ങാട്ടുപിള്ളി).
മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കുറവിലങ്ങാട് : കോൺഗ്രസ്സ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് സന്ദേശം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, അജോ അറക്കൽ, ജോസഫ് പുതിയിടം, ഷാജി പുതിയിടം, ടോമി ചിറ്റക്കോടം, സിബി ഓലിക്കൽ, റ്റി.ആർ രമണൻ, ഷാജി വലിയകുളം, ജസ്റ്റിൻ ബാബു കെ, Read More…
കെ.എം.മാണിയുടെ ജന്മദിനത്തിൽ സ്മരണാജ്ഞലികൾ അർപ്പിച്ച് നേതാക്കൾ: കാരുണ്യാ ദിനമായി ആചരിച്ചു
പാലാ: മുൻ മന്ത്രി കെ.എം.മാണിയുടെ 91-ാം ജന്മദിനത്തിൽ കേരള കോൺ’ (എം) നേതൃത്വത്തിൽ പാലാ സെ.തോമസ് കത്തീന്ദ്രൽ പള്ളി കല്ലറയിൽ നേതാക്കളും പ്രവർത്തകരും ഒത്തുകൂടി സ്മരണാജ്ജലി അർപ്പിച്ചു.പ്രത്യേക പ്രാർത്ഥനയും നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പുഷ്പചക്രം അർപ്പിച്ചു. ജോസ് ടോം, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ലീന സണ്ണി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബൈജു ജോൺ, ടോബിൻ കെ.അലക്സ്, രാജേഷ് വാളി പ്ലാക്കൽ, Read More…