kottayam

കോട്ടയം ഐഐഐടി ക്യാംപസ് സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ക്യാംപസിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശനം നടത്തി. “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപഴ്സൻ ഡോ. വിജയലക്ഷ്മി ദോനെ, റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ, കോട്ടയം ഐഐഎംസി ഡയറക്ടർ ഡോ. അനിൽ കുമാർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൽ സലാം എന്നിവർപങ്കെടുത്തു. ഇന്റർ ഐഐഐടി കായികമേള വിജയികൾക്കുള്ള സമ്മാനദാനവും പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപന Read More…

Main News

വഖഫ് നിയമം പ്രാബല്യത്തിൽ ; വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ

പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളിൽ സുപ്രീം കോടതി ഉടന്‍ വാദം കേൾക്കില്ല. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16-ന് Read More…

Health

വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ആകെ 2,94,058 പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് Read More…

crime

യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതായിരുന്നു സനല്‍ ഇടമറുക്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനൽ ഇടമറുക് സ്ഥാപിച്ച റാഷണലിസ്റ്റ് ഇൻ്റർനാഷണല്‍ വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

crime

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌ വഴി വൈദികനിൽ നിന്നും 1.41 കോടി കവർന്ന കേസിൽ പ്രധാന സൂത്രധാരനെ പിടികൂടി

കടുത്തുരുത്തി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ ആസൂത്രകൻ സുബേർ (33)എന്ന സൗത്ത് ഡൽഹി സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷ്യൽ ടീം ഡൽഹിയിൽ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു. നാലു പേരെ ഫെബ്രുവരി മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാൾ Read More…

aruvithura

അന്താരാഷ്ട്ര നിലവാരത്തിൽ ഡിഗ്രി ഓണേഴ്സ് പഠനം: അരുവിത്തുറ കോളജിൽ മുഖാമുഖം പരിപാടി

ഈരാറ്റുപേട്ട: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി അധ്യയനം തുടരുന്ന അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സമീക്ഷ 2025 മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സമീക്ഷ 2025 ഏപ്രിൽ 15 ന് രാവിലെ 10.30 ന് കോളേജിൽ ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ജോജി അലക്സ് Read More…

pala

പഞ്ചകർമ്മ ചികിത്സകൾക്ക് വിപുലമായ സംവിധാനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

‌‌‌‌‌‌പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാ​​ഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ സേവനം ലഭ്യമാണ്. ആയുർവേദ രം​ഗത്തെ പരിചയസമ്പന്നരായ സർട്ടിഫൈഡ് തെറാപ്പിസ്റ്റുകളും കൂടി ഉൾപ്പെടുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുർവേദ വിഭാ​ഗം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി രോ​ഗികൾ എത്തിച്ചേരുന്നുണ്ട്. സൗജന്യ കൺസൾട്ടേഷൻ തുകയിൽ ആയുഷ് വിഭാ​ഗത്തിൽ ചികിത്സ തേടാൻ അവസരം Read More…

obituary

കരോട്ടുപുള്ളോലിൽ ജെസി ജോസ് നിര്യാതയായി

അരുവിത്തുറ : കരോട്ടുപുള്ളോലിൽ ജെസി ജോസ് (62) നിര്യാതയായി. ഭൗതികശരീരം ഇന്ന് (08.04.2025) ഉച്ചകഴിഞ്ഞ് 5.30 ന് ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09.04.2025 ) ഉച്ചകഴിഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

general

സ്വർണവില ഇന്നും കുറഞ്ഞു ; ഇന്നത്തെ വില അറിയാം

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നു താഴെവീണ സ്വർണവില വീണ്ടും തകർച്ചയിൽ. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,800 രൂപയിലും ഗ്രാമിന് 8,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5,745 രൂപയിലെത്തി. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.

general

മുക്കൂട്ടുതറ ടൗൺ പാലത്തോട് അനുബന്ധിച്ച് നടപ്പാലം നിർമ്മിക്കും : എംഎൽഎ

എരുമേലി-കണമല റോഡിൽ മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൊല്ലമുള- പേരൂർ തോടിന് കുറുകെയുള്ള പാലത്തോട് അനുബന്ധിച്ച് 11 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാലം നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 12 മീറ്റർ നീളത്തിൽ 5 അടി വീതിയിലാണ് നടപ്പാലം നിർമ്മിക്കുക. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലം ആണ് നിർമ്മിക്കുക. നിലവിലുള്ള പാലം വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ Read More…