കാഞ്ഞിരപ്പള്ളി: കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടതെന്ന് മാർ മാത്യു അറയ്ക്കൽ. കെ.എസ്.സി(എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കെ.എം മാണി കാരുണ്യദിനാചരണത്തിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രോഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്ത്തി ആമുഖ പ്രഭാഷണം നടത്തി. ഫാ.റോയ് വടക്കേൽ,എ.എം മാത്യു,ജോസ് പാറേക്കാട്ട് , അമൽ ചാമക്കാല, Read More…
Author: editor
പയസ് ജേക്കബ്ബിന് യാത്രയയപ്പ് നൽകി
തീക്കോയി: മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അസ്സിസ്റ്റന്റ് സെക്രട്ടറി പയസ് ജേക്കബ് കൊച്ചുപുരയ്ക്കലിന് യാത്രയയപ്പ് നൽകി. ബാങ്ക് ഹെഡ് ഓഫീസിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ,ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ സി ജെയിംസ് മുൻ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ.വി. ജെ. ജോസ് വലിയവീട്ടിൽ, കെ റ്റി ജോസഫ് കുന്നത്ത്, ബേബി എം ഐ Read More…
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പ്രവിത്താനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അർജുനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ഭാഗത്തു വച്ചായിരുന്നു അപകടം. കർട്ടൺ ജോലികൾ നടത്തുന്ന അർജുൻ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്.
പിസി ജോർജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു
ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അംഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളി;പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കാൻ ബസിന് കോടതിയുടെ നിർദേശം
റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി പറഞ്ഞു. ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവിടാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാര്‍ അപ്പീൽ നല്‍കിയത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് ഡിപ്ലോമ (സിവിൽ), ഐ ടി ഐ (ഡ്രാഫ്ട്മാൻ സെയിൽ) ഐ ടി ഐ (സർവ്വേയർ) , ബിടെക്ക് സിവിൽ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 07/ 02 / 2024 തീയതിയ്ക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വ്യക്തിവിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം: ഫെബ്രുവരി 03ന് കുമരകത്ത്
കേരളത്തിലെ പ്രമുഖ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് വച്ച് നടക്കും.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു സമ്മേളനം ഉത്ഘാടനം ചെയ്യും. ഈ വരുന്ന ഫെബ്രുവരി മൂന്നാം തീയതി രാവിലെ പത്ത് മണിമുതൽ പ്രതിനിധി സമ്മേളനവും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുമെന്ന് സ്റ്റേറ്റ് കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ, Read More…
ഗാന്ധി രക്തസാക്ഷി ദിനം ;ജാഗ്രതാ ദിനമായി ആചരിച്ചു
ഈരാറ്റുപേട്ട: ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ ജാഗ്രതാ ദിനമായി ആചരിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി. എച്ച്. ഹസീബ് ഉത്ഘാടനം ചെയ്തു. വി.എസ് ഹിലാൽ അദ്ധ്യഷത വഹിച്ചു. നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തിഫ് , ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, സുബൈർ വെള്ളാപള്ളിൽ, കെ. യു. സുൽത്താൻ എന്നിവ സംസാരിച്ചു.
ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 “
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 ” ആഘോഷിച്ചു. നഗര സഭാദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ് സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബീനാമോൾ എസ്. സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിൻസി മോൾ ജോസഫ്,എസ് എം ഡി സി ചെയർമാൻ Read More…
കുന്നോന്നി-ആലുന്തറ കൊട്ടുകാപ്പള്ളി പാലം അപകടഭീഷണിയില്‍
കുന്നോന്നി – ആലുന്തറ ടോപ്പ് കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഏതു നിമിഷവും അപകടം സംഭവിക്കാവുന്നവിധം പാലത്തിന്റെ ഇരുഭിത്തികളുടെയും അടിത്തറ മുക്കാല്‍ഭാഗത്തോളം ഒലിച്ചുപോയിരിക്കുകയാണ്. ആയതിനാല്‍ ആലുന്തറ – ഈന്തുപള്ളി റൂട്ടിലേക്കുള്ള ഭാരവാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ബലക്ഷയം സംഭവിച്ചിരിക്കുന്ന പാലം അടിയന്തിരമായി ബലപ്പെടുത്തണം. ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീര്‍ത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയത്. Read More…