kottayam

‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെഉദ്ഘാടനം ജനുവരി 21ന്

കോട്ടയം :പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള ‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കോട്ടയം ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21 ന് വൈകിട്ട് സൈറണുകളുടെ പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കോട്ടയം താലൂക്ക് ഓഫീസ്, ജി.വി.എച്ച്.എസ്.എസ്. നാട്ടകം, പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം Read More…

general

മാവടി ഇടവകയിൽ ഭക്തിസാന്ദ്രമായ കഴുന്ന് പ്രദക്ഷിണം

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാളിനോടാനുബന്ധിച്ച് ഇന്ന് നടന്ന കഴുന്ന് പ്രദക്ഷിണം ഭക്തി സാന്ദ്രമായി. എവറസ്‌റ്റ്, മാവടി, മുപ്പതേക്കർ ഭാഗങ്ങളിൽ നിന്ന് കഴുന്നുകളും വിശുദ്ധ സെബാസ്ത്യാനോസിന്റെ രൂപവുമായി പള്ളിയിലെത്തി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കൂട്ടിക്കൽ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസ് കുഴിഞ്ഞാലിൽ കർമികത്വം വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. കഴുന്ന് പ്രദിക്ഷണത്തിലും സ്നേഹവിരുന്നിലും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, Read More…

general

കേരള കോൺഗ്രസ് (എം) നേതാവ്‌ രാരിച്ചൽ നീറണാകുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു.. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ചാണ് കേരള കോൺഗ്രസ് എമ്മിനും അവസരം ലഭിച്ചത്. മുൻപ് ഒരു തവണ അലക്സ് കോഴിമലയും കേരള കോൺ (എം) നെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. കെ.എസ്.സി, യൂത്ത്ഫ്രണ്ട് എന്നിവയിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച രാരിച്ചൻ നിലവിൽ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ്. ജില്ലാ Read More…

bharananganam

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ഉദ്ഘാടനം

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറും മീനച്ചിൽ എൻ എസ് എസ് യൂണിയൻ ചെയർമാനുമായ മനോജ് ബി നായർ നിർവഹിച്ചു. ദേവസ്വം പ്രസിഡണ്ടും കീഴമ്പാറ എൻ എസ് എസ് കരയോഗം പ്രസിഡണ്ടുമായ കണ്ണൻ ശ്രീകൃഷ്ണവിലാസം അധ്യക്ഷത വഹിച്ചു. ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി സനിൽ കുമാർ വലിയ വീട്ടിൽ എം.സി ശ്രീകുമാർ , രാജേന്ദ്രബാബു കോഴിമറ്റം. പ്രസാദ് കൊണ്ടുപ്പറമ്പിൽ, സുരേഷ് കുമാർ വണ്ടാനത്തു കുന്നേൽ വിജയകുമാർ Read More…

erattupetta

വർഗീയ പരാമർശം നടത്തി ജനങ്ങളെ ആരും തമ്മിൽ തല്ലിക്കരുത്; സമൂഹത്തെ വിഭജിക്കരുത്: എം ജി ശേഖരൻ

ഈരാറ്റുപേട്ട: ഇന്ത്യൻ ജനത ഒന്നായി ചേർന്ന് നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യം തുടർന്ന് രാജ്യത്തിന് ലഭിച്ച പരമോന്നത ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നു. നമ്മുടെ മതനിരപേക്ഷതയും ഐക്യവും പരസ്പര ബഹുമാനവും ജാതിമത രാഷ്ട്രീയ പ്രദേശ അതിർവരമ്പുകൾക്കപ്പുറം നമുക്കുള്ള പരസ്പര വിശ്വാസവും സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും നാം പ്രാധാന്യത്തോടെ കാണണം. ഇത് മറന്നാൽ നമ്മൾ മനുഷ്യത്വം ഇല്ലാത്തവരും ചെന്നായ്ക്കളും രക്തപാനികളും ആകും മറക്കരുത്. കേവലം രാഷ്ട്രീയവും വ്യക്തിപരവും ആയ ലാഭം ലക്ഷ്യം വെച്ചുള്ള വർഗീയ വിദ്വേഷ പ്രചരണങ്ങളും പ്രതികരണങ്ങളും കൊണ്ട് രാജ്യത്താകെ Read More…

poonjar

DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ സ്തൂപത്തിൽ  എഴുതിയിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ  പേരുകളിൽ ഒഴിവാക്കിയത്തിനെതിരെ DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക്   മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി  എം.പി പ്രമോദ് അധ്യക്ഷ വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ ഹരി, ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ഏരിയ കമ്മിറ്റി അംഗം കെ Read More…

poonjar

ചട്ടങ്ങൾ ലംഘിച്ച് ഭരണസമിതി യോഗം മാറ്റി വെച്ച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സാധാരണ യോഗം ചട്ടങ്ങൾ ലംഘിച്ച് മാറ്റിവെച്ചതായി ആരോപണം. 14-01-2025 ൽ ഭരണ സമിതിയുടെ സാധാരണ യോഗം 18-01-2025 രാവിലെ 11 മണിക്ക് കൂടുന്നതായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കമ്മറ്റി കൂടേണ്ട ഇന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ രാവിലെ കമ്മറ്റി മാറ്റി വെച്ചതായുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സന്ദേശം എന്ന നിലയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പഞ്ചായത്തിലെ താത്കാലിക ജീവക്കാരൻ അറിയിച്ചു. എന്നാൽ ഇതൊന്നും അറിയാതെ ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മറ്റിയിൽ Read More…

general

വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഒൻപതുകിലോമീറ്റർ കൈകൾബന്ധിച്ച് നീന്തിക്കയറി ദേവാജിത്ത് ലോകത്തിന്റെ നെറുകയിലേക്ക്

ഇരു കൈകളും ബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽ നിന്നും രാവിലെ 8.27ന് ചേർത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി ഷിൽജ സലിം, ഗ്രാമപഞ്ചായത്ത് അംഗം നൈസി ബെന്നി, തിരുന്നല്ലൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്‌ ഡി ബി വിമൽദേവ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് വി ആർ ഹരിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നീന്തൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഒരുമണിക്കൂർ നാൽപത്തിയേഴു മിനിറ്റ് കൊണ്ട് നീന്തിക്കയറിയ ദേവജിത്തിനെ ചേർത്തല ഫയർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ്‌ പി വി Read More…

Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണൻ ( 74) ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മീനാക്ഷി ( 70 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് 1. 30 യോടെ കിടങ്ങൂർ കട്ടച്ചിറ ഭാഗത്തായിരുന്നു അപകടം.

general

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്‍മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന്‍ നാട്ടിലുണ്ടാവില്ല. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ Read More…