crime

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു, അത്യാസന്ന നിലയിൽ

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. ഇന്ന് 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംഐസിയുവിലാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചതിനെ തുടർന്നാണ് അഫാനെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. വാർഡൻ ഉടന്‍ തന്നെ Read More…

teekoy

അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണമെന്ന് മുന്നറിയിപ്പ്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖിരങ്ങളും അടിയന്തരമായി മുറിച്ചു നീക്കണമെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണം എന്നും തീക്കോയി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

general

അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായി മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു

കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ മുങ്ങി. MSC Elsa 3 എന്ന കപ്പലാണ് കടലിൽ മുങ്ങിയത്. സംസ്ഥാന സർക്കാരിനെ കോസ്റ്റ്ഗാർഡ് ഇക്കാര്യം അറിയിച്ചു. കപ്പ ലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്.കപ്പലിൽ‌ നിന്ന് വീണ കണ്ടെയ്നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെനന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ Read More…

weather

സംസ്ഥാനത്ത് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യത. ഇന്നലെ കണ്ണൂർ കാസർഗോഡ് ഇടുക്കി ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റുവീശി. മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണം തുടരും. നാളെയും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. Read More…

ramapuram

അനഘയ്ക്ക് മാത്യ വിദ്യാലയത്തിൻ്റെ ആദരവ്

രാമപുരം: കേരള ഹയർസെക്കൻഡറി ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി (1200/1200) രാമപുരത്തിന്റെ അഭിമാന ഭാജനമായി മാറിയ അനഘ രാജീവിനെ മാതൃവിദ്യാലയമായ S. H. ഗേൾസ് സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി ആദരിച്ചു. അധ്യാപകരായ സി. ആൻസ്, ലിബിൻ C. K., ജോബി ജോസഫ്, റിൻസി സെബാസ്റ്റ്യൻ, ജീന സി. കണ്ടത്തിൽ എന്നിവരാണ് അനഘയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ട് വീട്ടിലെത്തിയത്. മധുരം നൽകിക്കൊണ്ട് അനഘയും വീട്ടുകാരും അധ്യാപകരെ സ്വീകരിച്ചു. സി. ആൻസും സഹ അധ്യാപകരും ഷാൾ അണിയിച്ച് അനഘയെ അനുമോദിച്ചു. Read More…

erattupetta

സംഘടനകൾ നന്മയുടെ മുഖമാവണം :അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ

ഈരാറ്റുപേട്ട: സംഘടനകളും പ്രസ്ഥാനങ്ങളും നന്മയുടെ മുഖവും, വക്താക്കളുമാവണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ. പരസ്പരം തിരിച്ചറിയാത്ത വിധം സമൂഹങ്ങൾ കമ്പാർട്ടുമെന്റാകുന്ന കാലത്ത് മനുഷ്യരെ ചേർത്തു നിർത്താൻ കലാ, സാംസ്കാരിക മേഖലക്ക് കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) സിൽവർ ജൂബിലിയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ് പ്രസിഡൻറ് സക്കീർ ഹുസൈൻ താപി അധ്യക്ഷനായിരുന്നു. മുൻ ജില്ലാ കലക്ടറും എഴുത്തുകാരനുമായ കെ.വി.മോഹൻ Read More…

pala

ഇന്നലെ രാത്രി വീശിയടിച്ച കാറ്റിൽ കെ.എസ്.ഇ.ബി പാലാ ഡിവിഷനു കീഴിൽ വ്യാപകമായ നാശനഷ്ടങ്ങൾ

പാലാ: ഇന്നലെ രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ കെ.എസ്.ഇ.ബി പാലാ ഡിവിഷനു കീഴിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. 11 കെവി ഫീഡറുകൾ ഭൂരിഭാഗവും തകരാറിലായി. മരങ്ങൾ ഒടിഞ്ഞുവീണ് നൂറോളം വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും നിരവധി സ്ഥലങ്ങളിൽ കമ്പികൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റി ഇന്ന് ഉച്ചയോടെ വൈദ്യുതിബന്ധം ഭാഗീകമായി പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും നിരവധിയായ എൽ.ടി ലൈൻ തകരാറുകൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മാന്യഉപഭോക്താക്കൾ സഹകരിക്കണമെന്നും പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Accident

കപ്പൽ ചരിഞ്ഞു, 9 പേർ രക്ഷാ ചങ്ങാടത്തിൽ രക്ഷപ്പെട്ടു; തീരാദേശത്ത് ജാ​ഗ്രതാ നിർദേശം

അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ. കടലിൽ വെച്ച് കപ്പൽ പകുതിയോളം ചരിഞ്ഞാണ് അപകടം സംഭവിച്ചത്. കടലിൽ കാർ​ഗോ വീണതോടെ തീരാദേശത്ത് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ പകുതി ചരിഞ്ഞത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്. 24 ജീവനക്കാരിൽ 9 പേർ രക്ഷാ ചങ്ങാടങ്ങളിൽ പുറത്തുകടന്നു. 15 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകട സ്ഥിതിയിലാകുമെന്ന് Read More…

pala

പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആരാധനക്രമക്വിസ് ഉഹ്ദാന- 2025 നടത്തപ്പെട്ടു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ അടുത്തറിയാനും പഠിക്കാനുമായി ഉഹ്ദാന – 2025 എന്ന പേരിൽ ക്വിസ് മത്സരം ചൂണ്ടച്ചേരി സെന്റ്. ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഇടവക – ഫൊറോന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 121 പേർ പങ്കെടുത്ത ആദ്യഘട്ടത്തിൽനിന്നും ഗ്രാന്റ് ഫിനാലെ മത്സരത്തിലേക്ക് രണ്ട് വിഭാഗങ്ങളിലായി പത്ത് പേരാണ് യോഗ്യത നേടിയത്. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സ്വന്തമാക്കി തിടനാട് Read More…

pala

ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു

പാലാ: കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെൻ്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല.