വേനല്‍ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നാളെ നാല് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.അതേസമയം എട്ടാം തീയതി ഒന്‍പത് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒന്‍പതാം തീയതി Read More…
Author: editor
പാലായുടെ മണ്ണിൽ ആവേശമായി യുഡിഎഫ് റോഡ് ഷോ
കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ .ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാ നിയോജക മണ്ഡലത്തിൽ റോഡ് ഷോ നടത്തി. സ്ഥാനാർഥിയോടൊപ്പം മാണി സി കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൂരാലി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ പൈക ,കൊഴുവനാൽ, മുത്തോലി, പാലാ, ഭരണങ്ങാനം ,തലപ്പലം, മൂന്നിലവ്, തലനാട്, Read More…
വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി വിശ്വാസോത്സവത്തിന് സമാപനം
പൂവരണി: ഏപ്രിൽ ഒന്നാം തീയതി മുതൽ തുടങ്ങിയ വിശ്വാസോത്സവത്തിന് ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി സമാപനമായി. പൂവരണി എസ് എച്ച് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിളക്കുംമരുത് ജംഗ്ഷനിലേക്ക് നടത്തിയ വിശ്വാസ പ്രഖ്യാപന റാലി പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. വിശുദ്ധ തോമാശ്ലീഹാ വഴിയായി പകർന്നു കിട്ടിയ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുവരുന്നവ ഇനിയും നിലനിൽക്കണമെന്നും അതിന് കോട്ടം വരാതെ തലമുറകളിലേക്ക് Read More…
വിശ്വാസോത്സവ സമാപനം
വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പൂവത്തോട് സൺഡേ സ്കൂളിൽ നിന്ന് തിടനാട് ഊട്ടുപാറയിലേക്ക് തീർത്ഥാടനം നടത്തി. വി കാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ, ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. മലമുകളിൽ വി.കുർബാന അർപ്പിച്ചു. രക്ഷാകർത്താക്കളുടെ വാഹനങ്ങളിലാണ് കുട്ടികളെ അവിടെ എത്തിച്ചത്. തിടനാട് പള്ളി വികാരിയച്ചൻ എല്ലാവരെയും മലമുകളിലേക്ക് സ്വാഗതം ചെയ്തു.
ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ മണിയംകുളം രക്ഷാഭവനിൽ വിശക്കുന്നവർക്ക് ആഹാരം പ്രോഗ്രാം നടത്തി
മണിയംകുളം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ലയൺസ് ഇൻ്റർനാഷണലിൻ്റെ 2023-24 ലെ പ്രധാന പ്രോജക്ടിൽ ഒന്നായ വിശക്കുന്നവർക്ക് ആഹാരം പ്രോജക്ട് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മണിയംകുളം രക്ഷാഭവനിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് ശ്രീ.അരുൺ കുളമ്പള്ളിലിൽറ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലത്തോട്ടം നിർവഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം സ്വാഗതവും രക്ഷാഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ആൻജോ നന്ദിയും പറഞ്ഞു. Read More…
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു
കോട്ടയം ജില്ലാ യുഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണു രാജിയെന്നു സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ
കോട്ടയം: കോട്ടയം ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാർക്ക്് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ഇതിൽ 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 18-19 വയസുള്ള 20836 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 20910 വോട്ടർമാരും 15034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 0.01 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ. വോട്ടർമാരിൽ 1.31 ശതമാനം പേർ 85 വയസിനു മുകളിലുള്ളവരും 1.30 ശതമാനം 18-19 വയസുള്ളവരുമാണ്. 0.94 Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ (07.04.2024) ഉച്ചകഴിഞ്ഞു 02.30 ന് പാലാ മുത്തോലിയിയുള്ള സെൻ്റ് ജോൺസ് മൊണാസ്ട്രീ ചാപ്പലിൽ. ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ 09.15 മുതൽ മുത്തോലിയിലുള്ള ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. 1996 മുതൽ 2012 വരെയുള്ള നീണ്ട 16 വർഷക്കാലം മേരീക്വീൻസ് ആശുപത്രിയുടെ അസി. ഡയറക്ടർ ആയി ചുമതല വഹിച്ചിരുന്ന ഫാ. ജോർജ് Read More…
പുസ്തക വണ്ടി ഇന്ന് ഈരാറ്റുപേട്ട എരിയായിൽ
ഈരാറ്റുപേട്ട: കേരളത്തിന്റെ ധനകാര്യവകുപ്പുമന്ത്രിയായി രണ്ടു തവണ ചുമതല നിർവ്വഹിച്ച ഡോ.റ്റി.എം തോമസ് ഐസക്കിൻ്റെ അക്കാദമികരംഗത്തെ സംഭാവനകളും പങ്കാളിത്ത ജനാധിപത്യ വികസനമാതൃകകളും കേരളീയ സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരളമെമ്പാടുമുളള സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന പരിപാടിയാണ് പുസ്‌തകവണ്ടി. ഇന്ന് ഈരാറ്റുപേട്ട ഏരിയായിൽ എത്തിച്ചേരും. ഡോ. ഐസക്കിന്റെ ബൗദ്ധിക സംഭാവനകളിൽ പ്രധാനം അദ്ദേഹം. രചിച്ച 50-ലധികം പുസ്‌തകങ്ങളും നൂറ് കണക്കിന് ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളുമാണ്. സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, പങ്കാളിത്തജനാധിപത്യം, വികസനം, കുടുംബശ്രീ പ്രസ്ഥാനം, ജനകീയബദലുകൾ, കൃഷി, Read More…
ഡി സി എം സ് മുൻ സംസ്ഥാന പ്രസിഡന്റ് ടി. ജെ എബ്രഹാം നിര്യാതനായി
കാഞ്ഞിരപ്പള്ളി: പൊടിമറ്റം,പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69)(എബ്രഹാം സാർ ) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാരം ശ്രുശുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ നടത്തും. കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ കാർമികത്വം വഹിക്കും. അദ്ധ്യാപകൻ, ദളിത് സംഘടനാ പ്രവർത്തകൻ, പുസ്തക രചിയതാവ്, മികച്ച വാഗ്മി, പ്രബന്ധ അവതാരകൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ Read More…