general

വെള്ളികുളംസ്കൂളിൽ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തി

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിലെ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ശില്പശാല ഉദ്ഘാടനം ചെയ്തു. ഈ നൂറ്റാണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ , നൂതന കാഴ്ചപ്പാടുകൾ,അധ്യാപക- വിദ്യാർത്ഥി സൗഹൃദ കാഴ്ചപ്പാട്,വിദ്യാർത്ഥികളുടെ മനശാസ്ത്രപരമായ നിലപാടുകൾ,മൂല്യാധിഷ്ഠിത പരിശീലനത്തിന്റെ പ്രസക്തി. തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച്സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ ഡോ. സെബിൻ . എസ് കൊട്ടാരം ശില്പശാലയ്ക്ക് നേതൃത്വം Read More…

obituary

മണ്ണിപ്പാക്കൽ ദേവകിയമ്മ (ചെല്ലമ്മ) നിര്യാതയായി

പാതാമ്പുഴ: മണ്ണിപ്പാക്കൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ദേവകിയമ്മ (ചെല്ലമ്മ 82) നിര്യാതനായി. സംസ്കാരം ഇന്ന് (31-05-25, ശനി) 3.30 ന് ആരംഭിച്ച് 4 മണിക്ക് കണിയാറപറയിലുള്ള വീട്ടുവളപ്പിൽ. പരേത പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).

Blog general

മുരിക്കുംവയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ അധ്യാപിക ലേഖ. ജി ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു

മുരിക്കും വയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അധ്യാപിക ശ്രീമതി. ലേഖ. ജി വിരമിക്കുന്നു. 1998 ൽ GUPS കരീമഠം സ്കൂളിൽ സർവീസ് ആരംഭിച്ച ലേഖ ടീച്ചർ GHSS പനമറ്റം, GVHSS പൊൻകുന്നം, GVHSS മുരിക്കുംവയൽ എന്നീ സ്കൂളുകളിലായി 28 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ( 2025 മെയ്‌ 31) സർവീസിൽ നിന്ന് വിരമിക്കുകയാണ്. അധ്യാപനകാലമുടനീളം അർപ്പണ മനോഭാവ ത്തോടെ, സേവന സന്നദ്ധതയോടെ പ്രവർത്തിച്ച ടീച്ചർക്ക് മുരിക്കും വയൽ ഹയർ സെക്കന്ററി സ്കൂളിലെ Read More…

obituary

പതിപ്പള്ളി ജിജി തോമസ് നിര്യാതയായി

കാഞ്ഞിരപ്പള്ളി : പതിപ്പള്ളി ജോസഫ് മാത്യു (റിട്ട. ടീച്ചര്‍ -കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് ഹയർ സെക്കൻ്റെറി സ്കൂൾ) ൻ്റെ ഭാര്യാ ജിജി തോമസ്-59 (റിട്ട. പ്രിന്‍സിപ്പല്‍ – കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ എച്ച്. എസ്.എസ്. സെൻ്റ് ഫിലോമീനാസ് എച്ച്. എസ്. എസ്. ഉപ്പുതറ ‘& സെൻ്റ് ജോസഫ് എച്ച് എസ് എസ് പെരുവന്താനം) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (31-05-2025, ശനി) ഉച്ചകഴിഞ്ഞ് 1.30 ന് വീട്ടില്‍ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയിൽ. പരേത Read More…

erattupetta

സിപിഐ പൂഞ്ഞാർ മണ്ഡലം പൊതു സമ്മേളനം മന്ത്രി ജെ ചിഞ്ചു റാണിഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പതാക, ബാനർ, കൊടിമര ജാഥകൾ സമാപിച്ചു കൊണ്ടുള്ള പൊതു സമ്മേളനം ഈരാറ്റുപേട്ടയിൽ ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് നിന്നുകൊണ്ട് മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളെയും കൂടിച്ചേര്‍ത്താല്‍ മാത്രമേ ഇന്ന് രാജ്യം നേരിടുന്ന ഭരണഘടനയെ ധിക്കരിക്കുന്ന രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന രാജ്യത്തിന്റെ മതേതരത്വം ഇല്ലാതാക്കുന്ന മോഡി ഭരണകൂടത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു എന്ന Read More…

general

വെള്ളികുളം സ്കൂളിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ അവധിക്കാല പരിശീല ക്യാമ്പ് സമാപിച്ചു. ഫുട്ബോൾ,ഹാൻഡ് ബോൾ, ഷട്ടിൽ എന്നീ വിവിധ ഗെയിംസുകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. മികച്ച ഷട്ടിൽ പ്ലെയറായി മുഹമ്മദ് അൽ അമീൻ, മികച്ച ഹാൻഡ്‌ബോൾ പ്ലെയറായി സ്വാതിക സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. ഫുട്ബോൾ കളിയിൽ മികച്ച ഫീൽഡറായി ജസ്റ്റിൻ വേലിക്കകത്ത്, മികച്ച ഡിഫൻഡറായി ആദർശ് അനിൽ, മികച്ച സ്ട്രൈക്കറായി അനുഗ്രഹ്, മികച്ച ഗോൾകീപ്പറായി സച്ചു എന്നിവരെ തെരഞ്ഞെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും Read More…

pala

പാലാ സെൻ്റ് തോമസ് കോളേജ് സൈക്കോളജി ഡിപ്പാർട്ടുമെൻ്റും മാർ സ്ലീവ മെഡിസിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

പാലാ സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ ഈ വർഷം പുതിയതായി ആരംഭിക്കുന്ന ബി.എസ്.സി സൈക്കോളജി പ്രോഗ്രാമിൻ്റെ ഭാഗമായി കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെൻ്റും മാർ സ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ടുമെൻ്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇൻ്റേൺഷിപ്പ്, ഫാക്കൽറ്റി എക്സേഞ്ച്, ക്ലിനിക്കൽ പരിശീലനം തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉറപ്പാക്കിയത്. മാർ സ്ലീവ മെഡിസിറ്റിയിൽ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ബി.എസ് .സി സൈക്കോളജിക്ക് പുറമേ എം.എസ്. സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബി.എ. ഇംഗ്ലീഷ് Read More…

Accident

മീന്‍ പിടിക്കുന്നതിനിടെ വള്ളംമുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

കൊല്ലാടിനു സമീപം പാറയ്ക്കല്‍ക്കടവില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി (36),പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 31ന്( ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

teekoy

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ വെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും: മന്ത്രി ആർ. ബിന്ദു

തീക്കോയി :കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും പോലെയുള്ള ശാസ്ത്രമേഖലകൾ മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങൾ പഠിക്കുന്നത് ഒരു ജനതയെന്ന നിലയിലുള്ള മുന്നേറ്റത്തിന് പുതുതലമുറയെ Read More…