വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം. നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോർഡ് വോയിസ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്തുവാനും ഈ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇത് അമർത്തുന്നതോടെകോൾ തട്ടിപ്പുകാർക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, ലഹരിവസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവർ അറിയിക്കും. ഈ കോൾ Read More…
Author: editor
മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: തെരഞ്ഞെടുപ്പു നിരീക്ഷകൻ
കോട്ടയം: സ്ഥാനാർഥികളും രാഷ്ട്രീപാർട്ടികളും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അനുമതികൾ വാങ്ങിയിരിക്കണമെന്നും കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സ്ഥാനാർഥികളുടേയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവയ്ക്കുള്ള അനുമതികൾ തെരഞ്ഞെടുപ്പു കമ്മിഷന്റെ സുവിധ പോർട്ടൽ വഴി മുൻകൂറായി തേടിയിരിക്കണം. ജില്ലയിൽ ആവശ്യത്തിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളുമുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ നീക്കത്തെപ്പറ്റി സ്ഥാനാർഥികളെ അറിയിച്ചുകൊണ്ടായിരിക്കും നടപടികൾ പൂർത്തിയാക്കുക. വോട്ടിങ് യന്ത്രങ്ങൾ Read More…
തെങ്ങുംപള്ളിക്കുന്നേൽ മേരിക്കുട്ടി അലക്സാണ്ടർ നിര്യാതയായി
ഏഴാച്ചേരി: തെങ്ങുംപള്ളിക്കുന്നേൽ പരേതനായ ജോസഫ് അലക്സാണ്ടറിൻ്റെ (ചാണ്ടി കുഞ്ഞ്) ഭാര്യ മേരിക്കുട്ടി അലക്സാണ്ടർ (കുട്ടിയമ്മ) (84) നിര്യാതയായി. സംസ്കാരം ഇന്ന് 4:30 pm ന് വീട്ടിൽ ആരംഭിച്ച് അന്ത്യാളം സെൻറ് മാത്യൂസ് ദേവാലയ കുടുംബ കല്ലറയിൽ. പരേത വയലാ പാലേട്ട് കുടുംബാംഗമാണ് . മക്കൾ :ഡാൻ്റീസ് അലക്സ് (സെക്രട്ടറി പ്രൈവറ്റ് ബസ്സ് ഓണേഴ്സ് പാലാ), ലീന തോമസ് പ്ലാത്തോട്ടം , സാജു അലക്സ് (പാലാ രൂപത പാസ്റ്റര്‍ കൗൺസിൽ അംഗം , KCYM മുൻ സംസ്ഥാന പ്രസിഡൻ്റ്, Read More…
മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് നൂലിൽ നെയ്ത ചിത്രം സമ്മാനിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം :98 -ാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂലിൽ നെയ്ത പിതാവിന്റെ ചിത്രം സമ്മാനിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻ മരിയ റോബിൻ – പിതാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആൻമരിയ താൻ നൂലിൽ നിർമ്മിച്ച പിതാവിന്റെ ചിത്രം അരമനയിൽ എത്തി സമർപ്പിച്ചത്. ഹെഡ് മാസ്റ്റർ സാബു മാത്യു സിസ്റ്റർ ഷൈൻ മരിയ എഫ് സി സി -പി.ടി.എ പ്രസിഡന്റ് – ജിജി വെട്ടത്തേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് 2 പേർക്ക് പരുക്ക്
പാലാ : കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കുടുംബാംഗങ്ങളായ അമ്പാറ സ്വദേശികൾ രാജീഷ് (47) ലത (44) ജിത്തു (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3 മണിയോടെ പാലാ – ഭരണങ്ങാനം റൂട്ടിൽ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ജലാശയങ്ങൾ ശുചിയാക്കിസ്വീപിന്റെ ബോധവൽക്കരണപരിപാടി
കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്. (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 32 ജലാശയങ്ങൾ ഏപ്രിൽ 19 വരെയുള്ള കാലയളവിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയപുരം കരിപ്പാൽ തോട്ടിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ Read More…
ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്താൻ ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷൻ തയാറാക്കിയ ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പ്രകാശനം നിർവഹിച്ചു. തെരഞ്ഞടുപ്പിൽ നടപ്പാക്കേണ്ട ഹരിത പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനും ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംവിധാനം സജ്ജീകരിക്കാനും യോഗത്തിൽ തീരുമാനമായി. ചടങ്ങിൽ ജില്ലാ ശുചിത്വ Read More…
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
മേലുകാവ് :ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ സഹോദരങ്ങളായ മേലുങ്കാവ് സ്വദേശികൾ ഡിജോ (19) ഡെന്നി മോൻ (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ കൊല്ലപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.
പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി നിര്യാതയായി
പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി (73) അന്തരിച്ചു. സംസ്കാരം (വ്യാഴം ) രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന സുനിൽ, രാജേഷ്, മരുമകൻ : സുനിൽ കുമാർ.
യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് പാളത്തൊപ്പി അണിയിച്ച് സ്വീകരണം
കോട്ടയം : “കർഷകർക്ക് രക്ഷ വേണമെങ്കിൽ ഞങ്ങടെ കെ എം ജോർജ് സാറിന്റെ മകൻ തന്നെ ജയിച്ച് വരണം. ഇടുക്കിയിലൊക്കെ കർഷകർക്ക് വേണ്ടി എന്തോരം കാര്യങ്ങള് ചെയ്ത ആളാ ” പര്യടനത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ പാളതൊപ്പി അണിയിച്ചു കൊണ്ട് വെട്ടിത്തറ സ്വദേശി പി.സി ഉലഹന്നാൻ വികാരാധീനനായി പറഞ്ഞു. പിറവം മണ്ഡലത്തിൽ മണീട് പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് എഴുപത്തേഴ് വയസുള്ള ഉലഹന്നാൻ ചേട്ടൻ പാളത്തൊപ്പിയുമായി സ്ഥാനാർഥിയെ കാത്തു നിന്നത്. കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ കർഷകരെ Read More…