നിങ്ങൾ പാർട്ടി അടിമകൾ (u d f/ldf/bjp)അല്ലങ്കിൽ മാത്രം കുറിപ്പ് വായിക്കുക: പ്രൊഫ. ജോസ് വെട്ടിക്കൽ പൊതു തിരെഞ്ഞെടുപ്പ് പടിക്കൽ എത്തിക്കഴിഞ്ഞു. വോട്ട് തെണ്ടൽ എല്ലാ പാർട്ടികളും നന്നായി നടത്തുന്നു. ഇവർക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ എന്തർഹതയാണുള്ളത് ? 1.പാവപ്പെട്ടവന്റെ കാശ് കോഓപ്പറേറ്റീവ് ബാങ്കുകളെ ഉപേയോഗിച്ച് മോഷ്ടിച്ചിട്ട് മാന്യന്മാർ ആയി ഇടതനും വലതനും നടക്കുന്നു. ഒറ്റ പാർട്ടിക്കാരനും ഒന്നും ചെയ്യുന്നില്ല. 2.കടുത്ത അഴിമതി, ന്യൂന പക്ഷ, ഭൂരിപക്ഷ വർഗീയത, ജിഹാദി ഭീകരത ഇവയെല്ലാം തടസമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. വെയ്റ്റിങ് Read More…
Author: editor
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ ഇടുക്കി തങ്കമണി സ്വദേശി ബിനീഷിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് തങ്കമണി ഭാഗത്തു വച്ചായിരുന്നു അപകടം.
ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കും : അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ
കോട്ടയം : ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുമെന്ന് അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ.കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പുതുപ്പള്ളി നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുമോഇല്ലയോ എന്നുള്ള നിർണ്ണായകതെരഞ്ഞെടുപ്പിനെയാണ് നമ്മൾനേരിടുന്നത്. മതേതര ഇന്ത്യയുടെ ഭാവി നിലനിർത്താൻ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം . ഐക്യ ജനാധിപത്യ Read More…
തീക്കോയിലെ ജനപക്ഷം യൂണിയൻ ഒന്നാകെ കെ ടി യു സി (എം)ലേക്ക്
തീക്കോയി പഞ്ചായത്തിലെ ജനപക്ഷം യൂണിയൻ പ്രവർത്തകർ ഒന്നാകെ രാജിവെച്ച് ശ്രീ.സണ്ണി അബ്രാഹം മണ്ണാറാത്ത്,സജി ജോസഫ് വടക്കേൽ,ബിനോയി ജോസഫ് ഇലവുങ്കൽ,ലൈജു തോമസ് ദേവികുളത്ത് എന്നിവരുടെ നേതൃത്വത്തിൽ കെ ടി യു സി(എം)ൽ ചേർന്നു. മുപ്പതോളം ആളുകളാണ് കേരള കോൺഗ്രസ് (എം)ൽ പുതിയതായി അംഗത്വം എടുത്തത്. മണ്ഡലം പ്രസിഡന്റ് ശ്രീ പി.എം സെബാസ്റ്റ്യൻ പുല്ലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കിൻഫ്ര വീഡിയോ പാർക്ക് ചെയർമാൻ ശ്രീ. ജോർജുകുട്ടി ആഗസ്തി, Read More…
കാറും മിനിവാനും കൂട്ടിയിച്ച് വാൻ യാത്രക്കാരന് പരുക്ക്
കാറും മിനിവാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ വാൻ യാത്രക്കാരൻ കട്ടപ്പന നരിയംപാറ സ്വദേശി എബിയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നിർമ്മല സിറ്റി ഭാഗത്തു വച്ചായിരുന്നു അപകടം.
ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ഏറ്റുമാനൂരിൽ വച്ച് ട്രെയിൻ യാത്രക്കാരന് പാമ്പ് കടിയേറ്റു?
ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് Read More…
പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടും : രമേശ് ചെന്നിത്തല
കോട്ടയം :പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ്ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരാണർഥം വൈക്കം നിയോജക മണ്ഡലത്തിൽ നടന്ന പര്യടനത്തിന്റെസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ ഭീകരതയ്ക്ക് അന്ത്യം കുറിയ്ക്കാനുള്ളസമയമടുത്തു കഴിഞ്ഞു.മോദി ഗ്യാരന്റി ജനത്തെ കബളിപ്പിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇത്തവണ ഭരണം കിട്ടില്ലയെന്ന് Read More…
ബൈക്കുകൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്ക് പരുക്ക്
തീക്കോയി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തീക്കോയിയിൽ താമസിക്കുന്ന പി. മുരുകനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ തിക്കോയി ഭാഗത്ത് വച്ചാണ് അപകടം നടന്നത്.
അഡ്വ.ജോജോ ജോസഫ് പറയ്‌ക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) ലേക്ക്
പാലാ: ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.
അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ
ദർശന അക്കാദമി പാലാ യുടെ നേതൃത്വത്തിൽ ചെത്തിമറ്റം ദർശന അക്കാദമിയിൽ വച്ച് നടത്തുന്ന കുട്ടികൾക്കായുള്ള അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ ആരംഭിക്കും. ചെത്തിമറ്റം ജ്യോതിർഭവൻ ബിൽഡിങ്ങിൽ ആണ് ക്ലാസുകൾ നടക്കുക രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് ക്ലാസുകൾ. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8281771769