erattupetta

ആവേശമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട : ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്‌ അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ Read More…

obituary

പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ നിര്യാതനായി

പൂഞ്ഞാർ: പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരാദേവി കോട്ടക്കപുറത്ത് കുടുംബാംഗം. മക്കൾ: ഹേമ (എച്ച്.എസ്.എസ്. ടി, എസ് എം വി എസ് എസ് പൂഞ്ഞാർ) സീമ (എൽ.പി.എസ്.ടി, പി.എം.എസ്.എ.ടി.എം എൽ.പി.എസ്.ടി ഈരാറ്റുപേട്ട). മരുമക്കൾ: അനിൽകുമാർ (റിട്ട: കെ.എസ്.ഇ.ബി എൻജിനീയർ )സതീഷ് കുമാർ.

obituary

കോലാനിക്കൽ മണിക്കുട്ടൻ നിര്യാതനായി

അമ്പാറനിരപ്പേൽ: കോലാനിക്കൽ മണിക്കുട്ടൻ (50) നിര്യാതനായി. സംസ്കാരം നാളെ (ബുധനാഴ്ച്ച) 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മകൻ: വൈശാഖ് എം. നായർ.

kottayam

അക്ഷര നഗരിയെ ആവേശം കൊള്ളിച്ച് അഡ്വ.കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : അക്ഷര നഗരിയുടെ ജനനായകനായി യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ജനങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. പര്യടനത്തിലുടനീളം വോട്ടർമ്മാർപൂച്ചെച്ചെണ്ടുകളുമായി പ്രിയപ്പെട്ട സ്ഥാനാർഥിയെ കാത്തു നിന്നു. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ.ഫ്രാൻസിസ്ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്തിയകോട്ടയം നിയോജക മണ്ഡലം പര്യടനം യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സാബു മാത്യു അധ്യക്ഷത വഹിച്ചു. മുൻ എം.പി പി.സി തോമസ്, ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ്, Read More…

Accident

റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്

പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പൈക പള്ളിക്കു സമീപമായിരുന്നു അപകടം.

kottayam

കോട്ടയം വോട്ടർ കുഞ്ഞച്ചൻ വിളിക്കുന്നു; വോട്ട് ചെയ്യാൻ

എടാ പാപ്പി, അപ്പി, മാത്താ, പോത്താ, ഇറങ്ങിവാടാ വോട്ട് ചെയ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം കുഞ്ഞച്ചൻ വരും, വോട്ടർ കുഞ്ഞച്ചനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ (സ്വീപ്) ബോധവൽക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ എന്ന കഥാപാത്രം. കുമരകത്തെ ബാക്ക് വാട്ടർ റിപ്പിൾസിലെ കായലോരത്ത് ഹൗസ് ബോട്ടിൽ വന്നിറങ്ങിയ വോട്ടർ കുഞ്ഞച്ചന്റെ മാസ് Read More…

general

ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു

ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു.തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് കെ.ജി.ജയൻ. 2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സം​ഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൊതു ദർശനവും സംസ്കാരവും നാളെ കൊച്ചിയിൽ നടക്കും.

crime

സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസ്: കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും

പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു Read More…

kottayam

ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന് രാവിലെ മുതൽ കാണാതായി

അജിത് 23 വയസ് ഇന്ന് രാവിലെ മുതൽ (15/04/2024 ടൈം 3. 30 am ) കോട്ടയം ksrtc ബസ് സ്റ്റാൻഡിന്ൽ നിന്നും കാണാതായി. ഈ ആളെ കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം 8075638375.

erattupetta

എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട : ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ എൽ ഡി വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. നാളെ (16.4.2024) വൈകിട്ട് അറിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന മാർച്ചും പൊതുയോഗവും ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും.