general

മോൻസ് ജോസഫ് എം എൽ എ യുടെ നിലപാട് അപഹാസ്യം: എൽ.ഡി.എഫ്

ഞീഴൂർ: തോമസ് ചാഴികാടൻ എക്സ്.എം.പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിത്വത്വം ഏറ്റെടുക്കുന്നത്പോലെ അപഹാസ്യമാണെന്ന് എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി. ഞീഴൂർ പഞ്ചായത്തിലെ മാണി കാവ് – വട്ടീത്തുങ്കൽ – വട്ടക്കുന്ന് – മുക്കവലക്കുന്ന് – ഇല്ലിച്ചുവട് റോഡ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽ നിന്നും ചാഴികാടൻ അനുവദിച്ച ഫണ്ടാണ്. അതിന്റെ പിത്യത്വം ഏറ്റെടുത്തു കൊണ്ട് നിലവിലെ എം പിയുടേയും എം.എൽഎയുടേയും പേരിൽ വന്ന പത്രവാർത്തകൾ സത്യ വിരുദ്ധമാണന്ന് എൽ.ഡി.എഫ് Read More…

obituary

തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ റ്റി.ജി പുരുഷോത്തമൻ നായർ നിര്യാതനായി

കാളകെട്ടി :തിടനാട് വിഎച്ച്എസ്എസ് റിട്ട. എച്ച്എം മാഞ്ഞൂക്കുളം ദേവകി സദനം (കല്ലൂർ) പുരുഷോത്തമൻ നായർ (92) അന്തരിച്ചു. ശവദാഹം ഇന്ന് വൈകിട്ട് 3 മണിക്ക്. ഭാര്യ: കടയനിക്കാട് കള്ളിക്കൽ പരേതയായ കെ.പി.ശാന്തകുമാരിയമ്മ (റിട്ട. അധ്യാപിക, വിഎച്ച്എസ്എസ് തിടനാട്). മക്കൾ: ജയ പി.നായർ (റിട്ട. അധ്യാപിക, എംജിഎം യുപിഎസ് എലിക്കുളം), ഗീത പി.നായർ (റിട്ട. അസി. സെക്രട്ടറി ചിറക്കടവ് സർവീസ് സഹകരണ ബാങ്ക്), സുമ പി.നായർ (പ്രധാനാധ്യാപിക, എസ്ഡിയുപിഎസ് പൊൻകുന്നം), സമിത പി.നായർ (അധ്യാപിക, ഗവ. വിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി). Read More…

kottayam

വനിതാ തടവുകാർക്കായി പാചക പരിശീലനം ആരംഭിച്ചു

കോട്ടയം: ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ പ്രൊബേഷൻ ഓഫീസ് എന്നിവ സംയുക്തമായി ജില്ലാ ജയിലുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. വനിതാ തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക് ആൻഡ് സെഷൻ ജഡ്ജി എം. മനോജ് ഉദ്ഘാടനം ചെയ്തു. ശിക്ഷ കഴിഞ്ഞിറങ്ങുന്ന തടവുകാർക്ക് സ്വന്തമായി തൊഴിലും Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം – വല്യച്ചൻ മല റൂട്ടിൽ ബെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പാറനിരപ്പേൽ സ്വദേശി ടിബിന് (24 ) പരുക്കേറ്റു. സംക്രാന്തിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് വിളക്കുമാടം സ്വദേശി അർജുൻ സി മോഹന് ( 34 ) പരുക്കേറ്റു.

kottayam

കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ആദരം

കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസിന്റെ ആദരം. ട്രാഫിക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് ഇദ്ദേഹത്തിന് പ്രശംസാ പത്രം നൽകി അഭിനന്ദിച്ചു. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ Read More…

kottayam

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കാളികളായത്. കാര്‍ഷിക മേളയുടെ സമാപന സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. Read More…

job

ക്ഷീരജാലകം പ്രമോട്ടറുടെ ഒഴിവ്

കോട്ടയം: ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹയർ സെക്കൻഡറി/ഡിപ്ലോമ. ക്ഷീരജാലകം സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യാനറിയണം. പ്രായം 18-40. യോഗത്യാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽകാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് വൈകീട്ട് അഞ്ചിന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, ക്ഷീര വികസന വകുപ്പ് , ഈരയിൽകടവ്, കോട്ടയം- 1 എന്ന വിലാസത്തിൽ Read More…

crime

പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് ; പ്രത്യേക സംഘം ഉടന്‍ രൂപീകരിക്കും

സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവ്. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെയടക്കം ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ രൂപീകരിക്കും. Read More…

cherpunkal

സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി കിഴവംകുളത്തു നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ മുഖ്യ അഥിതി ആയ ചടങ്ങിന് , എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. എൻ എസ് എസ് വോളണ്ടിയേഴ്സും ചടങ്ങിൽ പങ്കെടുത്തു.കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ Read More…

general

ചോലത്തടം മഹാദേവ പാർവ്വതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹം 13ന് ആരംഭിക്കും

ചോലത്തടം മഹാദേവ പാർവ്വതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹം 13ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മധു മുണ്ടക്കയം യജ്ഞാചാര്യനായുള്ള സപ്താഹം 20 ന് സംാപിക്കും. 1 3 ന് വൈകിട്ട് 6.30 ന് അജി നാരായണൻ തന്ത്രികൾ സപ്താഹത്തിന് ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തി ഗുരുസ്മരണ നടത്തും. എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എം. രാജൻ അധ്യക്ഷത വഹിക്കും. സപ്താഹ Read More…