കോട്ടയം : തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സഹകരണ മേഖലയുടെ പിന്തുണ ഉറപ്പാക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലാ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ പിന്തുണ ഉറപ്പാക്കുന്നതിന് സഹകരണ നിയമഭേദഗതിയിൽ പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന പ്രായോഗിക ക്ഷമതയുളള പദ്ധതികൾക്ക് സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക പിന്തുണ ഉറപ്പാക്കി വിഭവസ്രോതസുകളുടെ Read More…
Author: editor
അപകടാവസ്ഥയിലായ വീടുകൾക്ക് കരുതലും കൈത്താങ്ങുമായി അദാലത്ത്
കോട്ടയം: കനത്ത മഴയിൽ സമീപത്തുള്ള തോടിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ തോമസിൻ്റെയും ഏലിയാമ്മയയുടേയും കിടപ്പാടത്തിന് കരുതലും കൈത്താങ്ങുമായി കോട്ടയം താലൂക്ക് അദാലത്ത്. പുതുപ്പള്ളി എറികാട് സ്വദേശികളായ ഇവരുടെ വീടിനോടു ചേർന്നുള്ള തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത കോട്ടയം താലൂക്ക് അദാലത്ത് നിർദേശം നൽകി. പഴക്കം ചെന്ന ഇവരുടെ വീടുകൾക്ക് മഴക്കാലത്ത് അപകടം സംഭവിക്കാനുള്ള Read More…
പാലാ രൂപത ബൈബിൾ കൺവെൻഷൻ; വിവിധ കമ്മിറ്റികൾ രൂപീകരിച്ചു
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിവർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. വൈകുന്നേരം 3.30 മുതൽ രാത്രി 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ അഞ്ച് ദിവസത്തെ കൺവെൻഷൻ നയിക്കും. ഡിസംബർ 19-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബൈബിൾ കൺവെൻഷന്റെ Read More…
പാലാ രൂപതയുടെ പ്ളാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അദ്ധ്യാപക, അനദ്ധ്യാപക മഹാ സംഗമം ഡിസംബർ 14 ന്
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14-12-2024 ശനിയാഴ്ച രാവിലെ 9.30 ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ ചർച്ച് പാരിഷ് ഹാളിൽ നടത്തും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഭവന രഹിതരായ 4 വിദ്യാർഥികൾക്ക് പാലാ കോർപ്പറേറ്റിലെ അധ്യാപകർ നിർമ്മിച്ച നൽകുന്ന വീടുകളുടെ ഉദ്ഘാടനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഇൻകം ടാക്സ് കമ്മീഷണർ Read More…
മനുഷ്യാവകാശ കമ്മീഷനെ ശക്തമാക്കാൻ സർക്കാർ മുൻകൈ എടുക്കണം : ജസ്റ്റിസ് സിറിയക് ജോസഫ്
കോട്ടയം: ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ‘ചൂഷണത്തിനെതിരെ കുട്ടികൾക്കുള്ള അവകാശം ‘ എന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്. മനുഷ്യാവകാശം ഏറ്റവും കൂടുതൽ ഉയർത്തി പിടിക്കേണ്ടത് സർക്കാർ ആണെന്നും ആയത് ചെയ്യാത്തത് കൊണ്ട് മനുഷ്യ നന്മയ്ക് ഹാനി ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഡോ. ജോർജ്. ജെ. ഇട്ടൻകുളങ്ങര കുട്ടികളുടെ ചൂഷണത്തിനെതിരെ ഉളള അവകാശങ്ങളെ സംബന്ധിച്ച് Read More…
ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി
ഡിസംബർ 14 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി. നിലവിലുള്ള റെക്കോർഡ് 1 മണിക്കൂർ 48 മിനിറ്റാണ്. വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളും , കൊടുങ്ങല്ലൂർ മാനം കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതിയ Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ അരുവിക്കുഴി സ്വദേശി ബിനുമോൻ ( 47), കൂരോപ്പട സ്വദേശി സുരേഷ് ബാബു ( 57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ മൂഴൂർ – തറക്കുന്ന് റൂട്ടിൽ തറക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം
ഈരാട്ടുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് പ്ലാശ്നാൽ സെന്റ്. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന്റെ ബ്ലോക്കുതല ഉത്ഘാടനം പ്ലാശ്നാൽ St. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പാലാ എം. എൽ. എ ശ്രീ. മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കടപ്ലാക്കൽ കെ. സി.തോമസ് (85) നിര്യാതനായി
കടുവാമുഴി: കടപ്ലാക്കൽ കെ. സി. തോമസ് (85) നിര്യാതനായി. ഭൗതീകശരീരം നാളെ രാവിലെ 9.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (11-12-2024) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: (പരേത ) എൽസി മടിയ്ക്കാങ്കൽ, പെരിങ്ങുളം. മക്കൾ : ജൂബി, ഷൈബി, ഷീനു. മരുമക്കൾ: മഞ്ജു മുണ്ടമറ്റം പ്ലാശനാൽ, അജിത് പതിയിൽ (മോനിപ്പള്ളി).
പൂഞ്ഞാർ ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ “കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് “എന്ന ബോർഡ് സ്ഥാപിച്ചു
പൂഞ്ഞാർ : അന്യായമായി, കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന, പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട്, വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം,KSEB, പൂഞ്ഞാർ സെക്ഷൻ ഓഫീസിന് മുൻപിൽ ” കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് ” എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി Read More…