pala

പാലാ രൂപത ബൈബിൾ കൺവൻഷൻ ഡിസംബർ 19-ന് ആരംഭിക്കും

പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയആത്മീയ ആഘോഷമാണ്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ Read More…

poonjar

ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് വാർഷികം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് അംഗവും ശ്രീ നാരായണ ഗുരുദേവൻ പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയും കൂട്ടികളും കൂടി കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ചു. യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് Read More…

pala

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: വനിതാ കോൺഗ്രസ് (എം)

പാലാ: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കർശന നടപടികൾ ഉണ്ടാവുന്ന മെന്ന് കേരള വനിതാ കോൺഗ്രസ് (എം) പാലായിൽ സംഘടിപ്പിച്ച വനിതാ സംഗമം ആവശ്യപ്പെട്ടു. പൊതുരംഗത്തേയ്ക്ക് കൂടുതൽ വനിതകൾ എത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അഭ്യർത്ഥിച്ചു. എല്ലാ മേഖലകളിലും വനിതകൾക്ക് ഇന്ന് കൂടുതൽ അവസരങ്ങൾ ഉണ്ടെന്നും ഭരണകാര്യങ്ങളിൽ വനിതകൾ കൂടുതൽ ശ്രദ്ധ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് ലിസ്സി ബേബി മുളയിങ്കൽ അദ്ധ്യക്ഷത വഹിച്ചു. Read More…

pala

കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം Read More…

pala

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കരൂർ സ്വദേശിനി സരിതയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ താമരക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

kottayam

യൂറിയയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കണം: സന്തോഷ് കുഴിവേലിൽ

കോട്ടയം: പൊട്ടാഷ് , യൂറിയ തുടങ്ങിയ രാസവളങ്ങളുടെ ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ് കുഴിവേലിൽ. ഈ വളങ്ങളുടെ ദൗർലഭ്യം മൂലം നെൽ റബർ, ജാതി കർഷകർ കടുത്ത പ്രതിസന്ധിയിലാണന്നും സന്തോഷ് ചൂണ്ടിക്കാട്ടി. നെല്ലിന്റെ വിത കഴിഞ്ഞിട്ട് 10 മുതൽ 20 ദിവസം കഴിഞ്ഞിട്ടും കൂട്ടു വളങ്ങളുടെ ദൗർലഭ്യം കാരണം അടിസ്ഥാന വളം Read More…

general

ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തി . വൈക്കം കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറുടെയും, സീന റാവുത്തറുടെയും കൊച്ചുമകളും ,മാനങ്കേരിൽ മുഹമ്മദ് റഫീഖ്, സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളും, കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ 3 ആം ക്ലാസ് വിദ്യാർത്ഥിനിയും 8 വയസ്സുകാരിയുമാണ് റുമൈസ ഫാത്തിമ. റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനും,റെന പർവ്വിൻ സഹോദരിയുമാണ്. നിലവിലെ റെക്കോർഡായ ഒരു മണിക്കൂർ 48 മിനിറ്റ് റുമൈസ 4 മണിക്കൂറും 33 Read More…

general

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അനുവാദം കര്‍ശന ഉപാധികളോടെ

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി. ഇടുക്കി എംഐ Read More…

pala

മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റും: മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി ഭൂമി ഏറ്റെടുപ്പും പൂർത്തിയാക്കിയതിനാലാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുണയായതെന്ന് മന്ത്രി പറഞ്ഞു. 45 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിർമ്മിക്കുന്ന ആധുനിക പ്ലാൻ്റിൽ ശുദ്ധീകരിക്കുക. വൈദ്യുതി ഉല്പാദനത്തിനു ശേഷം Read More…

pala

ഐ.എന്‍.റ്റി.യു.സി. മഹാറാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു

പാലാ: ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 3 ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന മഹാറാലിയും തുടര്‍ന്ന് കുരിശുപള്ളി കവലയില്‍ നടക്കുന്ന പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് ടോംസ് ചേമ്പര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വമ്പിച്ച വരവേല്പ് നല്‍കുന്നതിനും തീരുമാനിച്ചു. Read More…