മൂന്നിലവ് : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, Read More…
Author: editor
സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി
ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലിയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി. എം. ജി യൂണിവേഴ്സിറ്റി എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഇ എൻ ശിവദാസൻ,കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ, കോളേജ് ബർസാർ റവ. ഫാ. സ്‌കറിയ മലമാക്കൽ എന്നിവർ മുഖ്യ അഥിതികൾ ആയ ചടങ്ങിന് , എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ Read More…
ഗാന്ധിജിയോട് അനാദരവ്: റഷ്യയിൽ ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ ബിയർ പുറത്തിറക്കിയതിനെതിരെ റഷ്യൻ പ്രസിഡൻ്റിന് പരാതി
കോട്ടയം: റഷ്യയിലെ ബിയർ ക്യാനുകളിൽ അച്ചടിച്ച ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രവും ഒപ്പും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനും പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കത്തയച്ചു. ഈ വിഷയത്തിൽ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.ബിയർ ക്യാനുകളിൽ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ ചിത്രവും ഒപ്പും പതിപ്പിച്ച് ഗാന്ധി Read More…
പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് നിര്യാതയായി
അരുവിത്തുറ: പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ പത്രോസ്. മക്കൾ: ഷാജി, സാലി, പരേതനായ സാബു. മരുമക്കൾ: പൌളി പാറയിൽ കളത്തൂക്കടവ്, എൽസമ്മ വാഴയിൽ ചേന്നാട്, ജോണി ഉരുളേൽ ചെമ്മലമറ്റം.
പുല്ലകയാർ മലിനീകരണം: ബോധവൽകരണ ജാഥ നടത്തി
വേലനിലം: വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുല്ലകയാറ്റിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ബോധവൽക്കരണ ജാഥ നടത്തി. സിവ്യൂ കവലയിൽ കെ.കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോധവൽക്കരണ ജാഥയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, സെക്രട്ടറി കെ പി നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ ചപ്പാത്തിൽ നൽകിയ സ്വീകരണത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ഷമീർ, കൊക്കയാർ ഗ്രാമപഞ്ചായത്ത് അംഗം അൻസൽന സക്കീർ Read More…
പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്കൻ പ്ലാവിൽ നിന്ന് വീണ് മരിച്ചു
പാലാ: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടാണ് ആണ് സംഭവം. പ്ലാവിൽ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
വെള്ളരിക്കുണ്ട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽകുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.കൂട്ടുകാർക്ക് ഒപ്പം മാങ്ങോട് ഭീമനടി ചൈത്രവാഹിനി പുഴയുടെ മാങ്ങാട് കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.
ഗോള്‍ഡന്‍ ജൂബിലി: സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്‌ഘാടനവും നടത്തി
നടയ്ക്കല്‍: വിദ്യാഭ്യാസ മേഖലയില്‍ അന്‍പത് വര്‍ഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎംഎം യുഎം യുപി സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്‌ഘാടനവും കാരക്കാട് സ്കൂളിൽ നടന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 1976 ല്‍ ഹാജി വിഎംഎ കരീം സ്ഥാപിച്ച സ്‌കൂളിൽ നാളിതുവരെ പഠനം നടത്തിയ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിച്ചുകൊണ്ട് സ്കൂൾ മാനേജർ കെ.എ മുഹമ്മദ് അഷ്റഫ് സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ Read More…
വെള്ളൂക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് നിര്യാതനായി
അരുവിത്തുറ: വെള്ളുക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് (കുട്ടൻ-62) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തലനാട് കൊല്ലിയിൽ ലാലി സ്കറിയ (പ്രിൻസിപ്പൽ പ്രതീക്ഷ ബിആർസി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി). മക്കൾ: മൂവി മരിയ, ശ്രുതി എൽസ, ലയ അന്ന, നിസ അൽഫോൻസ,. മരുമക്കൾ: ബോണി വർഗീസ് പരിയാടൻ അങ്കമാലി, ആൽബിൻ ജോസ് അരഞ്ഞാണിയിൽ പയ്യമ്പള്ളി (മാനന്തവാടി).
ഈരാറ്റുപേട്ടയിൽ ഇനി ആരോഗ്യത്തിന്റെ സൺറൈസ്
ഈരാറ്റുപേട്ട : ലോക പ്രശസ്ത ലാപ്രോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് നേതൃത്വം നൽകുന്ന സൺറൈസ് ഗ്രൂപ്പിന്റെ 7 മത്തെ യൂണിറ്റ് ഈരാറ്റുപേട്ടയിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 15 വൈകുനേരം 5.30 നു ആശുപത്രിയിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ 70 വയസിനു മുകളിൽ പ്രായം ഉള്ളവർക്കായ് സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ പദ്ധതിയായ കരുതൽസ്പർശത്തിന്റെ പ്രകാശനം പത്തനംതിട്ട ലോക്സഭാ എം.പി ആന്റോ ആന്റണിയും ഈരാറ്റുപേട്ട നിവാസികൾക്കായി നൽകുന്ന അരികെ പദ്ധതിയുടെ പ്രകാശനം Read More…