രാമപുരം മാർ ആഗസ്തീനോസ് കോളേജ് ലോക വായനദിനാചരണത്തിന്റെ ഭാഗമായി രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിക്ക് ആദരം അർപ്പിച്ചു. കുചേലവൃത്തം വഞ്ചിപ്പാട്ട് കൃതിയിലൂടെ പ്രശസ്തനായ രാമപുരത്ത് വാര്യരുടെ പേരിൽ 1948 സ്ഥാപിതമായ ആർ വി എം പബ്ലിക്ക് ലൈബ്രറിയിൽ ഇന്നും വായന ഇഷ്ട്ടപ്പെടുന്ന അനവധി ആളുകൾ എത്തുന്നു. ലൈബ്രറിക്ക് ആദരം അർപ്പിച്ചുകൊണ്ട് പ്രസിഡന്റ് കെ എസ് മാധവന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ പുരസ്‌കാരം കൈമാറി. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. Read More…
Author: editor
വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്സ്
അരുവിത്തുറ : വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ ഏ എസ്സ് പറഞ്ഞു മാനവീകതയും മനുഷ്യത്വവും മൂല്യങ്ങളും ഉൾകൊള്ളുന്നതാവണം വിദ്യാഭ്യാസമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്പി ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി റാങ്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജിൽ നിന്നും ക്യാമ്പസ് പ്ലെയ്സ്മെൻ്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ Read More…
അന്താരാഷ്ട്ര വായനാ ദിനവും പി എൻ പണിക്കർ അനുസ്മരണവും
പൂഞ്ഞാർ :കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വായനാ ദിനവും പി എൻ പണിക്കർ അനുസ്മരണവും കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. വായനാ ദിനത്തോട് അനുബന്ധിച്ച് പുസ്തകം വായന മത്സരം നടത്തി. വായന മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ചുരുങ്ങുന്ന ഡിജിറ്റൽ യുഗത്തിൽ വായനയുടെ മഹത്വം വിദ്യാർഥികളിലേക്ക് എത്തിക്കുവാനായി വിവിധ പരിപാടികൾ നടത്തി. സ്കൂളുകളിലേക്ക് ലൈബ്രററി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് “പുസ്തകത്തൊട്ടിൽ ” പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി “ജാലകം” എന്നീ പരിപാടികൾ ആരംഭിച്ചു.
പ്രതിഭാസമ്പന്നമായ യുവത്വമാണ് ഭാരതത്തിൻ്റെ അതുല്യമൂലധനം: ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ
കുറവിലങ്ങാട്: പ്രതിഭാശാലികളായ യുവാക്കളാണ് ഭാരതത്തിൻ്റെ അമൂല്യമായ മൂലധനം. അവരാണ് ഭാവിഭാരതത്തെ പടുത്തുയർത്തേണ്ടത്. ലോകത്തിൽ ഏറ്റവും അധികം യുവാക്കൾ ഉള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. യുവത്വ സൂചികയിൽ ഭാരതത്തിന് പ്രഥമസ്ഥാനമുണ്ട്. യുവാക്കളെ പ്രതിഭാശാലികളായി വളർത്തിയെടുക്കുകയാണ് കലാലയങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത്. സൈനിക സേവനത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുവഴി ലഭിച്ച വൈവിധ്യപൂർണ്ണമായ മനുഷ്യാനുഭവങ്ങളാണ് തൻ്റെഎഴുത്തിൻ്റെ കാതൽ. ഓരോ ദേശത്തും കണ്ടുമുട്ടിയ വ്യത്യസ്തരായ വ്യക്തികളെയാണ് എഴുത്തിലൂടെ താൻ പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് ഡോ. സോണിയ ചെറിയാൻ അഭിപ്രായപ്പെട്ടു. എഴുത്തിന്റെയും Read More…
പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു
പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.
സൗജന്യ ഹൃദ്രോഗ പരിശോധന ക്യാമ്പ് പാലായിൽ 21ന്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു എതിർവശം) സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് ജൂൺ 21 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തും. രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, ഇ.സി.ജി എന്നിവ സൗജന്യമായി പരിശോധിക്കും. വിദഗ്ധ ഡോക്ടറിന്റെ സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർക്കു പിന്നീട് മാർ സ്ലീവാ മെഡിസിറ്റിയിലുള്ള പരിശോധനകളിൽ 10 ശതമാനം ഇളവും ക്രമീകരിച്ചിട്ടുണ്ട്. Read More…
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടന്നു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ Rev. Fr. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി സഹന ഫാത്തിമ മുഖ്യാതിഥി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സജി തോമസ് ഹെഡ്മാസ്റ്റർ ശ്രീ.ജോബിൻ ജോർജ്, P. T. A. പ്രസിഡന്റ് ശ്രീ തോമസ് മാത്യു എന്നിവർ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ Read More…
വെച്ചൂ പറമ്പിൽ പി. ആർ.ഗോമതിയമ്മ അന്തരിച്ചു
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം വെച്ചുപറമ്പിൽ പി ആർ ഗോമതിയമ്മ (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത റാന്നി പെരുംതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ടി ആർ രവിചന്ദ്രൻ (മാനേജർ,പാറത്തോട് സർവീസ് സഹകരണ ബാങ്ക്, ഇടക്കുന്നം ശാഖ), അജിത് കുമാർ (ദുബായ്). മരുമക്കൾ: നിഷ, ആശ.
കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ്) നിര്യാതനായി
മുണ്ടക്കയം :പറത്താനം കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ് 70 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിൽ. പിതാവ് :പരേതനായ തര്യൻ ചാക്കോ (ശൂരനാട്ട് ചാക്കോ ചേട്ടൻ ): പരേതയായ മറിയക്കുട്ടി ചാക്കോ ഭാര്യ: മേരി ജോർജ്. മക്കൾ: ജോജോ ജോർജ്,മരുമകൾ: സിന്ധു ജോജോ. കൊച്ചുമക്കൾ: ഡോണാ, ഡെന്നാ, ഡെന്നീസ്. കേരള ടുഡേ ഓൺലൈൻ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ വിപിൻ രാജു ശൂരനാടൻ പരേതൻ്റ സഹോദര പുത്രനാണ്.
ഞണ്ടുകല്ല് പാലത്തിന് സമീപം എംഡിഎംഎ യുമായി യുവാവ് പിടിയിൽ
ഈരാറ്റുപേട്ട : ഈരാട്ടുപ്പെട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിങ്ങിനിടയിൽ തിക്കോയി പഞ്ചായത്ത്പടി ഞണ്ടുകല്ല് റോഡിൽ ഞണ്ടുകല്ല് പാലത്തിന് സമീപം വച്ച് സ് 330 മില്ലി ഗ്രാം എംഡിഎംഎ യും 3 ഗ്രാം ഉണക്ക ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് ഈരാറ്റുപേട്ട നടയ്ക്കൽ കാരോട്ടുപറമ്പിൽ കെ.എസ്. സുൽത്താൻ (25) എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു കേസ് എടുത്തു. ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്‌സൈസ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. Read More…











