erattupetta

സിവിൽ സ്റ്റേഷൻ ഉദ്ഘാടന നാടകം നാടിന് അപമാനം: ബി ജെ പി

ഈരാറ്റുപേട്ട: സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉത്ദ്ഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി. നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജനങ്ങളെ ആകെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെ ബി ജെ പി യുടെ ജനപ്രതിനിധികളും,നേതാക്കളും Read More…

obituary

പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി

വെയിൽകാണാംപാറ: പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് (96) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, ചൊവ്വാഴ്ച (10.03.2026 ) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കരിക്കുന്നതാണ്.

general

അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം ELORAH എന്ന പേരിൽ 2026 മാർച്ച് 8ന് ആഘോഷപൂർവ്വം ആചരിച്ചു

അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം ELORAH എന്ന പേരിൽ 2026 മാർച്ച് 8ന് ആഘോഷപൂർവ്വം ആചരിച്ചു. ഇടവകയിലെ മാതൃവേദി, എസ്. എം. വൈ. എം. എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത്. സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കോട്ടയം മേരിലാൻഡ് സ്വദേശിനിയും സംരംഭകയുമായ ശ്രീമതി ജാസ്മിൻ അജി ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിച്ചേർന്നു. ജീവിതത്തിൽ അനേകം പ്രതിസന്ധികൾ നേരിട്ടിട്ടും അടങ്ങാത്ത Read More…

ramapuram

കുരുന്നുകളുടെ ഭാഷാവിരുന്ന്; രാമപുരം SHLP സ്കൂളിൽ ‘മൊഴിക്കിലുക്കം’ ശ്രദ്ധേയമായി

​രാമപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ‘മൊഴിക്കിലുക്കം’ പരിപാടി രാമപുരം SHLP സ്കൂളിൽ ആവേശകരമായി നടന്നു. കുട്ടികളുടെ ഭാഷാപരമായ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാമപുരം സി.ആർ.സി കോർഡിനേറ്റർ ശ്രീ. സാജൻ എസ്. ഉദ്ഘാടനം ചെയ്തു. ​കഴിഞ്ഞ ഒരു വർഷക്കാലം ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ ക്ലാസ് മുറികളിൽ തയ്യാറാക്കിയ വിവിധ പഠന പ്രവർത്തനങ്ങളുടെയും സൃഷ്ടികളുടെയും പ്രദർശനവും ഇതിനോടനുബന്ധിച്ച് നടന്നു. കുട്ടികളുടെ കഴിവിൽ രക്ഷിതാക്കൾ വലിയ സംതൃപ്തി രേഖപ്പെടുത്തി. ​സ്കൂൾ ഹെഡ്മിസ്ട്രസ്സ് Read More…

mundakkayam

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നു; മിനി സിവില്‍ സ്‌റ്റേഷന് മാര്‍ച്ച് 10 ന് തറക്കല്ലിടും

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്‍സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ തറക്കല്ലിടും. നാളെ (2026 മാര്‍ച്ച് 10, ചൊവ്വ) ഉച്ച കഴിഞ്ഞ് 2.30ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന നിര്‍മ്മാണോദ്ഘാടനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷനാകും. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടുക്കീഴിലാക്കി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സര്‍ക്കാര്‍ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, റവന്യൂ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി മിനി Read More…

pala

സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് മദ്യശാലകള്‍ അനുവദിക്കുന്നു: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇത് നാടിന് ഭീഷണിയാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യ-ലഹരിവിരുദ്ധ ഞായറിന്റെ ഭാഗമായി പാലാ രൂപതാ സമ്മേളനം പാലാ സെന്റ് ജോര്‍ജ്ജ് ളാലം പുത്തന്‍പള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യം ഒരു പാനീയമല്ല അത് കുടുംബത്തിന്റെ കണ്ണീരാണ്. ഒട്ടേറെ വീട്ടമ്മമാര്‍ പേടിച്ച് വീട്ടില്‍ കഴിയുന്നു. ലഹരി ഒരു സാമൂഹിക പ്രതിസന്ധി മാത്രമല്ല വളരെ ആഴത്തിലുള്ള ആത്മീയ പ്രതിസന്ധി കൂടിയാണ്. Read More…

erumely

എരുമേലിയിലെ ആമക്കുന്നിലേക്ക് പുതിയ പാലത്തിന് എംഎൽഎ തുടക്കമിട്ടു

എരുമേലി : എപ്പോൾ വേണമെങ്കിലും പാലം തകർന്നു വീഴുമെന്ന പേടിയോടെ ഇനി ആരും സഞ്ചരിക്കേണ്ടി വരില്ല. പ്രളയങ്ങളെ അതിജീവിച്ചപ്പോൾ ഏറ്റ നാശങ്ങളിൽ തകർച്ചയുടെ വക്കിലായ എരുമേലിയിലെ ആമക്കുന്ന് പാലം ഇനി മാസങ്ങൾക്കകം പുത്തൻ പാലമാകുകയാണ്. പുതിയ പാലം നിർമിക്കാൻ പഞ്ചായത്തിന് സ്വന്തം നിലയിൽ വിനിയോഗിക്കാൻ ഫണ്ടിന്റെ പോരായ്മ ആയിരുന്നു തടസമായിരുന്നത് എങ്കിൽ പൂഞ്ഞാർ എംഎൽഎ അതിനാവശ്യമായ 80 ലക്ഷം എന്ന മുഴുവൻ ഫണ്ടും എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് Read More…

crime

വിസ തട്ടിപ്പ് കേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66.5ലക്ഷം രൂപ പിഴയും

മൂവാറ്റുപുഴ: വിസ തട്ടിപ്പുകേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവും 66.5ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ജോബി ജോര്‍ജ്ജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ജോബി ജോര്‍ജിനെ ശിക്ഷിച്ചത്. യുകെയില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പിഎംഎല്‍എ കേസുകള്‍ കൈകാര്യം ചെയ്യുന്ന Read More…

aruvithura

ജില്ലാതല വനിതാദിനാഘോഷങ്ങൾ അരുവിത്തുറ കോളേജിൽ

അരുവിത്തുറ :സംസ്ഥാന സർക്കാർ വനിത ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വനിതാദിനാഘോഷങ്ങൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ തിങ്കളാഴ്ച നടക്കും. വനിതാ ദിനാഘോഷങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വിപി നാസർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യ സന്ദേശം നൽകും. അരുവിത്തുറ സെൻ്റ് Read More…

obituary

ഇടയാടിയിൽ ഇ.വി. ജോസഫ് (കുട്ടിച്ചൻ) നിര്യാതനായി

ആനിയിളപ്പ്: ഇടയാടിയിൽ ഇ.വി. ജോസഫ് (കുട്ടിച്ചൻ- 79) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (08/03/2026 ) 12.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.