അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. സംഗീത.എസ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് , അധ്യാപിക അനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Author: editor
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട വിതരണം രണ്ടാം ഘട്ടം തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, ഒ എൽ എൽ ഹൈ സ്കൂൾ പ്രിൻസിപ്പൽ സാജു ജോസഫ് ന് കുടകൾ നൽകിയാണ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, ഡോ മാമ്മൻ, ജെ എഛ് ഐ മനോജ്, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവാനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി Read More…
‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ
പ്രവിത്താനം : ലിംഗസമത്വത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് പുതിയ അധ്യയന വർഷത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ സ്കൂളിൽ എത്തി. ലിംഗ വിവേചനത്തിന്റെ അതിർവരമ്പുകൾ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ ആ മാറ്റം ഉൾക്കൊണ്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപകൽപ്പന ചെയ്ത പുതിയ യൂണിഫോം ഏവരുടെയും ശ്രദ്ധ നേടി. ധരിക്കാൻ സൗകര്യപ്രദമായ പുതിയ യൂണിഫോം തങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. Read More…
നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം
പാലാ: നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് കുടുംബാംഗങ്ങളായ 5 പേർക്ക് പരുക്ക്.ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യൻ ( 27), അരുൺ (27) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ 2 മണിയോടെ പൊൻകുന്നം – പാലാ റൂട്ടിൽ പൈകയ്ക്ക് സമീപമായിരുന്നു അപകടം. കുമളിയിൽ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
നാലമ്പല ദർശന തീർത്ഥാടനം: മുന്നൊരുക്കങ്ങൾ വിലയിരുത്താനായി എംഎൽഎ മാണി സി കാപ്പന്റെ അധ്യക്ഷതയിൽ ജൂൺ 15ന് യോഗം
ജൂലൈ പതിനാറാം തീയതി ആരംഭിക്കുന്ന നാലമ്പല ദർശന തീർത്ഥാടന കാലത്തോടനുബന്ധിച്ച് ഭക്തർക്ക് വേണ്ടി ഒരുക്കേണ്ട സൗകര്യങ്ങളുടെയും ക്രമീകരണങ്ങളുടെയും നിർവഹണം ഉറപ്പാക്കാനും മുന്നൊരുക്കങ്ങൾ നടത്താനും ജനപ്രതിനിധികളുടെയും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരാൻ മാണി സി കാപ്പൻ എംഎൽഎ നിർദ്ദേശം നൽകി. ജൂൺ പതിനഞ്ചാം തീയതി തന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചു കൂട്ടുവാൻ ആണ് എംഎൽഎ, ആർ ഡി ഓയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലത്ത് കഴിഞ്ഞ വർഷങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഭക്തർക്ക് യാതൊരുവിധ Read More…
ഫാത്തിമ സെയതു മുഹമ്മദ് നിര്യാതയായി
ഈരാറ്റുപേട്ട: നടയ്ക്കൽ അറഫാ നഗർ പരേതനായ സെയ്തുമുഹമ്മദിൻ്റെ ഭാര്യ ഫാത്തിമ സെയ്തുമുഹമ്മദ് (86)നിര്യാതയായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10.30 ന് പുത്തൻ പളളി ഖബർസ്ഥാനിൽ. പരേത കോട്ടയം കുമ്മനം കിഴക്കേതിൽ കുടുംബാംഗം. മക്കൾ: പരേതനായ നൗഷാദ്, മഹ്ബൂബ്, നൗഫൽ, സവാദ് ,ജമീൽ, അഫ്സ, നിസാ. മരുമക്കൾ: കൊച്ചുമുഹമ്മദ്, സുബൈർ ,റജീന, റിസാലത്ത് ,സീന ,ഷജ് ല, ബുഷ്റ.
പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി
പാലാ: പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും ഇടതുപക്ഷ വിരുദ്ധ സമീപനത്തിനുമെതിരെയാണ് ബിനുവിനെതിരായ നടപടിയെന്ന് സി.പി.എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി. നേരത്തേ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തത്. Read More…
പനച്ചിപ്പാറ പുത്തൻവീട്ടിൽ ഗോപി പി കെ നിര്യാതനായി
പൂഞ്ഞാർ: പനച്ചിപ്പാറ പുത്തൻവീട്ടിൽ ഗോപി പി കെ (65) അന്തരിച്ചു. ഭാര്യ രമാദേവി മംഗളഗിരി ഇലിപ്പിക്കൽ കുടുംബാംഗം. മകൻ ഗോകുൽ ഗോപി. മരുമകൾ അപർണ. സംസ്കാരം നാളെ (ബുധനാഴ്ച) 2 മണിക്ക് പനച്ചിപ്പാറ നെല്ലിക്കച്ചാൽ ഭാഗത്ത് പുത്തൻവീട്ടിൽ സാബുവിന്റെ വീട്ടുവളപ്പിൽ.
മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റി ഏറ്റുവാങ്ങി
പാലാ . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പുരസ്കാരം ഏറ്റു വാങ്ങി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. 500ന് മുകളിൽ കിടക്കകൾ ഉള്ള ആശുപത്രി വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി Read More…
ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം സ്കൂൾ പ്രധാനഅധ്യാപകരായ സി പ്രദീപ, സിനി മാത്യു എന്നിവർക്ക് കുടകൾ നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ കുടകൾ വിതരണം ചെയ്തത്. മഴക്കാലത്തു നിർധനരായ കുട്ടികൾക്ക് Read More…