pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി; പുതുവെളിച്ചം എന്ന നേത്രദാന കേന്ദ്രത്തിനും തുടക്കം കുറിച്ചു

പാലാ :മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ​ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർ​ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഉത്തമമായ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചു പ്രവർത്തനം നടത്തുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരും മാനസികാരോഗ്യവും സന്തോഷവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന നേത്രദാന കേന്ദ്രം പുതുവെളിച്ചത്തിന്റെ ലോഞ്ചിം​​​ഗും ഡോ. വർഗീസ് .പി .പുന്നൂസ് നിർവഹിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് Read More…

moonilavu

കരുതലിന്റെയും ആശ്വാസത്തിൻ്റെയും തലോടലാണ് ഡോക്ടർമാരുടെ സാന്നിധ്യമെന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർമാരുടെ ദിനമായി ജൂലൈ ഒന്നിന് ഡോക്ടർമാരെ ആദരിച്ചു. ജീവൻ രക്ഷിക്കാനും ആയുർദൈർഘ്യം മെച്ചപ്പെടുത്താനും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തിൻ്റെ സൈനികരാണ് ഡോക്ടർമാർ എന്ന് കുട്ടികൾ അനുസ്മരിച്ചു. നമ്മുടെ ആരോഗ്യത്തിന് അവർ നൽകുന്ന സംഭാവന വളരെ വലുതാണ് എന്ന് കുട്ടികൾ പറഞ്ഞു. ഇടക്ക് കുടുംബാരോഗി കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ജിജി, ഡോ. ശോഭാ ശ്രീ, ഡോ. ബോബി കുര്യൻ എന്നിവരെ സന്ദർശിച്ച് ഡോക്ടേഴ്സ് ദിനത്തിൻ്റെ ആശംസകൾ കുട്ടികൾ Read More…

ramapuram

രാമപുരം കോളേജിൽ പ്രവേശനോത്സവം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഈ വർഷം ഡിഗ്രി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജോബി മാത്യു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ആമുഖപ്രഭാഷണം നടത്തി. ബീജിങ്ങിൽ വച്ച് നടന്ന പാരാപവർ ലിഫ്റ്റിംഗ് ലോകകകപ്പ് മത്സരത്തിൽ 295 kg ഭാരമുയർത്തിക്കൊണ്ട് സ്വർണ്ണമെഡലും ബെസ്റ്റ് ലിഫ്റ്റിംഗ്ൽ Read More…

erattupetta

ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ ഡെലിവറി സെൻ്റർ പ്രവർത്തനം ആരംഭിച്ചു

ഈരാറ്റുപേട്ട: രാജ്യത്ത് തപാൽ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ സ്വതന്ത്ര ഡെലിവറി സെൻ്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം പോസ്റ്റൽ ഡി വിഷനിൽ ആദ്യത്തെ സ്വതന്ത്ര തപാൽ വിതരണം കേ ന്ദ്രമാണ് ഐ.ഡി.സി ) ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ഡിവിഷൻ തപാൽ സുപ്രണ്ട് സ്വാതിരത്ന ഐ.പി ഓ എസ്. എസ് ഉദ്ഘാടനം ചെയ്തു.പാലാ സബ് ഡിവിഷണൽ ഇൻസ്പക്ടർ എസ്.ജെ ശരത് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ,അരുവിത്തുറ, നടയ്ക്കൽ, പൂഞ്ഞാർ ,തിടനാട്’ എന്നീ പോസ്റ്റോഫീസിലേക്കുള്ള Read More…

kozhuvanal

ജനപ്രിയ ഡോക്ടർക്ക് കൊഴുവനാൽ സ്കൂളിൻ്റെ ആദരം

കൊഴുവനാൽ: ദേശീയ ഡോക്ടേഴ് ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ലെ വിദ്യാർഥികൾ കൊഴുവനാൽ ടൗണിലെ ജനപ്രിയ ഡോക്ടർ ഡോ. ജീവാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സി.ജൂബി തോമസ് ,ഷാലറ്റ് അഗസ്റ്റിൻ, ജസ്റ്റിൻ ജോസഫ് , വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, ക്രിസ് വിൻ ജയ്സൺ തുടങ്ങിയവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് അലൻ മാത്യു, റയാൻ അൽഫോൻസ് സോജി , ആരോൺ റോജി, അഭിജ പി., ജ്യോതിസ് ജോയി, ആഗ്നസ് മരിയ, Read More…

aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവത്തിന് തുടക്കമായി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വൈസ് Read More…

obituary

കളപ്പുരക്കൽപറമ്പിൽ കെ. എഫ് ഡോമിനിക് (തൊമ്മി) അന്തരിച്ചു

പൂഞ്ഞാർ : പയ്യാനിത്തോട്ടം കളപ്പുരക്കൽപറമ്പിൽ കെ. എഫ് ഡോമിനിക് (തൊമ്മി -92) അന്തരിച്ചു. സംസ്കാരം നാളെ (ബുധനാഴ്ച ) ഉച്ചകഴിഞ്ഞു 2:30ന് ഭവനത്തിൽ ആരംഭിച്ച്, പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ, പരേതയായ ചിന്നമ്മ, കുന്നോന്നി പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോസ് ഡോമിനിക്, ഔസേപ്പച്ചൻ ഡോമിനിക്, ബെന്നി ഡോമിനിക്, ബിജി ഡോമിനിക്, ബിനു ഡോമിനിക്, രാജേഷ് ഡോമിനിക്. മരുമക്കൾ : ബീന കീപ്പുറം, കടപ്ലാമറ്റം, ജിൻസി നെടുംതകിടി, കൊരട്ടി, ഡെയ്സി താന്നിക്കൽ, കുറുമണ്ണ്, ബിൻസ കടവനാട്ട്, Read More…

kottayam

വസന്ത് സിറിയക് തെങ്ങുംപള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കോട്ടയം : ഇൻഡ്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി അഡ്വ: വസന്ത് സിറിയക് തെങ്ങുംപള്ളി (കാഞ്ഞിരപ്പള്ളി ) നിയമിച്ചു. ചാനൽ ചർച്ചകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ്, ഹൈക്കോടതി അഭിഭാഷൻ, മൊട്ടിവേഷനൽ ട്രെയിനർ, കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അയ്യങ്കാളി സാഹിത്യ പുരസ്ക്കാരം സ്വന്തമാക്കിയ വസന്ത് “മിയാ കുൽപ്പ “എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പാലാ പൈക കുറ്റിക്കാട്ട് മേഘ ബിനോയ് ഭാര്യ Read More…

pala

പ്രളയ ഭീഷണിയിൽ നിന്നും മീനച്ചിൽ നദീതീരത്തെ സംരക്ഷിക്കപ്പെടണം; കേരള കോൺഗ്രസ് (എം) മേഖലാതല സിമ്പോസിയം നടത്തി

പാലാ: മീനച്ചിൽ നദീതടത്തിൽ തുടർച്ചയായി ഉണ്ടാവുന്ന പ്രളയഭീഷണികളിൽ നിന്നും പാലാ നഗരപ്രദേശത്തെയും മീനച്ചിൽ നദീതടത്തെയും സംരക്ഷിക്കുവാൻ മുൻഗണനാ പദ്ധതി ഉണ്ടാവണമെന്ന് കേരള കോൺഗ്രസ്സ് (എം) പാലായിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മേഖലാതല സിമ്പോസിയം മീനച്ചിൽ താലൂക്ക് സഹകരണ എംപ്ലോയീസ് കോൺഫറൻസ് ഹാളിൽ ജോസ് കെ മാണി എം പി ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് Read More…

melukavu

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം നാളെ

മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം ജൂലൈ 1 ന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവഹിക്കും. പ്രിൻസിപ്പാൾ ഡോ.ഗിരീഷ്കുമാർ ജി.എസ്. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് കോണുകുന്നേൽ മുഖ്യപ്രഭാഷണം നടത്തും. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിബി പ്ലാത്തോട്ടം,മാതാപിതാക്കൾ, വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ പങ്കെടുക്കും.