obituary

പനവേലിൽ ശോശാമ്മ സാമുവേൽ നിര്യാതയായി

കാഞ്ഞിരപ്പള്ളി: പാറത്തോട് പനവേലിൽ ശോശാമ്മ സാമുവേൽ(89) അന്തരിച്ചു. ഭർത്താവ്: സാമുവേൽ(റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ). സംസ്‌കാരം ശനിയാഴ്ച (5/ 07/ 2025) ഒൻപതിന് പാറത്തോട് ബ്രദറൺ സഭാഹാളിലെ ശുശ്രൂഷക്കുശേഷം 12.30-ന് വണ്ടൻപതാലിൽ സഭാ സെമിത്തേരിയിൽ. മക്കൾ: എബ്രാഹം സാമുവേൽ, ജോൺ സാമുവേൽ (യുഎസ്എ), ഐസക്ക് സാമുവേൽ (യുഎസ്എ), ഷേർലി ജോൺ, വിൻസെന്റ് സാമുവേൽ (യുഎസ്എ). മരുമക്കൾ: പരേതയായ മേരിക്കുട്ടി എബ്രാഹം (പാലാ), നാൻസി ജോൺ (പാണ്ടനാട്), ബ്ലസി ഐസക്ക് (റാന്നി), ജോൺ വറുഗീസ്(പള്ളിയമ്പിൽ, അരീപ്പറമ്പ്, കോട്ടയം), ജെസി വിൻസെന്റ് (പെരുമ്പാവൂർ).

pala

മുണ്ടുപാലം പള്ളിയിൽ ദുക്റാന തിരുനാളിൽ ചട്ടയും മുണ്ടും അണിഞ്ഞ് അമ്മമാർ

പാലാ: മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് തോമാസ്ലീഹായുടെ നാമത്തിലുള്ള മുണ്ടുപാലം പള്ളിയിൽ ദുക്റാന തിരുനാൾ വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. തിരുന്നാളിനോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയും ലദീഞ്ഞും പ്രദക്ഷിണവും നേർച്ച വിതരണവും നടത്തി. പൗരാണിക വസ്ത്രമായ ചട്ടയും മുണ്ടും ധരിച്ച് കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും പങ്കാളിത്തം ഏറെ ശ്രധേയമായി. വികാരി ഫാ.ജോസഫ് തടത്തിൽ, ഫാ. ജോസഫ് അലഞ്ചേരി , കൈക്കാരൻ സാബു തേനമ്മാക്കൽ, തോംസൺ കണ്ണംകുളം, ഷൈജി പാവന, ജോയി പുളിക്കക്കുന്നേൽ, സൗമ്യ പാവന തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം Read More…

pala

ശുചീകരണ ബോധവൽക്കരണ ക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു

പാലാ : രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കേന്ദ്ര മന്ത്രിയും സിനിമാതാരവുമായ ശ്രീ സുരേഷ് ഗോപി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാബു കൂടപ്പാട്ട് CMI സ്വാഗത പ്രസംഗം നടത്തി.ഭാരത പെട്രോളിയം കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ശങ്കർ Read More…

ramapuram

പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) സംയുക്ത ആഭിമുഖ്യത്തിൽ ‘പരിസ്ഥിതി സംരക്ഷണവും പരിരക്ഷയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു. മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തിയ പ്രോഗ്രാമിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോർഡിനേറ്റർ Read More…

general

കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം നേതൃ സമ്മേളനം

അയർക്കുന്നം :കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ്‌ ആന്റണി തുപ്പലഞ്ഞിയുടെ അധ്യക്ഷതയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധമായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ്‌ കാവുകാട്ട്,സാബു ഒഴുങ്ങാലിൽ, എ. സി ബേബിച്ചൻ,ബെന്നി കോട്ടപ്പള്ളി,ജെ സി തറയിൽ,അശ്വിൻ പടിഞ്ഞാറേക്കര, ലാൻസി പെരുന്തോട്ടം, ബിനോയ്‌ Read More…

chemmalamattam

ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ദന്ത ഡോക്ടർമാരായ ഡോ. രഞ്ജിത് ജോർജ് ഡോക്ടർ അൽഫോൻസ് ബേബി എന്നിവർക്കാണ് സ്കൂൾ ഹാളിൽ വിദ്യാർത്ഥികൾ ആദരവ് നല്കിയത്. തുടർന്ന് ദന്തസംരക്ഷണത്തെ കുറിച്ചും ദന്ത-രോഗങ്ങളെ കുറിച്ചും ഡോക്ടർമാർ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകരായ ജിജി ജോസഫ്, അജു ജോർജ്, ഹണി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നല്കി.

kuravilangad

സയൻസ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം നാളെ

കുറവിലങ്ങാട് : ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നാളെ (ജൂലൈ 3) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളാകും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ സംസ്ഥാന സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റിയുടെ Read More…

kuravilangad

ദേവമാതായിൽ വിജ്ഞാനോത്സവം

കുറവിലങ്ങാട്: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം കുറവിലങ്ങാട് ദേവമാതാ കോളേജിൽ സമുചിതമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളും അവരുടെ മാതാപിതാക്കളും കോളേജിലെ അധ്യാപക അനധ്യാപക ജീവനക്കാരും സന്നിഹിതരായിരുന്നു. ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് അക്ഷരദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി കവളമാക്കൽ, Read More…

kottayam

ഡോക്ടർമാരിലൂടെ പ്രവർത്തിക്കുന്നത് ദൈവത്തിൻ്റെ കരങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം: ദൈവത്തിൻ്റെ കരങ്ങളാണ് ഡോക്ടർന്മാരിലൂടെ പ്രവർത്തിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സ്നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണവും ഡോക്ടർമാർക്കുള്ള ആദരവുസമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടർമാരിൽ ദർശിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർന്മാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി എം കെ സിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷെഫ് Read More…

poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം

പൂഞ്ഞാർ: 108ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഭാഗമായ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം. ആഡിറ്റോറിയത്തിൽ നടന്ന സമൂഹപ്രാർത്ഥനക്കുശേഷം ഭക്തർ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് വലിയമ്പലത്തിനുള്ളിലേക്ക് കടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്‌ജു അനന്തഭദ്രത്ത് സ്കന്ദ ശക്തി പൂജക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ശാഖായോഗം ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. എല്ലാ മാസവും ആദ്യത്തേതും മൂന്നാമത്തേയും ചൊവ്വാഴ്ച്ചകളിൽ ക്ഷേത്രത്തിൽ സ്കന്ദശക്തി പൂജയുണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം തന്ത്രിയും Read More…