poonjar

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി

പൂഞ്ഞാർ : കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന, പിണറായി വിജയൻ സർക്കാരിന്റെ, ജനവിരുദ്ധ നയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടും, വിവിധ പഞ്ചായത്തുകളെ തമ്മിൽ ബെന്ധിപ്പിക്കുന്ന, പൂഞ്ഞാർ – വെട്ടിപ്പറമ്പ് – ആനിയിലാപ്പ് റോഡ്, കൈപ്പള്ളി – എന്തയാർ എന്നീ PWD റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളോട്, സ്ഥലം MLA കാണിക്കുന്ന അനാസ്‌ഥ അവസാനിപ്പിക്കണമെന്നും അവശ്യപെട്ടുകൊണ്ട് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, Read More…

general

വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകസമാധാന പ്രാർത്ഥന നടത്തി

വെള്ളികുളം: പരിശുദ്ധ പിതാവ് ലയോ മാർപാപ്പയുടെയും കെ.സി.ബി.സി.യുടെയും ആഹ്വാനമനുസരിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകസമാധാന പ്രാർത്ഥന നടത്തി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധം മൂലം വേദന അനുഭവിക്കുന്ന ജനതയോട് ഇടവകസമൂഹം തിരിതെളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പീഡയനുഭവിക്കുന്ന ജനസമൂഹത്തെ സമർപ്പിച്ചുകൊണ്ട് കുരിശിന്റെ വഴി പ്രാർത്ഥനയും ആരാധനയും നടത്തി. യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും അതിൻ്റെ പരിണിതഫലം അസമാധാനവും അസന്തുഷ്ടിയുംമാണ് എന്ന് വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു. യുദ്ധം മൂലം പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: രാവിലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ.എം.ചാണ്ടിക്ക് ( 74) പരുക്കേറ്റു. അല്ലാപ്പാറ ഭാ​ഗത്ത് വച്ച് രാവിലെ ​6 മണിയോടെയായിരുന്നു അപകടം. നടന്നുപോയ ആളെ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു വീണു ബൈക്ക് യാത്രികൻ ഇടമറുക് സ്വദേശി ബെർലിൻ ജോർജിനു ( 22) പരുക്കേറ്റു. രാവിലെ വലവൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നു Read More…

obituary

പന്തലാനിക്കൽ മേഴ്സി സണ്ണി നിര്യാതയായി

കൊണ്ടൂർ: പന്തലാനിക്കൽ മേഴ്സി സണ്ണി (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കളത്തൂക്കടവ് കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ്: സണ്ണി ജോസഫ്. മക്കൾ: സോജൻ (ഇൻഫോപാർക്ക് കൊച്ചി), സാനിയ (കാരിത്താസ് ആശുപത്രി തെള്ളകം).

general

അഖില തിരുവിതാംകൂർ മല അരയ മഹാസഭ ഭാരവാഹികൾ

തൊടുപുഴ : അഖിലതിരുവിതാംകൂർ മല അരയ മഹാസഭ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡൻ്റ് കെ ബി ശങ്കരൻ്റെ അദ്ധ്യക്ഷയിൽ നടന്നു. ജനറൽ സെക്രട്ടറി പി കെ ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി പി ബി ശ്രീനിവാൻ വരവുചെലവു കണക്കുകളും 2026-27 വർഷത്ത ബഡ്ജറ്റും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായി പി എസ് മോഹൻദാസ് പഴുമല (പ്രസിഡൻ്റ്) പി എൻ ശശി മുരിക്കുംവയൽ, (വൈസ്. പ്രസിഡന്റ്) പി കെ ശശി ഇടുക്കി (ജനറൽ സെക്രട്ടറി) റ്റി ഐ ലീല, പാല Read More…

poonjar

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ സൗജന്യ മെൻസ്ട്രൽ കപ്പ്‌ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി

പൂഞ്ഞാർ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വിദ്യാർഥിനികൾക്കായി ഹരിത കേരളം മിഷന്റെയും കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സൗജന്യ മെൻസ്ട്രൽ കപ്പ്‌ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ. ആനി ജൂലി ജോസഫ് സ്വാഗതം ആശംസിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. എം വി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.വിഷ്ണു പ്രസാദ് ഹരിത കേരളം മിഷൻ ഈരാറ്റുപേട്ട ബ്ലോക്ക് കോഡിനേറ്റർ വിഷയാവതരണം നടത്തി. ജെയ്നാ ജയിംസ് -ഹരിത Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് കാർഡ്

പാലാ . ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് പ്രിവിലേജ് കാർഡ് ലോംഞ്ച് ചെയ്തു. പിങ്ക് കാർഡ് എടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി.ലബോറട്ടറി , റേഡിയോളജി സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പ്, ഐപി സേവനങ്ങൾ എന്നിവയിൽ പ്രത്യേക ഇളവുകൾ ലഭിക്കും. ചർമ്മസംരക്ഷണത്തിനായുള്ള ചികിത്സകൾക്കായി ഡെർമറ്റോളജി വിഭാ​ഗത്തിൽ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുർവേദ വിഭാ​ഗത്തിൽ ആയുർവേദ വെൽനെസ് പാക്കേജിന് 20 ശതമാനവും, ആയുർവേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും, ​​​ഗൈനക്കോളജി സംബന്ധമായ Read More…

obituary

പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി

വെയിൽകാണാംപാറ: പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വെയിൽകാണാംപാറയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വെയിൽകാണാംപാറയിലുള്ള ജോസഫിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അടുക്കം സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് ഉലഹന്നാൻ. മക്കൾ: അപ്പച്ചൻ, റോസമ്മ, ബേബി, ജോസഫ്, തോമാച്ചൻ, മാത്തുച്ചൻ, സേവ്യർ, മോളി. മരുമക്കൾ: വത്സമ്മ കളപ്പുരയ്ക്കൽ (ഇടാട്), അപ്പച്ചൻ വെട്ടുകല്ലിൻപുറത്ത് (പൂഞ്ഞാർ), ജെസി പനച്ചിക്കവയലിൽ (തീക്കോയി), മാഗി തയ്യിൽ (തിടനാട്), ലൗലി മുത്തനാട്ട് (തീക്കോയി), ബിനു Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതാദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക വനിതാ ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. വനിതകൾക്കായി പ്രത്യേക ഇളവുകളോടെ വിവിധ ആരോ​ഗ്യപരിശോധന പാക്കേജുകളും ചികിത്സാസേവനങ്ങളും ലഭ്യമാകുന്ന പിങ്ക് പ്രിവിലേജ് കാർഡിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. സമൂഹത്തിൽ ഏത് മേഖലയിലും മികവ് തെളിയിക്കുന്ന വനിതകൾക്കുള്ള ആ​​ദരവ് കൂടിയാണ് പിങ്ക് പ്രിവിലേജ് കാർഡ് സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേ​​ഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിം​ഗ് Read More…

general

അരുവിത്തുറയിൽ വച്ച് നടന്ന സീറോ മലബാർ സമുദായ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളികുളം ഇടവകയുടെ പങ്കാളിത്തം ശ്രദ്ധേയമായി

വെള്ളികുളം: സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് അരുവിത്തുറയിൽ വെച്ച് നടന്ന സമുദായ സമ്മേളനത്തിൽ വെള്ളികുളം ഇടവകയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഇടവകയിലെ വാർഡ് പ്രതിനിധികൾ,കുടുംബ കൂട്ടായ്മ ഭാരവാഹികൾ, സൺഡേ സ്കൂൾ അധ്യാപകർ ,എ.കെ.സി.സി, മാതൃവേദി , പിതൃവേദി , എസ്.എം.വൈ. എം , സ്വാശ്രയ സംഘം. സംഘടനകൾ തുടങ്ങിയ സംഘടന പങ്കാളിത്തവും സജീവമായിരുന്നു. ഇടവകയിൽ നിന്ന് 150 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമുദായശക്തീകരണ പ്രവർത്തനങ്ങളോട് ഇടവക കൂട്ടായ്മ Read More…