general

കേരള കോൺഗ്രസ് (എം) ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ: ജോസ് കെ മാണി എം.പി

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും. എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇന്ന് ജോസ്.കെ.മാണി ഇടുക്കിയിൽ നേരിട്ടെത്തി നടത്തിയത്. മന്ത്രി റോഷി നയിക്കുന്ന ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.

kuravilangad

മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള 2024-2045 -ലെ അവാർഡു ജേതാവായ റെനീഷ് തോമസിനെ ആദരിച്ചു

കുറവിലങ്ങാട്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള 2024-2045 -ലെ അവാർഡു ജേതാവായ റെനീഷ് തോമസിനെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി ആദരിച്ചു. മികച്ച യൂണിറ്റിനുള്ള അവാർഡും ദേവമാതാ കോളേജിന് ലഭിച്ചതിനുള്ള അനുമോദനവും കോളേജ് പ്രിൻസിപ്പാ ളിനെ അറിയിച്ചു.

cherpunkal

എൻ.എസ്. എസ്. ബെസ്റ്റ് യൂണിറ്റ് അവാർഡ് ചേർപ്പുങ്കൽ, ബി വി എം കോളേജിന്

കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ബെസ്റ്റ് എൻ എസ് എസ് യൂണിറ്റ് അവാർഡ് ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് കരസ്ഥമാക്കി. ഈ കോളേജിലെ സോഷ്യൽ വർക്ക്‌ വിഭാഗത്തിലെ അദ്ധ്യാപകൻ ശ്രീ ജിബിൻ അലക്സിന് ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡും ലഭിച്ചു. ഇന്നലെ അമലഗിരി ബി കെ കോളേജിൽ വച്ച് നടന്ന അവാർഡുദാന ചടങ്ങിൽ ബഹുമാന്യ സാമൂഹികക്ഷേമ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. ഫാ. Read More…

general

അക്ഷരം മ്യൂസിയം തുടർഘട്ടങ്ങളുടെ നിർമ്മാണോദ്ഘാടനം 14 ന്

കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തെ സ്ഥലത്ത് കേരള സർക്കാരിന്‍റെ ധനസഹായത്തോടെ നിർമിച്ച അക്ഷരം ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് മാര്‍ച്ച് 14ന് തുടക്കം കുറിക്കും. രാവിലെ 11 ന് അക്ഷരംമ്യൂസിയം വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. എസ്. പി. സി. എസ് പ്രസിഡന്‍റ് അഡ്വ. പി. കെ ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. Read More…

ramapuram

‘ഇണമൈ’ എംജി യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം

രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലാമേള “ഇണമൈ” യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്റ്റിനോസ് കോളേജിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങളോടൊപ്പം 17 A Grade നേട്ടങ്ങളും കരസ്ഥമാക്കി. വിജയികളെ സിനിമാതാരം മിയാ ജോർജ് പ്രത്യേകം അഭിനന്ദിച്ചു. ഓൺ ദി സ്പോട് പെയിന്റിംഗ് മത്സരത്തിൽ ശ്രാവൺചന്ദ്രൻ ടി.ജെ. ഒന്നാം സ്ഥാനം നേടി. ഇതുകൂടാതെ ക്ലെയ് മോഡലിങ് മത്സരത്തിൽ രണ്ടാം സ്ഥാനവും പോസ്റ്റർ ഡിസൈനിങ് Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സന്തോഷിന് ( 61 ) പരുക്കേറ്റു. രാവിലെയായിരുന്നു അപകടം. ചേർത്തല വച്ച് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർത്തല സ്വദേശി അമൽരാജിന് ( 21 ) പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് സിലോൺ കവല വച്ച് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു തലയോലപ്പറമ്പ് സ്വദേശി ജോർജ് വർക്കിക്ക് ( 61 ) Read More…

general

വാഴവിത്ത് വിതരണം നടത്തി

കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന മഞ്ചേരി കുള്ളൻ വാഴവിത്തുകളുടെ കൂട്ടിക്കൽ ടൗൺ വാർഡുകളിലെ വിതരണോദ്ഘാടനം വെട്ടിക്കാനം വാർഡ് മെമ്പർ ഷീബ ആബ്ദിൻ നിർവ്വഹിച്ചു. ടൗൺ വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മുഹമ്മദ് സാദിക്,കൃഷി ഓഫീസർ രമ്യ, കൃഷി അസിസ്റ്ററ്റ് അഖിൽ എന്നിവർ സന്നിഹിതരായിരുന്നു. ഒരു വാർഡിൽ ആയിരം ഗുണമേൻമയുള്ള ആയിരം വിത്തുകളാണ് 100 ശതമാനം സബ്സിഡിയോടു കൂടി വിതരണം Read More…

erattupetta

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ ടെൻഡറായി

ഈരാറ്റുപേട്ട: 2022-23 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൾ എംഎൽഎ അറിയിച്ചു. ഈ മാസം 25ആം തീയതി വരെ ടെണ്ടറുകൾ സമർപ്പിക്കാൻ കഴിയും. 28ആം തീയതി ടെൻഡർ ഓപ്പൺ ചെയ്യും,ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും എന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഭാഗത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള 50 Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭയിൽ 11.68 കോടിയുടെ മിച്ച ബജറ്റ് : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന

ഈരാറ്റുപേട്ട: അടിസ്ഥാന സൗകര്യ വികസനത്തിനും മാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകിക്കൊണ്ട് ഈരാറ്റുപേട്ട നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 11,68,70,061 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ കൗൺസിൽ ഹാളിൽ അവതരിപ്പിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ. വി. പി. നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു അവതരണ യോഗത്തിൽ വികസനകാര്യ ചെയർപേഴ്സൺ അഫ്സൽ വി. നൗഷാദ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഇൽമുന്നിസ ഷാഫി, ആരോഗ്യകാര്യ ചെയർപേഴ്സൺ റൈന എം.എം., മരാമത്തുകാര്യ ചെയർപേഴ്സൺ തസ്ലീൻ സിറാജ്, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതു ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും രാഷ്ട്രീയ പകപോക്കലിനും എതിരെ യു. ഡി. എഫ്. പ്രതിക്ഷേധ മാർച്ചും ധർണ്ണയും

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും രാഷ്ട്രീയ പകപോക്കലിനും എതിരെയും പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനങ്ങൾ ആട്ടിമറിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും യു. ഡി. എഫ്. സമരത്തിലേയ്ക്ക്. സമരപരിപാടികളുടെ ഭാഗമായി യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പഞ്ചായത്ത് കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾ ബാഹ്യശക്തികൾ അട്ടിമറിക്കുകയാണെന്ന് യു. ഡി. എഫ് നേതാക്കൾ പറഞ്ഞു.കമ്മിറ്റികളിൽ എല്ലാ വിഷയങ്ങളിലും Read More…