കൊഴുവനാൽ: കൊഴുവനാൽ SJNHSS പൂർവ്വ വിദ്യാർത്ഥിയും ജനപ്രിയ കർഷകനുമായ ജോബി മാനുവൽ ചൊള്ളം പുഴയെ മാതൃ വിദ്യാലയം ആദരിച്ചു. കർഷകദിനത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ശ്രീ ജോബി മാനുവലിനെ പൊന്നാട അണിയിച്ചു. പാലമ്പ്ര അസംഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ നെൽസൺ മാത്യു ആശംസ പ്രസംഗം നടത്തി. അധ്യാപിക ദിവ്യ ട്രീസ ഷാജി സ്കൂൾ ലീഡർ ആര്യനന്ദന എ.കെ., തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ബിബിൻ മാത്യു, മിനിമോൾ ജേക്കബ്ബ്, ലിറ്റി. കെ.സി, സിൽജി Read More…
Author: editor
‘ശംഖൊലി 2025 ‘ സംഘടിപ്പിച്ചു
പാലാ : രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ,രാമപുരം,പൂഞ്ഞാർ ഖണ്ഡ് കളുടെ ആഭിമുഖ്യത്തിൽ അഖണ്ഡ ഭാരത ദിനം ‘ ശംഖൊലി 2025 ‘ വിദ്യാർത്ഥി സംഗമം കൊല്ലപ്പളി അന്തിനാട് ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാലാ രൂപത DFC,KLM,കെയർ ഹോംസ് ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം അധ്യക്ഷത വഹിച്ച വിദ്യാർത്ഥി സംഗമത്തിൽ മീനച്ചിൽ ഖണ്ഡ് പ്രചാർ പ്രമുഖ് മഹേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ ജിഗി മാഷ് മുഖ്യ പ്രഭാഷണം Read More…
മുരിക്കന്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരിച്ച് പാലാ രൂപത
പാലാ: മാര്‍ ജേക്കബ്ബ് മുരിക്കന്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരണവുമായി പാലാ രൂപത. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിലും ഭരണങ്ങാനം പള്ളിയിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും മുരിക്കന്‍ പിതാവ് എന്തുകൊണ്ട് പങ്കെടുത്തില്ലെന്നുള്ള വിശദീകരണമാണ് രൂപത പുറത്തുവിട്ടത്. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് രൂപതയുടെ പ്രതികരണം. രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കലാണ് ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് രൂപതയുടെ ഒഫീഷ്യല്‍ സമൂഹമാധ്യമ പേജില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ: പ്ലാറ്റിനം ജൂബിലി: രൂപതയുടെ അറിയിപ്പ് പാലാ രൂപതയുടെ Read More…
എറണാകുളത്ത് ഈരാറ്റുപേട്ട സ്വദേശിയായ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ ഡോക്ടറെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ഡോക്ടർ മീനാക്ഷി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് Read More…
സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സ്കൂൾ
വെള്ളികുളം :സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാരത മണ്ണിനെ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനികൾ സമരവീര്യ പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രമാണ് നമ്മുടേത്. ബ്രിട്ടീഷ് പട്ടാളക്കാരുടെ തോക്കിനു മുമ്പിൽ നെഞ്ചുവിരിച്ച് ജയ് ഭാരത് മാതാ കീ എന്ന് വിളിച്ച് കറയറ്റ ദേശസ്നേഹവും ത്യാഗോജ്വലമായ ആത്മസമർപ്പണവും നടത്തിയവരാണ് സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി. ഭാരതത്തിൻറെ ഭാവി തലമുറ എന്ന നിലയിൽ വിദ്യാർത്ഥികൾ Read More…
രാമപുരം കോളേജിൽ നവാഗത ദിനാഘോഷം നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ നവാഗത ദിനാഘോഷം നടത്തി. യുവത്വം തുടിക്കുന്ന നിരവധി ആഘോഷ പരിപാടികളാണ് നവാഗതർക്കായി സംഘടിപ്പിച്ചത്. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പ്രകടമാക്കിയ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. കോളേജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ നവാഗത ദിനാഘോഷം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ജോസഫ് ആലഞ്ചേരിൽ, സ്റ്റാഫ് കോഡിനേറ്റർമാരായ ഷീബ തോമസ് , Read More…
ശ്വേത പ്രസിഡൻ്റ്, കുക്കു സെക്രട്ടറി; അമ്മയുടെ ഭരണം ഇനി വനിതകൾ നിയന്ത്രിക്കും
താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനമായി വോട്ട് ചെയ്തത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഇരുതാരങ്ങളും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഇന്ത്യാ രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം” എന്ന മുദ്രാവാക്യമുയർത്തി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ഒ പി എ സലാം യുവ സംഗമം ഉദ്ഘാടനം ചെയ്തു. AIYF കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡൻറ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സെക്രട്ടറി R രതീഷ് സ്വാഗതം പറഞ്ഞു. Read More…
ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു
തിടനാട് : ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിച്ചു. പ്രോഗ്രാം ഓഫീസർ ഐഷ സാലി എസ് ന്റെ അധ്യക്ഷയതയിൽ ചേർന്ന പരിപാടിക്ക് കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി എം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എൻ എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷുക്കൂർ വോളന്റീർ സെക്രട്ടറി ഫാത്തിമ റഷീദ് എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു. സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് Read More…
യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി
കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡണ്ട് അമൽ മത്തായി പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ജോസഫ് സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല, യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ, ടോജോ പാലക്കൽ,സജിൻ മാത്യു, ബേസിൽ, ജോർജ് തെക്കുമ്പുറം, ജിൻസൺ കൊച്ചുപുരക്കൽ, അനീഷ് തറപ്പിൽ, രഞ്ജിത് സെബാസ്റ്റ്യൻ, ക്രിസ്റ്റി ബെന്നി, ജിന്റോ കുടിലിൽ, Read More…











