aruvithura

ലയൺസ് ക്ലബ് ഓഫ് ആരുവിത്തുറയുടെ നേതൃത്വത്തിൽ ദീപിക ഭാഷാ പദ്ധതി നടത്തപ്പെട്ടു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് ആരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തപെട്ടു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ് സി സിയുടെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കലും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു. ക്ലബ് ട്രെഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, വൈസ് പ്രസിഡന്റ്മാരായ ജോജോ പ്ലാത്തോട്ടം, ഡിജോ Read More…

general

എസ്എൻഡിപി എച്ച്എസ്എസ് കിളിരൂരിന് പൊൻതിളക്കം

എസ്എൻഡിപി എച്ച്എസ്എസ് കിളിരൂരിന് പൊൻതിളക്കം. മഹാരാഷ്ട്രയിൽ വച്ച് നടന്ന ഓൾ ഇന്ത്യ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീമിൽ അംഗമായ കിളിരൂർ എസ്എൻഡിപി എച്ച് എച്ച് എസ് ലെ അഭിമാന കായിക താരം അമീർ മുഹമ്മദിന് സ്കൂൾ മാനേജ്മെന്റ്, പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ആശംസകൾ അറിയിച്ചു.

kottayam

അധ്യാപക നിയമനം, സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നു: അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളോട് സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നതായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. ആയിരക്കണക്കിന് അധ്യാപകർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ ഒരു ആനുകൂല്യവും കൈയ്യടക്കാൻ മാനേജ്മെൻ്റുകൾ ഒന്നും ശ്രമിക്കുന്നില്ല. സർക്കാരാണ് ഈ പേര് Read More…

pala

നമ്മള്‍ മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവരാകണം : മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്

പാലാ: കുടുംബങ്ങളില്‍ സ്വര്‍ഗീയ അനുഭവം നിറഞ്ഞുനില്‍ക്കണമെങ്കില്‍ നാം മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ ആകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ളാലം പഴയപള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഒരുക്കമായുള്ള മരിയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വരത്തിന് കാതോര്‍ത്തവളാണ് മറിയം. അതിനാല്‍ മറിയത്തിന്റെ മാധ്യസ്ഥ്യം നാം തേടുമ്പോള്‍ അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍ എന്ന മാതൃകയില്‍ ദൈവത്തിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് ശക്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പ്രാര്‍ഥന ഇല്ലാതാകുന്നതാണ് Read More…

Health

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം: മന്ത്രി വീണാ ജോര്‍ജ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കേണ്ടതാണ്. Read More…

general

മേലുകാവ്,മൂന്നലവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം ,ഫിറ്റ്നസ് സെന്റർ : 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

മേലുകാവ് പഞ്ചായത്തിൽ വലിയമംഗലത്തും, മൂന്നിലവ് പഞ്ചായത്തിൽ കളത്തൂക്കടവ് പിഎച്ച്എസിയോട് ചേർന്നുള്ള സ്ഥലത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിത വികസന കേന്ദ്രത്തിനോട് ചേർന്ന് ഫിറ്റ്നസ് സെന്ററിൽ കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് അറിയിച്ചു. വലിയ മംഗലത്ത് റോഡിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി നവീകരിച്ച് ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്കിൽ അറിയിച്ചിട്ടുണ്ട്. Read More…

ramapuram

രാമപുരം കോളേജിൽ ഓണാഘോഷം ഏഷ്യനെറ്റിനൊപ്പം

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷം ഓഗസ്റ്റ് 26 ചൊവ്വ 10:00 ന് കോളേജ് അങ്കണത്തിൽ നടക്കും. ഇത്തവണത്തെ ആഘോഷപരിപാടികൾ കോളേജും ഏഷ്യനെറ്റും സംയുക്തമായാണ് നടത്തപ്പെടുന്നത്. കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന ഓണം ഘോഷയാത്രയും, ഇരുനൂറോളം വിദ്യാർഥിനികളും, അധ്യാപികമാരും പങ്കെടുക്കുന്ന മെഗാ തിരുവാതിരയും, വടംവലി ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. Read More…

mundakkayam

വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം: പി സി തോമസ് എക്‌സ് എം പി

മുണ്ടക്കയം: വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും മലയോരമേഖലയിലെ കര്‍ഷകരെ രക്ഷിക്കുന്നതിന് ശ്വാശ്വത പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ് എക്‌സ് എം പി. ആവശ്യപ്പെട്ടു. മുണ്ടക്കയം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കണ്ണിമല മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണ് കര്‍ഷകരെ ദ്രോഹിക്കുവാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും കര്‍ഷകരെ സഹായിക്കുന്ന കേരളാ കോണ്‍ഗ്രസ് നയം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം Read More…

Blog crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികന് 10 വർഷം കഠിനതടവും 35000/- രൂപ പിഴയും

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിലെ പ്രതി കടനാട്, പിഴക് മുഖത്തറയിൽ കരുണാകരൻ (74) എന്നയാളെ 10 വർഷം കഠിന തടവിനും,35000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 30,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 23/11/24 ൽ ആയിരുന്നു കേസിന് Read More…

erattupetta

കരുണ പാലിയേറ്റീവ് പുതിയ കെട്ടിടത്തിന്റേയും ഫിസിയോ തെറാപ്പി യൂനിറ്റിന്റേയും ഉദ്ഘാടനം 12 ന്

ഈരാറ്റുപേട്ട: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി നാടിന്റെ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭമായ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും, നിർമ്മാണം പൂർത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 12 ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും. വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി സ്റ്റാപ്പിൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൻ സുഹ്റ Read More…