Accident

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപം ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരു മരണം. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് ആണ് മരിച്ചത്. അപകടത്തിൽ അഭിജിത്തിൻ്റെ സഹോദരി ആതിര (30), ദീപു ഗോപാലകൃഷ്ണൻ (33) എന്നിവർക്ക് പരുക്കേറ്റു.ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ കാഞ്ഞിരപ്പള്ളി ​ഗവ.ആശുപത്രിക്ക് എതിർവശമായിരുന്നു അപകടം.

obituary

കട്ടത്തറ മേരി ജോർജ് നിര്യാതയായി

അരുവിത്തുറ : കട്ടത്തറ മേരി ജോർജ് (75) നിര്യാതയായി.  ഭൗതികശരീരം ഇന്ന് ശനിയാഴ്ച 1.30ന് ( 30.08.2025) അൽഫോൻസാനഗറിലുള്ള സഹോദരി പുത്രൻ ജോയി കുന്നത്ത്പറമ്പിലിൻ്റെ വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ 4.30 ന് ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

pala

സഹകരണ ജീവനക്കാർ ഇന്ന് ധർണ്ണ നടത്തും

പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ ഇന്ന് പ്രതിക്ഷേധ ധർണ്ണ നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടക്കുന്ന ധർണ്ണ അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്യും. പ്രൊഫ. സതീഷ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തും.കെ സി Read More…

obituary

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖർ അന്തരിച്ചു

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. ഭാര്യ: ആനന്ദവല്ലി, മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.

obituary

പുലിയള്ളുങ്കൽ ഗോപിനാഥൻ നിര്യാതനായി

പൂഞ്ഞാർ: പനച്ചിപ്പാറ പുലിയള്ളുങ്കൽ ഗോപിനാഥൻ (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (30/08/25) 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ, കുമ്പളത്താക്കൾ, വടയാർ. മക്കൾ: പ്രവീൺ, പ്രിയങ്ക, പരേതനായ മണിക്കുട്ടൻ, സ്മിത. മരുമക്കൾ: സജിത, സജീനാഥ്‌, സന്തോഷ്‌, അഞ്ചു.

erattupetta

ചങ്ങാതിക്ക് ഒരു മരം മാതൃകയായി ഈരാറ്റുപേട്ട കുടുംബശ്രീ

ഈരാറ്റുപേട്ട :ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഒരുകോടി വൃക്ഷത്തൈകൾ കേരളത്തിൽ നടുന്നതിന്റെ ഭാഗമായി കോട്ടയം ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈരാറ്റുപേട്ട കുടുംബശ്രീ. നിലവിൽ ഈരാറ്റുപേട്ട കുടുംബശ്രീയിൽ 12,000 വൃക്ഷത്തൈകൾ ആണ് ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചുകൊണ്ട് നട്ടുപിടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ 7000 വൃക്ഷത്തൈകൾ ഈരാറ്റുപേട്ട കുടുംബശ്രീയിലെ കുടുംബശ്രീ അംഗങ്ങൾ ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി തങ്ങളുടെ വീടുകളിൽ നട്ട് Read More…

aruvithura

ഓണാഘോഷം ഗംഭീരമാക്കി അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: ഓണാഘോഷം വിവിധ പരിപാടികളോടെ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്ക്കൂളിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി മലയാള പെൺകൊടി, കൈരളി കുമാരൻ ., കസേരകളി, ചാക്കിൽച്ചാട്ടം,തുടങ്ങിയ മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്കും, കുട്ടികൾക്കും, നടത്തിയ വടം വലി മത്സരം ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടി. മനോഹരമായ അത്തപ്പൂക്കളം ഓണാഘോഷങ്ങൾക്ക് നിറം പകർന്നു. മാവേലി മന്നൻമാർ ആഘോഷങ്ങൾ കൂടുതൽ രസകരമാക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഓണസന്ദേശം നല്കി. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും ഉണ്ടായിരുന്നു. മത്സര വിജയകൾക്ക് സമ്മാനങ്ങളും മിഠായിയും നല്കി Read More…

aruvithura

ക്വാണ്ടം കംബ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ ശിൽപശാല

അരുവിത്തുറ: കംബ്യൂട്ടിങ്ങ് മേഖലയിലെ നിർണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡിന്റുമോൻ ജോയ്, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ തത്വങ്ങൾ, നിലവിലെ ട്രെൻഡുകൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ക്യൂബിറ്റുകൾ, ക്വാണ്ടം അൽഗോരിതങ്ങൾ, ക്വാണ്ടം സുപ്രീമസി തുടങ്ങിയ തുടങ്ങിയ നൂതന ആശയങ്ങൾ കംബ്യൂട്ടിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളിലും ശാസ്ത്ര ഗവേഷണങ്ങളിലും Read More…

general

ചികിത്സയ്ക്കായി യുവാവ് സഹായം തേടുന്നു

ഈരാറ്റുപേട്ട പെരുന്നിലത്ത് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുപ്രസാദിനും ഭാര്യക്കും ഗുരുതരമായി പരിക്ക് സംഭവിക്കുകയും വിഷ്ണുപ്രസാദിന്റെ വലതുകാലിന്റെ തുടയെല്ല് പൊടിഞ്ഞുപോവുകയും ചെയ്തു. വളരെ നീളം കൂടിയ ഒടിവാണ് വിഷ്ണുവിന് സംഭവിച്ചത്. മൂന്നു സർജറികളും ഒരു പ്ലാസ്റ്റിക് സർജറിയും ചെയ്താൽ മാത്രമേ വിഷ്ണുവിന്റെ കാല് ഭേദമാക്കാൻ കഴിയുകയുള്ളു. ഇതിനായി വിഷ്ണുവിന് മാത്രം 11 ലക്ഷത്തോളം രൂപ ചിലവ് വരും. നല്ലവരായ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം ചെറുതോ വലുതോ ആകട്ടെ അത് ഈ ക്യൂ ആർ കോഡിലോ, Read More…

obituary

ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. നിര്യാതനായി

അരുവിത്തുറ : ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. (75) നിര്യാതനായി. ഭൗതികശരീരം നാളെ ശനിയാഴ്ച (30.08.2025 ) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ഞയാറാഴ്ച (31.08.2025 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ആനിയമ്മ മൈലേട്ട് കുളത്തൂർ കുടുംബാംഗം. മക്കൾ: സോണിയ, നെൽസൺ. മരുമക്കൾ: ജോസ് പോൾ, രമ്യ കുവൈറ്റ്.