വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിലെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ജൂബിലി പെരുന്നാൾ ജനുവരി 16,17,18 തീയതികളിൽ ആഘോഷിക്കും. ഇതോടൊപ്പം യോബേല 2026 എന്ന പേരിൽ ജനുവരി 17 ന് ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടക്കും. ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 5.00 പി എം.ന് വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന യോബേല -2026 സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.മാവടി പള്ളി വികാരി ഫാ. Read More…
Author: editor
സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രിൻറർ വിതരണവും
മൂന്നിലവ്: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ മൂന്നിലവ് സെൻറ് പോൾസ് HSS ൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ളാസും പ്രിൻറർ വിതരണവും നടത്തപ്പെടും. പരിപാടിയുടെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു നിർവ്വഹിക്കും. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തും.സ്കൂൾ പ്രിൻസിപ്പൽ ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ്സ് ലൂസി സെബാസ്റ്യൻ, മനേഷ് കല്ലറയ്ക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പാലാ മാർസ്ലീവാ മെഡിസിറ്റിയുടെ Read More…
സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനും വിജയം
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന മത്സരത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ആതിഥേയരായ ഇലഞ്ഞി സെന്റ്. പീറ്റേഴ്സ് സ്കൂളിനെ പരാജയപ്പെടുത്തി സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യവിജയം കരസ്ഥമാക്കി. സ്കോർ 5-3. തുല്യ ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ആതിഥേയർ ഒരുഗോളിന് മുന്നിട്ടു നിന്നുവെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം കടനാട് Read More…
മൂന്നിലവ് സെന്റ്. പോൾസ് സ്കൂളിൽ വാർഷികാഘോഷം നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷപരിപാടികൾ 2026 ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം ശ്രീ.മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ബിന്ദു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷേർളി രാജു സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സ്റ്റാൻലി Read More…
എന്നെയോര്‍ത്ത് ആരും കരയണ്ട; കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നിലപാടേയുള്ളു; എല്‍ഡിഎഫില്‍ തുടരും’; ജോസ് കെ മാണി
പാലാ : അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അധ്യക്ഷന്‍ ജോസ് കെ മാണി തള്ളി. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോസ് കെ മാണി നിലപാട് വിശദീകരിച്ചു. പലയിടങ്ങളില്‍ നിന്നും ക്ഷണമുണ്ടെന്നും മുന്നണിമാറ്റ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും വിശദീകരണം. എല്‍ഡിഎഫ് മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ താന്‍ തന്നെയെന്നും ജോസ് കെ മാണി പറഞ്ഞു. ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി സംസാരിച്ചു തുടങ്ങിയത്. Read More…
സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീമിന് തുടക്കം; ആദ്യഘട്ടമായി 12 സംഘങ്ങൾക്ക് ധനസഹായം
കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായാണ് സഹകരണബാങ്കുകൾക്കായി ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളിൽ നിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ആഫീസിൽ ലഭിച്ച 93 അപേക്ഷകളിൽ സംസ്ഥാന Read More…
എസ്എംവൈഎം വാർഷിക റിപ്പോർട്ട് കൈമാറി
പാലാ : പാലാ രൂപതാ യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ 2025 പ്രവർത്തനവർഷത്തെ വാർഷിക റിപ്പോർട്ട് ‘മറുപടി’ പുറത്തിറങ്ങി. എസ്എംവൈഎം പാലാ രൂപത 2025 പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് റിപ്പോർട്ട് കൈമാറി. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ ഓൺലൈൻ ബുള്ളറ്റിനുകൾ ഏകോപിപ്പിച്ചാണ് ‘ മറുപടി’ പുറത്തിറക്കിയിരിക്കുന്നത്. രൂപതയിലെ യുവജനപ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പിതാവ് പുതിയ നേതൃനിരയ്ക്ക് ആശംസകൾ നേർന്നു. രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, മിജോ ജോയി, Read More…
രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന്
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ Read More…
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം ;ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയില്‍, നിയമനങ്ങള്‍ സുതാര്യമാക്കണം: വിഷ്ണു വഞ്ചിമല
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ജോലിക്ക് വേണ്ടി ഉറക്കമിഴച്ചിരുന്ന് പഠിച്ച് ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയായി, 500 രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് യോഗ്യതാ പരീക്ഷയെഴുതിയത്. ഫീസ് എന്ന നിലയില്‍ കോടികളാണ് ദേവസ്വം ബോര്‍ഡ് പിരിച്ചെടുത്തത്, പരീക്ഷയെഴുതി ലിസ്റ്റും ആയ ശേഷം പരീക്ഷ നടത്തിയ നടപടിയുള്‍പ്പടെ പിന്‍വലിച്ചതോടുകൂടി ദേവസ്വം ബോര്‍ഡിലെ ഇടത് വലത് കക്ഷികളുടെ സുതാര്യമല്ലാത്ത നടപടികളും, പിന്‍വാതില്‍ നിയമനവും മൂലമാണ്, ഈ കാര്യത്തില്‍ ബലിയാടായത് ജീവനോപാധി തേടി, Read More…
ആനക്കല്ല് സെന്റ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷവും റൂബി ജൂബിലി സമാപനവും
കാഞ്ഞിരപ്പള്ളി: കാഞ്ഞിപ്പള്ളി ആനക്കല്ല സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിൻ്റെ 40-ാമത് വാർഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജനുവരി 14, 15, 16, 17 തീയതികളിലായി നടക്കും. 17-ാംതീയതി രാവിലെ 9 .30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളന വിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിൻസിപ്പൽ ഫാ. ആൻ്റണി തോക്കനാട്ട്, Read More…











