obituary

കാരിയിൽ (പേണ്ടാനത്ത്) ഏലിയാമ്മ വർക്കി (തങ്കമ്മ) നിര്യാതയായി

വാളക്കയം: കാരിയിൽ (പേണ്ടാനത്ത്) ഏലിയാമ്മ വർക്കി (തങ്കമ്മ – 89) നിര്യാതയായി. സംസ്ക്കാര ശ്രുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിലെ കുടുംബക്കല്ലറയിൽ. പരേത ചിറക്കടവ് മുട്ടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പി ഡി വർക്കി കാരിയിൽ. മക്കൾ: പരേതയായ വത്സമ്മ, സെബാസ്റ്റ്യൻ (മുൻ സെക്രട്ടറി, RICOOPS), ജോസ്‌കുട്ടി (റിട്ട. സെൻട്രൽ എക്സൈസ് സൂപ്രണ്ട്), ഷാജി (റിട്ട. BSF ഹെഡ് കോൺസ്റ്റബിൾ), സോണി (യൂണിസെഫ്, ഹൈദരാബാദ്) ജോർജ്കുട്ടി (റിട്ട. മാനേജർ, Read More…

general

‘ഗോഡ്സ് ഇൻഫ്ലുവൻസർ’; കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

വത്തിക്കാൻ സിറ്റി: ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച ‘ഗോഡ്സ് ഇൻഫ്ലുവൻസർ’ എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു. ഇറ്റാലിയൻ ദമ്പതിമാരുടെ മകനായി ലണ്ടനിൽ ജനിച്ച അക്യുട്ടിസ് മിലാനിലാണ് വളർന്നത്. സ്വയം കമ്പ്യൂട്ടർ കോഡിങ് പഠിച്ചു. 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് Read More…

pala

മുത്തിയമ്മയുടെ സന്നിധിയിലേയ്ക്ക് പദയാത്രയുമായി എസ്എംവൈഎം

പാലാ : എസ്എംവൈഎം പാലാ രൂപതയുടെയും കുറവിലങ്ങാട് ഫൊറോനയുടെയും കുറവിലങ്ങാട് യൂണിറ്റിന്റെയും നേതൃത്വത്തിൽ, മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് മരിയൻ പദയാത്ര നടത്തി. പകലോമറ്റം തറവാട് പള്ളിയിൽനിന്നും കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളി വരെ നടത്തപ്പെട്ട പദ യാത്രയ്ക്ക് കുറവിലങ്ങാട് ഫൊറോന പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് വിശുദ്ധ കുർബാനയും നേർച്ച വിതരണവും നടത്തപ്പെട്ടു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി Read More…

general

ഓണാഘോഷം നടത്തി

മാറിയിടം: എൽ ബി എം ലൈബ്രറിയുടെ വാർഷികാഘോഷവും ഓണാഘോഷ സമാപന സാംസ്കാരിക സംഗമവും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ഷാജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കിടങ്ങൂർ പോലീസ് ഇൻസ്പെക്ടർ രാംദാസ് മുഖ്യാതിഥിയായിരുന്നു. മാറിയിടം പള്ളി വികാരി ഫാ. സ്റ്റാബിൻ നീർപ്പാറ മലയിൽ ഓണ സന്ദേശം നൽകി. കുട്ടികളും യുവാക്കളും വീട്ടമ്മമാരും മുതിർന്ന പൗരന്മാരും ഉത്സാഹത്തോടെ പങ്കെടുത്ത വിവിധ കലാ കായിക മൽസരങ്ങൾ, മാരത്തോൺ, സൗഹൃദ വടംവലി, Read More…

melukavu

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല അധ്യാപകരെ ആദരിച്ചു

മേലുകാവ്: അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവിലെ ആദ്യകാല അധ്യാപകരെ ആദരിച്ചു. മേലുകാവുമറ്റം സെൻ്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ ജെ ജോസഫ് കള്ളികാട്ട്, ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ .ജെ ഐസക്ക് അമ്പഴശ്ശേരിൽ, ഭാര്യ അധ്യാപികയായിരുന്ന കെ വി . ഏലിയാമ്മ എന്നിവരെയാണ് ആദരിച്ചത്. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തെക്കേൽ, ട്രഷറർ Read More…

obituary

റവ. ഫാ. ജോർജ് ഇടയോടിയിൽ നിര്യാതനായി

ഇടമറ്റം :റവ. ഫാ. ജോർജ് ഇടയോടിയിൽ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (ഞായർ, 07.09.2025) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ഇടമറ്റത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും 04.00 മണിക്ക് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ അന്ത്യകർമങ്ങളും നടക്കും. മൃതദേഹം ഇന്ന് (ശനി, 06.09.2025) വൈകുന്നേരം 05.00 മണിക്ക് മിസ്റ്റർ ബെന്നി ഇടയോടിയിയിലിന്റെ വീട്ടിലേക്ക് കൊണ്ടുവരും.

general

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ തിരുനാൾ ആഘോഷം

വെള്ളികുളം: വെള്ളികുളം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാൾ എട്ടാം തീയതി ആഘോഷിക്കുന്നതാണ്. 4.30 pm -ജപമാല ആരാധന,മരിയൻ വചന പ്രഘോഷണം ആഘോഷമായ പാട്ടു കുർബാന, സന്ദേശം. ഫാ. സ്കറിയ വേകത്താനം. മാതാവിൻ്റെ ഗ്രോട്ടോയിലേക്കു ജപമാല പ്രദിക്ഷണം, നൊവേന ലദീഞ്ഞു പ്രാർത്ഥന, നേർച്ച വിതരണം അമൽ ബാബു ഇഞ്ചയിൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

general

ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം

ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. സംസ്ഥാനതത്ത് 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യമാണ്. മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 137.64 കോടി രൂപയുടെ മദ്യമാണ്. കൊല്ലം ജില്ലയിലാണ് സംസ്ഥാനത്ത് കൂടുതല്‍ മദ്യ വില്‍പന നടന്നത്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രം വിറ്റു. ഓണവില്‍പ്പന ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ ബ്രാന്‍ഡുകളിലുള്ള Read More…

general

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഓണസമ്മാനം; മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു

ട്രെയിൻ യാത്രക്കാര്‍ക്ക് ഓണസമ്മാനവുമായി വന്ദേഭാരത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നാല് ചെയര്‍കാര്‍ കോച്ചുകളാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഒമ്പതു മുതല്‍ 18 ചെയര്‍കാര്‍, രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളോടെയാവും സര്‍വ്വീസ്. രണ്ട് ദിവസം മുന്‍പ് 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ എത്തിച്ചിരുന്നു. നിലവില്‍ 16 കോച്ചുകളുമായി ആലപ്പുഴ വഴി ഒടുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി മാറി ഇപ്പോള്‍ നിരത്തില്‍ ഇറങ്ങുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സര്‍വീസ് Read More…

general

വെള്ളികുളത്ത് ഓണാഘോഷം – ആവണി 2025 കളറായി

വെള്ളികുളം:വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം – ആവണി 2025 വ്യത്യസ്തവും പുതുമ നിറഞ്ഞതുമായി മാറി. കുതിര സവാരിയും കഴുത സവാരിയും വള്ളംകളിയും ഏർപ്പെടുത്തിയാണ് ഈ വർഷത്തെ വെള്ളികുളത്തെ ഓണാഘോഷം കളറാക്കി മാറ്റിയത്. ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകൾ ഓണാഘോഷ പരിപാടികളെ ആവേശത്തോടെയാണ് വരവേറ്റത്. ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷ പരിപാടികളും മത്സരങ്ങളും ആണ് ഈ പ്രാവശ്യം വെള്ളികുളത്ത് നടത്തപ്പെട്ടത്. കുതിരസവാരിയും കഴുത സവാരിയും ഓണാഘോഷത്തിനു മോടി കൂട്ടി. വികാരി Read More…